ആപ്പിള്‍ ഐവാച്ച് ഈ വര്‍ഷം തന്നെ... ഇതുവരെ കേട്ടതെല്ലാം

Posted By:

ആപ്പിളിന്റെ സ്മാര്‍ട്‌വാച്ചായ ഐ വാച്ചിനെകുറിച്ച് കുറെകാലമായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. സാംസങ്ങ് ഗാലക്‌സി ഗിയര്‍ പുറത്തിറക്കുന്നതിനു മുമ്പുതന്നെ ഐ വാച്ച് യാദാര്‍ഥ്യമാകുമെന്ന്‌വരെ അഭ്യുഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സാംസങ്ങ് രണ്ടാം തലമുറ സ്മാര്‍ട്‌വാച്ച് പുറത്തിറക്കിയിട്ടും ഐവാച്ച് വെളിച്ചംകണ്ടില്ല.

എന്നാല്‍ ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഈ വര്‍ഷം സെപ്റ്റംബറിനു മുമ്പ്തന്നെ ഐവാച് ലോഞ്ച് ചെയ്യുമെന്നാണ്. ക്വാണ്ട കമ്പ്യൂട്ടര്‍ എന്ന സ്ഥാപനവുമായി സഹകരിച്ചായിരിക്കും വാച്ചിന്റെ നിര്‍മാണം എന്നും റിപ്പോര്‍ട് ഉണ്ട്. ഐ വാച്ചിന്റെ പ്രൊസസര്‍ നിര്‍മിക്കുന്നതും ആപ്പിള്‍ തന്നെ ആയിരിക്കുമെന്നാണ് സൂചന.

ഹാര്‍ട് റേറ്റ് സെന്‍സറും ബയോ മെട്രിക് സെന്‍സറുകളും വാച്ചില്‍ ഉണ്ടാകുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. അതേസമയം ഐ വാച്ചിനെ കുറിച്ച് ആപ്പിള്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്തായാലും ആപ്പിള്‍ ഐ വാച്ചില്‍ ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്ന പ്രത്യേകതകള്‍ എന്തെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

1.52 ഇഞ്ച് ഡിസ്‌പ്ലെയായിരിക്കും ഐ വാച്ചിന് ഉണ്ടാവുക. സൗത്‌കൊറിയന്‍ കമ്പനിയായ എല്‍.ജി ആയിരിക്കും ഡിസ്‌പ്ലെ നിര്‍മിക്കുന്നതെന്നും അറിയുന്നു.

 

#2

മാഗ്നറ്റിക് ഇന്റക്ഷന്‍ വഴി വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ബാറ്ററിയായിരിക്കും ഐവാച്ചില്‍ ഉപയോഗിക്കുന്നത്.

 

#3

സ്മാര്‍ട് വാച്് എന്നതിലുപരിയായി ഗാര്‍ഹികോപകരണങ്ങള്‍ റിമോട് ആയി നിയന്ത്രിക്കാന്‍ കഴിയുന്ന ഉപകരണം കൂടിയായിരിക്കും ഐ വാച് എന്നും റിപ്പോര്‍ട് ഉണ്ട്.

 

#4

നിരവധി ബയോമെട്രിക് സെന്‍സറുകളും ഹാര്‍ട്‌റേറ്റ് മോണിറ്ററും വാച്ചില്‍ ഉണ്ടാകും.

 

#5

ആരോഗ്യ സംബന്ധമായ ആപ്ലിക്കേഷനുകളും വാച്ചില്‍ ഉണ്ടാകും എന്നാണ് സൂചന. ശ്വാസോച്ഛ്വാസത്തിന്റെ അളവ്, രക്തത്തിലെ ഓക്‌സിജന്‍, ഹൈഡ്രേഷന്‍ തുടങ്ങിയവയെല്ലാം അറിയാന്‍ ഇത് സഹായിക്കും. ഈ വര്‍ഷം ജൂണില്‍ റിലീസ് ചെയ്യുന്ന ഐ.ഒ.എസ്. 8 - ഹെല്‍ത് ബുക് സപ്പോര്‍ട് ചെയ്യും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot