ആപ്പിൾ ഐട്യൂൺസ് സേവനം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിൽ

|

18 വര്‍ഷത്തെ സേവനത്തിന് തടയിട്ട് ആപ്പിള്‍ ഐട്യൂണ്‍സ് സേവനം അവസാനിപ്പിക്കനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ മ്യൂസിക്, ടി.വി പോഡ്കാസ്റ്റ് സേവനങ്ങള്‍ അവതരിപ്പിക്കുന്നതിൻറെ ഭാഗമായാണ് ഐട്യൂണ്‍സ് പ്രവർത്തനം നിര്‍ത്തുന്നതെന്നാണ് വിവരം. തിങ്കളാഴ്ച കാലിഫോര്‍ണിയയില്‍ നടക്കുന്ന ഡെവലപ്പര്‍ കോണ്‍ഫറന്‍സ് കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആപ്പിൾ ഐട്യൂൺസ് സേവനം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിൽ

ആപ്പിള്‍

ആപ്പിള്‍

കോണ്‍ഫറന്‍സിലെ മുഖപ്രസംഗത്തില്‍ കമ്പനി മേധാവി ടിം കുക്ക് ആപ്പിള്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിക്കുമെന്നും മ്യൂസിക്, ടി.വി, പോഡ്കാസ്റ്റ് സേവനങ്ങള്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം ഐട്യൂണ്‍സ് പിന്‍വലിക്കുന്നതായ പ്രഖ്യാപനവും നടക്കുവാൻ പോകുന്ന കോൺഫറൻസിൽ അവതരിപ്പിച്ചേക്കും.

 ടിം കുക്ക്

ടിം കുക്ക്

2001 ജനുവരിയിലാണ് മീഡിയാ പ്ലെയര്‍, മീഡിയാ ലൈബ്രറി, ഇന്റര്‍നെറ്റ് റേഡിയോ ബ്രോഡ്കാസ്റ്റര്‍ എന്നീ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഐട്യൂണ്‍സ് ഉപയോക്താക്കൾക്കായി അവതരിപ്പിച്ചത്. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ മികച്ച ആശയങ്ങളിൽ ഒന്നായിരുന്നു ഐട്യൂൺസ് സേവനം. ആപ്പിളില്‍ നിന്നുള്ള പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സിഡികളില്‍ നിന്നും പാട്ടുകളെടുക്കാനുമുള്ള
സൗകര്യങ്ങൾ ഇതിൽ ലഭ്യമായിരുന്നു.

ആപ്പിൾ ഐട്യൂൺസ്

ആപ്പിൾ ഐട്യൂൺസ്

2004 ല്‍ സോങ് ഷഫിള്‍ സംവിധാനം, 2008 ല്‍ ഓട്ടോമാറ്റിക് പ്ലേലിസ്റ്റ്, 2005 ല്‍ വീഡിയോ പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യം, 2010 ല്‍ ഐബുക്ക് ആപ്പ് വന്നപ്പോള്‍ ഐട്യൂണ്‍സ് സ്‌റ്റോറില്‍ നിന്നും ഡിജിറ്റല്‍ പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം എന്നിവ ഐട്യൂണ്‍സിൽ ലഭ്യമായിത്തുടങ്ങി. നിരവധി പുതിയ സവിശേഷതകള്‍ കാലക്രമത്തില്‍ ഐട്യൂണ്‍സില്‍ അവതരിപ്പിക്കപ്പെട്ടു.

 പുതിയ മാറ്റങ്ങള്‍

പുതിയ മാറ്റങ്ങള്‍

എന്തായാലും ഐട്യൂണ്‍സ് നിര്‍ത്തലാക്കുന്ന കാര്യം കമ്പനി ഔദ്യോഗികമായി ഇതുവരെ പ്രഖ്യപിച്ചിട്ടില്ല. 20 വര്‍ഷത്തെ സേവനം കൊണ്ട് ലക്ഷക്കണക്കിന് ഉപയോക്താക്കളെ ഈ മേഖലയിലേക്ക് കൊണ്ടുവന്ന ഒരു അത്ഭുതമാണ് ഐട്യൂൺസ് എന്ന് തന്നെ പറയാം. ഫോണുകൾ സമന്വയിപ്പിക്കുന്നതിനും പാട്ടുകൾ വാങ്ങുന്നതിനുമായി ഐട്യൂൺസ് ചെയ്ത അതേ പ്രവർത്തനങ്ങൾ ഉൾകൊള്ളുന്ന മറ്റൊന്ന് ഉപയോക്താക്കൾക്ക് ലഭ്യമായേക്കും.

Best Mobiles in India

Read more about:
English summary
A little more than 18 years after Steve Jobs first introduced Apple’s iTunes software at the 2001 Macworld Expo in San Francisco, pointing to a “music revolution” that was underway, Apple is reportedly planning to say goodbye to the app once and for all.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X