ഐഫോണ്‍ 6എസ്സിന്റെ "കച്ചോടം" പ്രതീക്ഷകള്‍ക്ക് വിരുദ്ധം..!

Written By:

വന്‍ പ്രതീക്ഷകളോടെയാണ് ആപ്പിള്‍ ഐഫോണ്‍ 6എസ് അവതരിപ്പിച്ചത്. എന്നാല്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ആപ്പിള്‍ 6എസ്സിന്റെ വില്‍പ്പന പ്രതീക്ഷകള്‍ക്കനുസരിച്ച് ഉയരുന്നില്ലെന്നാണ്.

കമ്പ്യൂട്ടറിനെ സെക്കന്‍ഡുകള്‍ കൊണ്ട് നശിപ്പിക്കാന്‍ സാധിക്കുന്ന കില്ലര്‍ യുഎസ്ബി ഇതാ..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍ 6എസ്

വിപണിയെക്കുറിച്ച് പഠിക്കുന്ന പസഫിക്ക് ക്രെസ്റ്റ് ആണ് പുതിയ നിഗമനങ്ങള്‍ വെളിപ്പെടുത്തിയിട്ടുളളത്.

 

ഐഫോണ്‍ 6എസ്

2015-ലെ അവസാന പാദത്തില്‍ 73 ദശലക്ഷം ഐഫോണ്‍ 6എസ്, 6എസ് ഫോണുകള്‍ വില്‍ക്കാന്‍ സാധിക്കുമെന്നാണ് ആപ്പിള്‍ കണക്കു കൂട്ടിയിരുന്നത്.

 

ഐഫോണ്‍ 6എസ്

എന്നാല്‍ ഇക്കൊല്ലം അവസാന പാദത്തില്‍ 67 ദശലക്ഷം യൂണിറ്റുകള്‍ മാത്രമാണ് ആപ്പിളിന് വില്‍ക്കാന്‍ സാധിക്കൂവെന്ന് പസഫിക്ക് ക്രെസ്റ്റ് ചൂണ്ടിക്കാട്ടുന്നു.

 

ഐഫോണ്‍ 6എസ്

ആപ്പിള്‍ പുതിയ ഫോണുകള്‍ അവതരിപ്പിച്ച് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം വില്‍പ്പനയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നാണ് പസഫിക്ക് ക്രെസ്റ്റ് പറയുന്നത്.

 

ഐഫോണ്‍ 6എസ്

പുതിയ ഐഫോണുകള്‍ അവതരിപ്പിച്ച് കഴിഞ്ഞ് മൂന്ന് ദിവസങ്ങള്‍ക്കുളളില്‍ 13 ദശലക്ഷം യൂണിറ്റുകള്‍ വിറ്റു പോയതായാണ് ആപ്പിള്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇതിനു ശേഷം വില്‍പ്പനയില്‍ ഗണ്യമായ കുറവ് സംഭവിച്ചതായി പസഫിക്ക് ക്രെസ്റ്റ് പറയുന്നു.

 

ഐഫോണ്‍ 6എസ്

കൂടാതെ ഐഫോണ്‍ അസംബ്ലി പാര്‍ടുകളുടെ ഓര്‍ഡറുകള്‍ ആപ്പിള്‍ കുറച്ചത് വില്‍പ്പനയിലുളള മാന്ദ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

ഐഫോണ്‍ 6എസ്

ഐഫോണ്‍ ഡീലര്‍മാര്‍ ഐഫോണ്‍ 6എസ്സിന്റെ വരവ് കണക്കിലെടുത്ത് ഐഫോണ്‍ 6 സ്‌റ്റോക്കുകള്‍ തിടുക്കത്തില്‍ വിറ്റഴിച്ചിരുന്നു.

 

ഐഫോണ്‍ 6എസ്

എന്നാല്‍ ഈ വര്‍ഷം കഴിയുന്നതോടെ ഡീലര്‍മാരുടെ ഐഫോണ്‍ 6എസ്സിലുളള പ്രതീക്ഷ മങ്ങുമെന്നാണ് പഠനം പറയുന്നത്.

 

ഐഫോണ്‍ 6എസ്

സെപ്റ്റംബര്‍ 25-നാണ് പുതിയ ഐഫോണുകള്‍ ആഗോള തലത്തില്‍ അവതരിപ്പിക്കപ്പെട്ടത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Apple is reportedly seeing 'disappointing' sales of the iPhone 6s.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot