2018 മധ്യത്തോടെ ആപ്പിള്‍ ഐഫോണ്‍ എസ്ഇ 2 എത്തും!

Written By:

2017 സെപ്തബറിലാണ് വന്‍ വിജയത്തോടെ ആപ്പിള്‍ ഐഫോണ്‍ X എത്തിയത്. എന്നാല്‍ മറ്റൊരു ഫോണുമായി വീണ്ടും എത്തുകയാണ് ആപ്പിള്‍. അതായത് ആപ്പിള്‍ ഐഫോണ്‍ SEയുടെ പിന്‍ഗാമിയായ ഐഫോണ്‍ SE 2 ആണ് എത്തുന്നത്. 2018 മധ്യാകുമ്പോഴേക്കും ഈ ഫോണ്‍ വിപണിയില്‍ എത്തിക്കാനാണ് ആപ്പിള്‍ കമ്പനി ലക്ഷ്യമിടുന്നത്. മിഡ്‌റേഞ്ചില്‍ എത്തുന്ന ഈ ഫോണിന് 4 ഇഞ്ച് ഡിസ്‌പ്ലേയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെറിയ ഡിസ്‌പ്ലേ ആയതിനാല്‍ 'മിനി' എന്നാണ് ഈ ഫോണിനെ വിളിക്കപ്പെടുന്നത്.

ഷോക്കിങ്ങ്‌: 20,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുമായി പേറ്റിഎം!

2018 മധ്യത്തോടെ ആപ്പിള്‍ ഐഫോണ്‍ എസ്ഇ 2 എത്തും!

ഐഫോണ്‍ SEയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ SEക്ക് ചെറിയ ഡിസ്‌പ്ലേ ആണ്. കൂടാതെ ടച്ച് ഐഡിയും ഹോം ബട്ടണും ഉണ്ടായിരിക്കും. വരാനിരിക്കുന്ന ആപ്പിള്‍ ഐഫോണ്‍ എസ്ഇ 2ന് 32ജിബി, 64ജിബി, 128ജിബി സ്‌റ്റോറേജ് വേരിയന്റുകളാണ്.

ഇപ്പോഴത്തെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഡ്യുവല്‍ ക്യാമറയാണ്. എന്നാല്‍ ഐഫോണ്‍ എസ്ഇയെ പോലെ തന്നെ ഐഫോണ്‍ എസ്ഇ 2നും സിങ്കിള്‍ ക്യാമറ സെറ്റപ്പാണ്.

വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും ഞെട്ടിക്കുന്ന ഓഫറുകള്‍ എത്തിയിരിക്കുന്നു!

പ്പിള്‍ ഐഫോണ്‍ എസ്ഇ നിര്‍മ്മിച്ചത് ഇന്ത്യയില്‍ തന്നെയാണ്. ഇതിന്റെ റീട്ടെയില്‍ വില 21,859 രൂപയായിരുന്നു. എന്നാല്‍ ഐഫോണ്‍ എസ്ഇ 2 എന്ന ഫോണിന്റെ വില 25,000-30,000 രൂപയ്ക്കുളളിലായിരിക്കും. 'മെയിഡ് ഇന്‍ ഇന്ത്യ' എന്ന പേരിലായിരിക്കും ആപ്പിള്‍ ഐഫോണ്‍ എസ്ഇ 2ഉും എത്തുന്നത്.

English summary
The iPhone SE 2 will be the mid-range offering from Apple who still prefer the 4-inch display form factor in the age of 5-inch smartphones being called ‘Mini’.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot