Home
News

ആപ്പിൾ ഐപാഡ് പ്രോ, ഐപാഡ് മിനി, എയർടാഗ് മാർച്ച് 16 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

മാർച്ച് 16 ന് ആപ്പിൾ ഈ വർഷത്തെ ആദ്യത്തെ ലോഞ്ച് ഇവന്റ് നടത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുഎസ് ആസ്ഥാനമായുള്ള ഈ ടെക് ബ്രാൻഡ് ലോഞ്ച് ഇവന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ ഈ അഭ്യൂഹങ്ങൾ ഗൗരവത്തിൽ എടുക്കേണ്ട കാര്യമില്ല. അടുത്ത മാസം നടക്കുമെന്ന് പറയുന്ന ഈ ലോഞ്ച് പരിപാടിയിൽ ആപ്പിൾ പുതിയ എയർ ടാഗുകളും അപ്‌ഗ്രേഡ് ചെയ്‌ത ഐപാഡ് പ്രോ, മിനി എന്നിവയും പുറത്തിറക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ വഴി സൂചിപ്പിക്കുന്നു. മാർച്ചിൽ 2021 ലെ ആദ്യ വെർച്വൽ ഇവന്റിൽ പുതിയ ആപ്പിൾ ഡിവൈസുകൾ അവതരിപ്പിക്കുമെന്ന് പറയുന്നു. ഈ ലോഞ്ച് ഇവന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

മാർച്ച് 16 ലെ ആപ്പിൾ ഇവന്റ്: എന്താണ് പ്രതീക്ഷിക്കേണ്ടത് ?

മാർച്ച് 16 ലെ ആപ്പിൾ ഇവന്റ്: എന്താണ് പ്രതീക്ഷിക്കേണ്ടത് ?

2021 ലെ ആദ്യത്തെ വെർച്വൽ ഇവന്റിനാണ് ആപ്പിൾ ആഗോള വിപണിയിൽ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കി. ഈ ഇവന്റിൽ എയർടാഗുകൾ ആയിരിക്കും പ്രധാനപ്പെട്ട ഒരു ഡിവൈസ്. നഷ്ടപ്പെട്ട ഇനങ്ങൾ കണ്ടെത്താൻ ഉപയോഗിക്കാവുന്ന ബ്ലൂടൂത്ത് വരുന്ന ഒരു ചെറിയ ട്രാക്കിംഗ് ടൈലുകളാണ് ഇവയെന്ന് ലീക്ക്സ് ആപ്പിൾപ്രോ പറയുന്നു. എയർടാഗുകൾ ഉപയോഗിച്ച് കാണാതെ പോയ അല്ലെങ്കിൽ ഐഫോൺ വെച്ചിരിക്കുന്ന സ്ഥലം മറന്ന് പോയാൽ ഉപയോക്താക്കൾക്ക് ഈ ഡിവൈസ് ഉപയോഗിച്ച് ട്രാക്ക് ചെയ്യ്ത് കണ്ടെത്താനാകും.

ആപ്പിൾ ഐപാഡ് പ്രോ, ഐപാഡ് മിനി, എയർടാഗ്

കൂടാതെ, ഇക്കണോമിക് ഡെയ്‌ലി ന്യൂസ് വെബ്‌സൈറ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ഐപാഡ് പ്രോ മോഡലുകളും പുനർരൂപകൽപ്പന ചെയ്ത ഐപാഡ് മിനി എന്നിവയും ആപ്പിൾ ഈ വേളയിൽ അവതരിപ്പിക്കും. കഴിഞ്ഞ വർഷത്തെ ഐപാഡ് പ്രോ മോഡൽ മാർച്ച് 18 ന് ഔദ്യോഗികമായി പ്രഖ്യപിച്ചു. അഭ്യുഹങ്ങളെ സംബന്ധിച്ചിടത്തോളം, ഐപാഡ് പ്രോ 2021 ഒരു മിനി എൽഇഡി ഡിസ്‌പ്ലേയെ സപ്പോർട്ട് ചെയ്യും. ഈ വാർത്ത ശരിയാണെങ്കിൽ, ഏറ്റവും പുതിയ ഐപാഡ് പ്രോ എഡിഷൻ മികച്ച വിഷ്വലുകൾ നൽകുക മാത്രമല്ല, വൈദ്യുത ഉപഭോഗവും കുറവായിരിക്കും.

ഐപാഡ് പ്രോ 5 ജി

വരാനിരിക്കുന്ന ഐപാഡ് പ്രോ 5 ജി സപ്പോർട്ടുമായി വരുമെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചില പുതിയ ആക്‌സസറികളെ സപ്പോർട്ട് ചെയ്യുന്നതിന് അധിക ബിൽറ്റ്-ഇൻ മാഗ്നറ്റുകളുമായി ഈ ഡിവൈസ്‌ വരുമെന്നും അഭ്യൂഹങ്ങൾ പുറത്തുവന്നിട്ടുണ്ട്. വരാനിരിക്കുന്ന ഐപാഡ് മിനി 2021 ന്റെ വിശദാംശങ്ങളും ഓൺലൈനിൽ വെളിപ്പെടുത്തിയിരുന്നു. അഭ്യുഹങ്ങളെയും ചോർച്ചകളെയും സംബന്ധിച്ചിടത്തോളം ഐപാഡ് മിനി ഗണ്യമായി ചുരുങ്ങിയ ബെസലുകളുമായി വരാം.

More from GizBot

Best Mobiles in India

English summary
On March 16, Apple is said to hold its first-ever launch event of this year. The US-based tech giant has yet to publicly confirm the launch case, so, take a pinch of salt on these reports.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X