Home
News

നിങ്ങളിത് കാണുക! ലോകത്തെ തന്നെ ഞെട്ടിച്ച് കൊണ്ട് ആപ്പിളിന്റെ ആപ്പിൾ ഇൻ്റലിജൻസ്

ലോകത്തെ തന്നെ ഞെട്ടിച്ച് കൊണ്ട് വലിയ പ്രഖ്യാപനം നടത്തി ആപ്പിൾ. ആപ്പിൾ ഔദ്യോഗികമായി എഐ പൂളിലേക്ക് ഇറങ്ങുന്നു എന്ന് സ്ഥിതികരിച്ച് അതിനെ ആപ്പിൾ ഇൻ്റലിജൻസ് എന്ന് പേരിട്ട് വിളിച്ചു. ഡബ്യുഡബ്യുഡിസി 2024ൽ, ഐഫോണുകളിലും മാക്കുകളിലും എഐ കൊണ്ടുവരുന്നതായി ആപ്പിൾ പ്രഖ്യാപിച്ചു. ഇത് ഭാഷകളും ചിത്രങ്ങളും മനസിലാക്കാനും സൃഷ്ടിക്കാനും ഉപകരണങ്ങളെ അനുവദിക്കും. ഫീച്ചർ ഫോണിൽ വരുന്നത് മുതൽ ഒരു പ്രത്യേക വ്യക്തിയുടെ ചിത്രങ്ങൾ കാണിക്കാൻ ആവശ്യപ്പെടുന്നത് പോലുള്ള സങ്കീർണ്ണമായ കമാൻഡുകൾ മനസിലാക്കാൻ ആപ്പിൾ ഇൻ്റലിജൻസിന് കഴിയുമെന്ന് ടെക് ഭീമൻ അവകാശപ്പെടുന്നു.

ആപ്പിൾ എക്സിക്യൂട്ടീവ് ക്രെയ്ഗ് ഫെഡറിഗി അതിനെ "ആപ്പിൾ ഇൻ്റലിജൻസ്, ബാക്കിയുള്ളവർക്ക് എഐ" എന്ന് ഒറ്റ വരിയിൽ പറഞ്ഞു. എന്നാൽ അതുകൊണ്ട് എന്താണ് അർത്ഥമാക്കിയെതെന്ന് വ്യക്തമായ ധാരണ ഇല്ല. എന്നിരുന്നാലും, ആപ്പിൾ ഇൻ്റലിജൻസ് സൗജന്യമായി ലഭ്യമാകും. ഇത് ഐഫോൺ 15 പ്രോ, ഐപാഡ്, മാക് എന്നിവയിൽ M1ലും ലഭ്യമാകും.

 നിങ്ങളിത് കാണുക! ലോകത്തെ തന്നെ ഞെട്ടിച്ച് കൊണ്ട് ആപ്പിൾ

ആപ്പിൾ ഈ ഫീച്ചർ നല്ല രീതിയിൽ പ്രവർത്തിപ്പിക്കുന്നതിന് കുറിച്ചും സംസാരിച്ചു. കൂടാതെ ആപ്പിൾ ഇൻ്റലിജൻസ് സവിശേഷതകൾക്കായി സ്വകാര്യതയെ അഭിസംബോധന ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യ ഉപയോഗിച്ച് പങ്കിടുന്ന ഡാറ്റ ആർക്കൊക്കെ ആക്‌സസ് ചെയ്യാം അല്ലെങ്കിൽ എവിടെയാണ് സേവ് ആകിയിരിക്കുന്നത് എന്നതിൻ്റെ പൂർണ നിയന്ത്രണം ഉപയോക്താക്കൾക്ക് ഉണ്ടായിരിക്കുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു.

നിങ്ങൾ ഒരു അഭ്യർത്ഥനയോ കമാൻഡോ നടത്തുമ്പോൾ, അത് ഉപകരണത്തിൽ പ്രോസസ്സ് ചെയ്യാൻ കഴിയുമോ അല്ലെങ്കിൽ ക്ലൗഡിലേക്ക് കൊണ്ടുപോകേണ്ടതുണ്ടോ എന്ന് ആപ്പിൾ ഇൻ്റലിജൻസ് ആദ്യം വിശകലനം ചെയ്യുമെന്ന് ആപ്പിൾ പറയുന്നു. ആപ്പിൾ എക്സിക്യൂട്ടീവ് ക്രെയ്ഗ് ഫെഡറിഗി സ്വകാര്യ ക്ലൗഡ് കമ്പ്യൂട്ടിനെ കുറിച്ചും സംസാരിച്ചു. ഇത് അടിസ്ഥാനപരമായി ക്ലൗഡ് നിങ്ങളുടെ ഫോണിലേക്ക് ക്രിപ്‌റ്റോഗ്രാഫിക്കായി ലോക്ക് ചെയ്‌തിട്ടുണ്ടെന്നും സോഫ്‌റ്റ്‌വെയർ പരിശോധിക്കാനാകാത്ത പക്ഷം പ്രവർത്തിക്കില്ലെന്നും ഉറപ്പാക്കുന്നു.

അത് വളരെ ഉയർന്ന ചില അവകാശവാദങ്ങളാണ്. എന്നാൽ കൂടുതൽ രസകരമായ കാര്യങ്ങളും ആപ്പിൾ പങ്കിട്ടിട്ടുണ്ട്. ആപ്പിൾ ഇൻ്റലിജൻസ് സിരിയിൽ ചില വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. ഈ വർഷം സിരിക്ക് ഒരു പുതിയ യുഗത്തിൻ്റെ തുടക്കമാണ് എന്ന് ആണ് ആപ്പിൾ കമ്പനി പറയുന്നത്.

ആപ്പിൾ പറയുന്നത്, അവരുടെ എഐ ഉപയോഗിച്ച്, സിരി ഇപ്പോൾ കൂടുതൽ സ്വാഭാവികവും പ്രസക്തവും കൂടുതൽ വ്യക്തിപരവുമാണ്. സിരി ഇനി മുതൽ ആൻഡ്രോയിഡ് നോട്ടിഫിക്കേഷൻ പോലെയുള്ള ഒരു ഇഫക്‌റ്റും നൽകും. നോട്ടിഫിക്കേഷൻ ലഭിക്കുമ്പോൾ തിളങ്ങുന്ന വെളിച്ചം നിങ്ങളുടെ സ്‌ക്രീൻ കോണുകളിൽ തെളിയുന്നത് കാണാം. നിങ്ങൾ ആശ്ചര്യപ്പെടേണ്ട, ഇത്തരത്തിൽ ഉള്ള പല സ്വാഭാവിക മാറ്റങ്ങളും സിരിക്ക് ഉണ്ടെന്ന് വേണം മനസിലാക്കാൻ.

എന്നാൽ ഇവിടെ രസകരമായ ഒരു കാര്യമുണ്ട്. ആപ്പിൾ ഇൻ്റലിജൻസ് ഉള്ള സിരിക്ക് നിങ്ങളുടെ ലൈസൻസിൻ്റെ ഒരു ഫോട്ടോ കണ്ടെത്താനും ഐഡി നമ്പർ എക്‌സ്‌ട്രാക്‌റ്റ് ചെയ്യാനും നിങ്ങൾക്കായി ഒരു വെബ് ഫോമിൽ സ്വയമേവ പൂരിപ്പിക്കാനും കഴിയും. ഇത് മാത്രമല്ല, ഇത്തരത്തിലുള്ള പല കഴിവുകളും സിരിക്ക് ഉണ്ട്.

കവർ ലെറ്ററുകളും റെസ്യുമെ എഴുതാനും ഉപയോക്താക്കളെ സഹായിക്കുന്ന ഒരു പുതിയ റീറൈറ്റ് റൈറ്റിംഗ് ടൂളും ആപ്പിൾ ഇൻ്റലിജൻസ് കൊണ്ടുവരുന്നു. ഔദ്യോഗിക ഇമെയിലുകൾ കൂടുതൽ സൗഹൃദപരമാക്കാനും ഈ ഫീച്ചറിന് കഴിയും. എന്നാൽ ഇമെയിലുകളിൽ സൗഹാർദ്ദപരമാക്കുന്നത് ഉപയോക്താക്കൾക്ക് ഗുണകരം ആകുമോ എന്നതിൽ സംശയം ഉണ്ട്.

പലരെയും ആശയക്കുഴപ്പത്തിലാക്കിയ സവിശേഷത സ്മാർട്ട് റിപ്ലൈ ആണ്. ഇവന്റിൽ ആപ്പിൾ പറഞ്ഞത് അനുസരിച്ച്, നിന്ന് നിങ്ങളോട് ഒരു ഇമെയിലിൽ ചോദിച്ച ചോദ്യങ്ങൾ കണ്ടെത്തുകയും, അങ്ങനെ നിങ്ങൾ അതിന് ഉത്തരം നൽകുകയും അത് നിങ്ങൾക്കായി ആ ഇമെയിൽ എഴുതുകയും ചെയ്യും. ഇത് പ്രാവർത്തികമായാലെ ഇതിനെ കുറിച്ചുള്ള കൂടുതൽ വ്യകതത ഉണ്ടാകു.

മാജിക് ഇറേസർ രീതിയിൽ, നിങ്ങളുടെ ഫോട്ടോകളുടെ പശ്ചാത്തലത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന ഒബ്‌ജക്റ്റുകൾ നീക്കം ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന ഒരു പുതിയ ക്ലീനപ്പ് ടൂൾ ഫോട്ടോസ് ആപ്പിൽ ഉണ്ടാകുമെന്നും ആപ്പിൾ അറിയിച്ചു. കൂടാതെ, ഫോട്ടോകളിലെ സെർച്ച് ഫീച്ചർ ആപ്പിൾ ഇൻ്റലിജൻസ് ഉപയോഗിച്ച് കൂടുതൽ ഊർജ്ജിതമാക്കും. സ്വാഭാവിക ഭാഷാ സെർച് ഫീച്ചറും വീഡിയോ ക്ലിപ്പുകളിൽ നിർദ്ദിഷ്ട മോമെന്റുകൾ കണ്ടെത്താനുള്ള കഴിവും ഫീച്ചർ ചെയ്യുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Apple shocked the world by making a big announcement. Apple is officially getting into the AI ​​pool and is calling it Apple Intelligence. At WWDC 2024, Apple announced that it is bringing AI to iPhones and Macs. This will allow devices to understand and create languages ​​and images. The tech giant claims that Apple Intelligence will be able to understand complex commands such as asking to show pictures of a particular person, starting with the feature phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X