ആപ്പിള്‍ ഐ വാച്ച് അടുത്ത വര്‍ഷം ഒക്‌ടോബറില്‍???

By Bijesh
|

കുറെക്കാലമായി പറഞ്ഞുകേള്‍ക്കുന്നതാണ് ആപ്പിളിന്റെ ഐ വാച്ചിനെ കുറിച്ച്. എന്നാല്‍ സാംസങ്ങ് ഗാലക്‌സി ഗിയര്‍ സ്മാര്‍ട്‌വാച്ച് പുറത്തിറക്കി മാസങ്ങള്‍ പിന്നിട്ടപ്പോഴും ഇതേ കുറിച്ച് കാര്യമായി ഒന്നും ആപ്പിള്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ ചൈനീസ് ടെക്‌സൈറ്റായ Ctech ഇപ്പോള്‍ റിപ്പോര്‍ട് ചെയ്തിരിക്കുന്നത് 2014 ഒക്‌ടോബറില്‍ ആപ്പിള്‍ ഐ വാച്ച് പുറത്തിറങ്ങുമെന്നാണ്. 199 ഡോളര്‍ (12,300 രൂപ) ആയിരിക്കും വില എന്നും സൈറ്റ് പറയുന്നു.

ആപ്പിള്‍ ഐ വാച്ച് അടുത്ത വര്‍ഷം ഒക്‌ടോബറില്‍???

നിലവില്‍ ഐ വാച്ചിന്റെ രണ്ട് പ്രോട്ടോ ടൈപ്പുകള്‍ ആപ്പിള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഐ.ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഐ വാച്ചിന് 100 mAh ബാറ്ററിയായിരിക്കും ഉണ്ടാവുക എന്നും അഭ്യൂഹമുണ്ട്. ബാറ്ററിയുടെ കാര്യം വാസ്തവമാണെങ്കില്‍ സാംസങ്ങ് ഗാലക്‌സി ഗിയറിനേക്കാള്‍ തീരെ പവര്‍ കുറവാണ്. ഗാലക്‌സി ഗിയറില്‍ 315 mAh ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. അതോടൊപ്പം വയര്‍ലസ് ചാര്‍ജിംഗും സാധ്യമാകുമെന്നാണ് ചൈനീസ് സൈറ്റ് പറയുന്നത്.

എന്നാല്‍ ഐ വാച്ച് സംബന്ധിച്ച് ഇതിനു മുമ്പും ധാരാളം അഭ്യൂഹങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അന്നൊന്നും ആപ്പിള്‍ ഇതേകുറിച്ച് പ്രതികരിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ ഐ വാച്ച് യാദാര്‍ഥ്യമാകുമോ എന്ന് കാത്തിരുന്നു കാണാം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X