തോമസുകുട്ടി വിട്ടോടാ...! ആപ്പിൾ പേ ലേറ്റർ നിർത്തലാക്കി
ആപ്പിൾ പേ ലേറ്റർ സേവനം അവസാനിപ്പിക്കുകയാണെന്ന് 9to5Mac റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടൈംസ് ഓഫ് ഇന്ത്യ പറയുന്നു . ഈ സേവനം ഔദ്യോഗികമായി ആരംഭിച്ചിട്ട് ഒരു വർഷത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂ. ആപ്പിൾ ഇതിനകം തന്നെ ഇത് നിർത്തലാക്കൽ തീരുമാനിച്ചു. എന്നാൽ അൽപ്പം പിന്നിലേക്ക് പോയാൽ, ആപ്പിൾ പേ ലേറ്റർ കഴിഞ്ഞ വർഷം ഒക്ടോബറിൽ യുഎസ്സിലാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. $75 നും $100 നും ഇടയിൽ നടത്തിയ പർച്ചേസുകൾക്ക് ബാധകമായ ഈ സേവനം ആപ്പിൾ ഉപയോക്താക്കളെ നാല് തുല്യ പേയ്‌മെൻ്റുകളായി വിഭജിക്കാൻ അനുവദിക്കുന്നു.
ആപ്പിൾ സപ്പോർട്ട് ഡോക്യുമെന്റ് രേഖ പ്രകാരം, പേ ലേറ്റർ സേവനത്തിന് കീഴിൽ കമ്പനി പുതിയ വായ്പകൾ വാഗ്ദാനം ചെയ്യുന്നത് നിർത്തി. എന്നിരുന്നാലും, നിലവിലുള്ള ആപ്പിൾ പേ ലേറ്റർ ലോണുകളെ ബാധിക്കില്ല. ഈ വർഷം അവസാനം മുതൽ, ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ആപ്പിൾ പേ ഉപയോഗിച്ച് ചെക്ക് ഔട്ട് ചെയ്യുമ്പോൾ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും വായ്പ നൽകുന്നവർക്കും ഇൻസ്‌റ്റാൾമെൻ്റ് ലോണുകൾ ആക്‌സസ് ചെയ്യാൻ കഴിയും.

ആപ്പിൾ കമ്പനി പറഞ്ഞത് ഇങ്ങനെ: ഈ പുതിയ ഗ്ലോബൽ ഇൻസ്‌റ്റാൾമെൻ്റ് ലോൺ ഓഫർ അവതരിപ്പിക്കുന്നതോടെ, യുഎസിൽ ഞങ്ങൾ ഇനി ആപ്പിൾ പേ ഓഫർ ചെയ്യില്ല. ആപ്പിൾ പേ ഉപയോഗിച്ച് ഞങ്ങളുടെ ഉപയോക്താക്കൾക്ക് എളുപ്പവും സുരക്ഷിതവും സ്വകാര്യവുമായ പേയ്‌മെൻ്റ് ഓപ്ഷനുകളിലേക്ക് ആക്‌സസ് നൽകുന്നതിൽ ഞങ്ങളുടെ ശ്രദ്ധ കേന്ദ്രികരിച്ച് പരിഹാരം പ്രാപ്തമാക്കും.
ആപ്പിൾ പേ പ്രാപ്‌തമാക്കിയ ബാങ്കുകളുമായും കടം കൊടുക്കുന്നവരുമായും സഹകരിച്ച് ലോകമെമ്പാടുമുള്ള കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ ഉപയോക്താക്കൾക്ക് ഫ്ലെക്സിബിൾ പേയ്‌മെൻ്റുകൾ എത്തിക്കുന്നതിന് ഞങ്ങൾ കൂടുതൽ ഊന്നൽ നൽകും. ഇന്ത്യയിലെ ആപ്പിൾ ഉപയോക്താക്കളെ ഈ വികസനം ബാധിക്കില്ല. ആപ്പിൾ പേ ലേറ്റർ സേവനം യുഎസിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ എന്നതിനാലാണിത്
ഇന്ത്യൻ വിപണി ഉൾപ്പെടെയുള്ള മറ്റ് ആഗോള വിപണികളിലേക്ക് ഈ സേവനം ഒരിക്കലും എത്തിയിട്ടില്ല. മറ്റൊരു വാർത്തയിൽ, ആപ്പിൾ ഐഫോണിൻ്റെ മെലിഞ്ഞ വേർഷനിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അഭ്യൂഹമുണ്ട്. ഒരു പക്ഷേ, ഐഫോൺ 17 സീരീസിൽ ലഭിച്ചേക്കാം. ബ്ലൂംബെർഗിൻ്റെ മാർക്ക് ഗുർമാൻ 2025ൽ കമ്പനി തങ്ങളുടെ എക്കാലത്തെയും മെലിഞ്ഞ ഐഫോൺ അവതരിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു.
ആപ്പിൾ പേ കൂടാതെ, ആപ്പിളിന്റെ മറ്റൊരു സങ്കടകരമായ മാറ്റാതെ കുറിച്ചും റിപ്പോർട്ടുകൾ വന്നിരുന്നു. അടുത്തിടെ നടന്ന ഡബ്ള്യൂഡബ്ള്യൂഡിസി (WWDC) 2024ൽ ആപ്പിൾ ഇൻ്റലിജൻസ് എന്നറിയപ്പെടുന്ന എഐ സവിശേഷതകൾ ആപ്പിൾ പ്രഖ്യാപിച്ചിരുന്നു. പല ആപ്പിൾ ഉപയോക്താക്കളും ഈ ഫീച്ചർ ഫോണിൽ വരുന്നതിനുള്ള കാത്തിരിപ്പിൽ ആയിരുന്നു. എന്നാൽ സങ്കടകരമായ വാർത്ത, കമ്പനി അതിൻ്റെ എല്ലാ ഉപകരണങ്ങളിലും എഐ സവിശേഷതകൾ അവതരിപ്പിക്കില്ല.
വാസ്തവത്തിൽ, അതിൻ്റെ ഏറ്റവും പുതിയ ഐഫോണുകളുടെ രണ്ട് വേർഷനിലും, അതായത് ഐഫോൺ 15 പ്രോ ( iPhone 15 pro), ഐഫോൺ 15 പ്രോ മാക്സ് (iPhone 15 pro max) എന്നിവയ്ക്ക് മാത്രമേ എഐ സവിശേഷതകൾ ലഭിക്കൂ. വയർഡിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഐഫോൺ 15 (iPhone 15), ഐഫോൺ 15 പ്ലസ് (iPhone 15 Plus) ഫോണുകൾക്ക് എഐ സവിശേഷതകൾ ലഭിക്കില്ല.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications