ആപ്പിള്‍ ഐവാച്ചിന് മൂന്ന് വേരിയന്റുകള്‍?...

Posted By:

ആപ്പിള്‍ ഈ വര്‍ഷം വെയറബിള്‍ ഡിവൈസ് വിപണിയിലേക്കു കൂടി കാലെടുത്തുവയ്ക്കാന്‍ പോവുകയാണ്. കമ്പനിയുടെ ആദ്യത്തെ സ്മാര്‍ട്‌വാച്ച് സെപ്റ്റംബറില്‍ പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ ഫോണ്‍ 6-നൊപ്പമായിരിക്കും ഐവാച്ചിന്റെ ലോഞ്ചിംഗെന്നും സൂചനയുണ്ട്.

ആപ്പിള്‍ ഐവാച്ചിന് മൂന്ന് വേരിയന്റുകള്‍?...

എന്തായാലും ഐവാച്ച് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഇപ്പോള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ചൈനയിലെ എകണോമിക് ഡെയ്‌ലി ന്യൂസ് പുറത്തുവിട്ട വിവരമനുസരിച്ച് മൂന്നു വേരിയന്റുകളും രണ്ട് സ്‌ക്രീന്‍ സൈസുമാണ് ഐ വാച്ചിന് ഉണ്ടാവുക എന്നാണ്. 1.6 ഇഞ്ച്, 1.8 ഇഞ്ച് എന്നിങ്ങനെയായിരിക്കും രണ്ട് സ്‌ക്രീന്‍ വേരിയന്റുകള്‍. അതോടൊപ്പം സഫയര്‍ ഡിസ്‌പ്ലെയുള്ള 1.8 ഇഞ്ച് ഡിസ്‌പ്ലെ വേരിയന്റും കമ്പനി അവതരിപ്പിക്കും.

ഗൊറില്ല ഗ്ലാസിനേക്കാളും ഉറപ്പുള്ളതാണ് സഫയര്‍ ഡിസ്‌പ്ലെ. സാധാരണ നിലയില്‍ താഴെവീണാല്‍ പോലും സ്‌ക്രീനിന് സ്‌ക്രാച്ചോ വിള്ളലോ വരികയില്ല. ആപ്പിള്‍ സ്മാര്‍ട്‌വാച്ച് നവംബറിലായിരിക്കും വിപണിയിലെത്തുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തെ വാള്‍സ്ട്രീറ്റ് ജേണലും ഐ വാച്ചിന് മൂന്ന് വേരിയന്റുകള്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട് ചെയ്തിരുന്നു.

300 ഡോളറിനടുത്തായിരിക്കും (18,000 രൂപ) ഐവാച്ചിന്റെ വില എന്നു വിദഗ്ധര്‍ പറയുന്നുണ്ട്. മൂന്നു കോടി മുതല്‍ 6 കോടി വരെ ഐവാച്ചുകള്‍ ആദ്യവര്‍ഷം വില്‍ക്കാന്‍ കഴിയുമെന്നാണ് ആപ്പിള്‍ കരുതുന്നത്.

Read more about:
English summary
Apple iWatch to come in 3 variants, 2 sizes: Report, Apple iWatch to Come in 3 Variants, Rumors about Apple iWatch, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot