Just In
- 13 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 16 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 22 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 24 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Finance
25,000 രൂപ ശമ്പളക്കാരനും 1.35 കോടിയുടെ സമ്പത്തുണ്ടാക്കാം; സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമിതാ
- News
ഇസ്രായേലിലേക്ക് ഇപ്പോള്‍ പോകേണ്ടെന്ന് മുഖ്യമന്ത്രി; കൃഷിമന്ത്രിയുടെ യാത്ര മാറ്റി
- Sports
IND vs NZ: ഇത്രയും ചാന്‍സ് സഞ്ജുവിന് കിട്ടുമോ? തുടരെ 13 ഇന്നിങ്സിലും ഇഷാന് ഫ്ളോപ്പ്!
- Movies
ലാലേട്ടനേക്കാളും മമ്മൂക്ക എനിക്ക് സ്പെഷ്യൽ ആവുന്നത് അവിടെയാണ്; മറക്കാൻ പറ്റിയിട്ടില്ല; ഉണ്ണി മുകുന്ദൻ
- Automobiles
മോർ പവർഫുൾ! വരാനിരിക്കുന്ന കർവ്വിന് ടാറ്റയുടെ കൂടുതൽ കരുത്തുറ്റ നെക്സ് ജെൻ എഞ്ചിൻ
- Lifestyle
ചെയ്യുന്ന കാര്യങ്ങളില്‍ വിജയം ഉറപ്പ്, ദുരിതങ്ങള്‍ അകറ്റി സുഖജീവിതം; ഇന്നത്തെ രാശിഫലം
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
വിലയോ തുച്ഛം, ഗുണമോ മെച്ചം; ബാക്ക് ടു സ്കൂൾ ഓഫറുമായി ആപ്പിൾ
ഐഫോൺ 14 സീരീസിന്റെ ലോഞ്ചിനും വിൽപ്പനയാരംഭത്തിനും പിന്നാലെ തങ്ങളുടെ ബാക്ക് ടു സ്കൂൾ ഓഫറുമായി വീണ്ടും എത്തിയിരിക്കുകയാണ് ആപ്പിൾ. ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി ആരംഭിച്ചിരിക്കുന്ന ഈ ഓഫറിലൂടെ കുറഞ്ഞ വിലയിൽ ആപ്പിൾ ഉൽപന്നങ്ങൾ വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റും ലഭ്യമാക്കാം എന്നാണ് വാഗ്ദാനം. ആപ്പിളിന്റെ ഐപാഡ്, മാക് ബുക്ക് പ്രോ എന്നിവ വാങ്ങാനാണ് ഇപ്പോൾ സൗകര്യം ഒരുക്കിയിരിക്കുന്നത്.

കൂടാതെ ഈ ഉൽപന്നങ്ങൾക്കൊപ്പം ഫ്രീ ഷോപ്പിങ് മോഡിൽ എയർപോഡ് സൗജന്യമായി സ്വന്തമാക്കാനും അവസരമുണ്ട്. എന്നാൽ ഈ ഓഫറിനോട് അനുബന്ധിച്ച് ഐഫോണിന് യാതൊരു ഡിസ്കൗണ്ടും ആപ്പിൾ നൽകുന്നില്ല. എന്നാൽ ഐഫോൺ 13 ന്റെയും ഐഫോൺ 12 സീരീസിന്റെയും വിലയിൽ ആപ്പിൾ നേരത്തെ തന്നെ കുറവ് വരുത്തിയിട്ടുണ്ട്.

വിദ്യാർഥികൾക്ക് ബാക്ക് ടു സ്കൂൾ ഓഫർ സ്കീമിന്റെ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ യുണിഡെയ്സ് (UNiDAYS ) എന്ന വെബ് സൈറ്റ് സന്ദർശിച്ച ശേഷം പ്രൊഫൈൽ ക്രിയേറ്റ് ചെയ്യണം എന്നാണ് നിർദേശം. കൂടാതെ വിദ്യാർഥികൾ തങ്ങളുടെ തിരിച്ചറിയൽ കാർഡിന്റെ നമ്പരും കോളജിന്റെ അഡ്രസ് ഉൾപ്പെടെയുള്ള വിശദാംശങ്ങളും സൈറ്റിൽ നൽകേണ്ടതുണ്ട്.

ഒരു തവണ ഈ സൈറ്റിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്തുകഴിഞ്ഞാൽ വിദ്യാർഥികൾക്ക് ആവശ്യമുള്ള മാക് ബുക്ക് അല്ലെങ്കിൽ ഐപാഡ് മോഡൽ സെലക്ട് ചെയ്ത് വാങ്ങാനുള്ള സാധനങ്ങളുടെ പട്ടികയിലേക്ക് ചേർക്കാം. ആപ്പിൾ ഇന്ത്യയുടെ യുണിഡെയ്സ് (UNiDAYS ) വെബ്സൈറ്റിൽ മാത്രമാണ് ഈ ഓഫർ ലഭ്യമാകുക എന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്.

ആപ്പിൾ ബാക്ക് ടു സ്കൂൾ ഓഫർ ആനുകൂല്യങ്ങൾ
ബാക്ക് ടു സ്കൂൾ ഓഫറിൽ താൽപര്യമുള്ള ഉപഭോക്താക്കൾ തങ്ങൾ ഓഫറിന് അർഹരാണ് എന്ന് രേഖകൾ സഹിതം തെളിയിക്കുകയാണ ് ആദ്യം ചെയ്യേണ്ടത്. അങ്ങനെ യോഗ്യത തെളിയിക്കുന്നവർക്ക് മാത്രം ആണ് ഓഫർ ആനുകൂല്യങ്ങൾ ലഭിക്കുക. മാക് ബുക്ക് എയർ എം1 (MacBook Air- M1) 89,9000 രൂപയ്ക്കാണ് ഈ ഓഫർ വഴി ലഭിക്കുക. ഇതിന് ഓഫർ ഇല്ലാതെയുള്ള വില 99,900 രൂപയാണ്.

അതേപോലെ തന്നെയാണ് മാക്ബുക്ക് എയർ എം2 (MacBook Air- M2) വിന്റെ വിലയും വരുന്നത്. സാധാരണ 1,19,900 രൂപയ്ക്ക വിൽക്കുന്ന ഈ എയർ എം2 മാക്ക്ബുക്കിന് ഓഫർ വിലയായി 1,09,900 രൂപ ആണ് നിശ്ചയിച്ചിരിക്കുന്നത്. അതായത് പതിനായിരം രൂപയോളം ഓഫർ വിലയായി കുറച്ച് ഉൽപന്നം സ്വന്തമാക്കാം.

മാക്ബുക്ക് പ്രോയിലേക്ക് എത്തുമ്പോൾ മൂന്ന് വ്യത്യസ്ത ഇഞ്ചുകളുടെ മോഡലുകളാണ് വിൽപ്പനയ്ക്ക് ഉള്ളത്. 13 ഇഞ്ച്, 14 ഇഞ്ച്, 16 ഇഞ്ച് എന്നീ മോഡലുകളാണ് അവ. യഥാക്രമം 1,29,900 രൂപ, 1,94,900രൂപ, 2,39,900 രൂപ എന്നീ വിലകളാണ് ഈ മൂന്നു മോഡലുകൾക്ക് വിപണിയിലുള്ളത്. എന്നാൽ ബാക്ക് ടു സ്കൂൾ ഓഫറിൽ ഇവയ്ക്ക് 20000 രൂപയോളം ഡിസ്കൗണ്ട് ലഭ്യമാണ്.

ഓഫർ വില നോക്കിയാൽ 1,29,900 രൂപയുടെ മോഡൽ 1,19,900, രൂപയ്ക്കും, 1,94,900രൂപയുടെ മോഡൽ 1,75,410 രൂപയ്ക്കും, 2,39,900 രൂപയുടെ മോഡൽ 2,15,910 രൂപയ്ക്കും ലഭിക്കും. കൂടാതെ 1,9,900 രൂപയുടെ ഐമാക് ബാക് ടു സ്കൂൾ ഓഫറിൽ 1,07,920 രൂപ വിലയിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും ആപ്പിൾ പറയുന്നു.

കൂടാതെ ഐപാഡുകൾ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് ഷോപ്പിംഗ് മോഡിൽ ഐപാഡ് എയർ 50,780 ലഭിക്കും. 54,900 രൂപയാണ് ഇതിന്റെ വിപണി വില. ഐപാഡ് പ്രോ മോഡലും ബാക്ക് ടു സ്കൂൾ ഓഫറിൽ വിൽപ്പനയ്ക്കുണ്ട്. 71,900 രൂപ വിലയുള്ള ഈ മോഡൽ വിദ്യാർഥികൾക്ക് 68,300 രൂപയ്ക്ക് ഓഫർ വിലയിൽ വാങ്ങാം.

ഇവയ്ക്കെല്ലാം പുറമേ, ആപ്പിൾ പെൻസിൽ, സ്മാർട്ട് കീബോഡ്, ആപ്പിൾ കെയർ+ സബ്സ്ക്രിപ്ഷൻ, എന്നിവയെല്ലാം 20 ശതമാനം ഡിസ്കൗണ്ടിൽ വാങ്ങാനുള്ള സൗകര്യവും ആപ്പിൾ ബാക്ക് ടു സ്കൂൾ ഓഫറിൽ നൽകിയിരിക്കുന്നു. ആപ്പിൾ ടിവിയുടെ ഫ്രീ സബ്സ്ക്രിപ്ഷനോടെ ആപ്പിൾ സ്റ്റുഡന്റ് മ്യൂസിക് പ്ലാനും ഓഫറിൽ ലഭ്യമാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470