ഐപോഡിനു പകരംവയ്ക്കാന്‍ ആപ്പിളിന്റെ ഐ വാച്ച്; അഭ്യൂഹങ്ങള്‍ ഇങ്ങനെ...

Posted By:

ആപ്പിള്‍ ഐ പോഡുകള്‍ വിപ്ലവം സൃഷ്ടിച്ച ഒരു കാലമുണ്ടായിരുന്നു ലോകത്ത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇന്ന് ഐ പോഡിന് പഴയ പ്രചാരമില്ല. വില്‍പനയും കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആപ്പിള്‍ ഐപോഡ് പിന്‍വലിക്കാന്‍ ഒരുങ്ങുന്നതായി സൂചന.

അടുത്തുതന്നെ ഇറങ്ങുമെന്ന് പറയപ്പെടുന്ന ആപ്പിള്‍ ഐ വാച്ച് രംഗത്തെത്തുന്നതോടെ ഐ പോഡുകള്‍ ക്രമേണ വിപണിയില്‍ നിന്ന് ഇല്ലാതാകമെന്നാണ് സാങ്കേരിക രംഗത്തെ വിദഗ്ധര്‍ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഈ വര്‍ഷം ഐ പോഡിസ് അപ്‌ഡേറ്റ് ഉണ്ടാകില്ല എന്നും അറിയുന്നു.

2001 ഒക്‌ടോബറിലാണ് ആപ്പിള്‍ ആദ്യമായി ഐ പോഡ് പുറത്തിറക്കിയത്. ആദ്യ വര്‍ഷങ്ങളില്‍ വന്‍ പ്രചാരമാണ് ഉണ്ടായിരുന്നതെങ്കിലും പിന്നീടിങ്ങോട്ട് വില്‍പന കുറഞ്ഞുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ഐ പോഡിന് പകരം വയ്ക്കാന്‍ ഐ വാച്ചുകള്‍ക്കു കഴിയുമെന്നാണ് ആപ്പിള്‍ കരുതുന്നത്.

ഐ വാച്ചിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ആപ്പിള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും നിലവില്‍ നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. അതിലൊന്ന് രണ്ടു സ്‌ക്രീന്‍ സൈസുമായാണ് ഐ വാച്ച് ഇറങ്ങുക എന്നാണ്. 1.3 ഇഞ്ച് ഡിസ്‌പ്ലെയും 1.5 ഇഞ്ച് ഡിസ്‌പ്ലെയും. എന്തായാലും ഐ വാച്ചിനെ കുറിച്ച ഇതുവരെ പറഞ്ഞു കേള്‍ക്കുന്ന 5 കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐ വാച്ച്

ശരീര ചലനങ്ങള്‍ക്കനുസരിച്ച് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യപ്പെടുന്ന സാങ്കേതിക വിദ്യയുടെ പേറ്റന്റ് 2009-ല്‍ ആപ്പിള്‍ നേടിയിരുന്നു. ഈ സാങ്കേതിക വിദ്യ ഐ വാച്ചില്‍ ഉപയോഗിക്കുമെന്ന് പലരും കരുതുന്നു. അങ്ങനെയെങ്കില്‍ കൈകള്‍ അനക്കുമ്പോഴെല്ലാം ഐവാച് ചാര്‍ജ് ആവും.

 

 

ആപ്പിള്‍ ഐ വാച്ച്

ഒരു ഫിറ്റ്‌നസ് ഗാഡ്ജറ്റായും ആപ്പിള്‍ ഐ വാച്ച് പ്രവര്‍ത്തിക്കുമെന്നാണ് കണക്കാക്കുന്നത്. അതിനായി ഐ വാച്ചില്‍ ഹാര്‍ട് റേറ്റ് മോണിറ്റര്‍ ഉള്‍പ്പെടെ നിരവധി ബയോ മെട്രിക് സെന്‍സറുകള്‍ ഉണ്ടാവുമെന്നു കരുതുന്നു. ആരോഗ്യ പരിപാലനത്തിനും ഉറക്കത്തിന്റെ അളവറിയാനുമെല്ലാം ഈ സെന്‍സറുകള്‍ ഉപകരിക്കും. ഐ ഫോണ്‍, ഐ പാഡ് എന്നിവയോട് ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന ഉപകരണമായിരിക്കും ഐ വാച്ച് എന്നും കരുതുന്നു.

 

 

ആപ്പിള്‍ ഐ വാച്ച്

ഐ വാച്ചിന്റെ ഡിസൈന്‍ സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. എങ്കിലും സാംസങ്ങ് ഗിയര്‍ ഫിറ്റിനു സമാനമായി സ്മാര്‍ട്‌വാച്ചിന്റെയും ഫിറ്റ്‌നസ് ബാന്‍ഡിന്റെയും സ്വഭാവങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഡിസൈന്‍ ആയിരിക്കും എന്നു കരുതുന്നു.

 

 

ആപ്പിള്‍ ഐ വാച്ച്

'എകണോമിക് ഡെയ്‌ലി ന്യൂസ്' റിപ്പോര്‍ട് ചെയ്തതനുസരിച്ച് ക്വാന കമ്പ്യൂട്ടേഴ്‌സും തായ്‌വാനീസ് ചിപ് കമ്പനിയായ റിച്‌ടെകുമാണ് ആപ്പിളിനു വേണ്ടി ഐ വാച്ച് നിര്‍മിക്കുന്നത്. നിലവില്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് സൂചന. 650 ലക്ഷം യൂണിറ്റാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുക. 2014 മൂന്നാം പാദത്തില്‍ വാച്ച് പുറത്തിറങ്ങുമെന്നും കരുതുന്നു. ഏകദേശം 15,250 രൂപയായിരിക്കും വില.

 

 

ആപ്പിള്‍ ഐ വാച്ച്

ആപ്പിളിന്റെ മുഖ്യ ഡിസൈനറായ ജോണി ഈവിന്റെ നേതൃത്വത്തില്‍ നൂറോളം എഞ്ചിനീയര്‍മാരാണ് ഐ വാച്ചിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് കേള്‍ക്കുന്നത്. ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും മികച്ച സ്മാര്‍ട്‌വാച്ച് തന്നെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. അതേസമയം വാച്ചിനെ കുറിച്ച് കമ്പനി ഔദ്യോഗികമായി യാതൊന്നും അറിയിച്ചിട്ടുമില്ല.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot