Home
News

ക്യാഷ് വേണം ക്യാഷ് ! ആപ്പിൾ മാപ്പിൽ പരസ്യം വരുമെന്ന് സൂചന

നിരവധി ആരാധകരുള്ള ടെക് കമ്പനിയാണ് ആപ്പിൾ. ഐഫോൺ അടക്കം നിരവധി പ്രൊഡക്ടുകളാണ് ആപ്പിളിന്റേതായി മാത്രമുള്ളത്. കൂടാതെ സ്വന്തം ആപ്പുകളും ആപ്പിൾ പുറത്തിറക്കുന്നുണ്ട്. പോരാത്തതിന് ഐഫോൺ എസ്ഇ 4 ഈ അടുത്ത് തന്നെ പുറത്തിറങ്ങുമെന്നും സൂചനയുണ്ട്. ആപ്പിളിന്റെ അടുത്ത തലമുറ ഐഫോൺ 17 നെ കുറിച്ചും നിരവധി അനൗദ്യോഗിക റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ ഇതൊന്നുമല്ല ഇപ്പോൾ ചർച്ചാ വിഷയം. ആപ്പിൾ മാപ്പിൽ പരസ്യം ഉൾപ്പെടുത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളിലുള്ളത്. കഴിഞ്ഞ ദിവസത്തെ ബ്ലൂംബെർഗ് റിപ്പോർട്ടിലാണ് പരസ്യത്തിന്റെ കാര്യം സൂചിപ്പിക്കുന്നത്. വരുമാനം വർധിപ്പിക്കാനാണ് ആപ്പിൾ പരസ്യം ഉൾപ്പെടുത്താൻ നീങ്ങുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഹാർഡ്‌വെയർ വിൽപ്പന സ്തംഭിക്കുന്നതിനാൽ സേവന വരുമാനം വർധിപ്പിക്കാനാണ് ആപ്പിളിന്റെ നീക്കം.

നിലവിൽ ആപ്പിൾ മാപ്‌സിൽ പരസ്യം ഉൾപ്പെടുത്തിയിട്ടില്ല. പരസ്യം കാണാതെ നിലവിലെ സാഹചര്യത്തിൽ ആപ്പിൾ മാപസ്് ഉപയോഗിക്കാൻ കഴിയും. ആപ്പിളിന്റെ വരുമാനം വർധിപ്പിക്കുന്നതിനായി ഇതിന് മുമ്പും നിരവധി ചർച്ചകളാണ് നടത്തിയിരുന്നത്. 2022 മുതൽ പരസ്യം ഉൾപ്പെടുത്താൻ ചർച്ചകൾ നടക്കുകയും 2023ഓടെ ആപ്പിൾ മാപ്‌സിൽ പരസ്യം ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ക്യാഷ് വേണം ക്യാഷ് ! ആപ്പിൾ മാപ്പിൽ പരസ്യം വരുമെന്ന് സൂചന

എന്നാൽ ഇവയൊന്നും പ്രവർത്തികമായില്ല. പക്ഷെ പുതിയ റിപ്പോർട്ട് ശരിയാണെങ്കിൽ വൈകാതെ ആപ്പിൾ ആപ്‌സിൽ പരസ്യം വരും. കൂടാതെ ആപ്പിനുള്ളിൽ അവരുടെ ലൊക്കേഷനുകൾ പ്രൊമോട്ട് ചെയ്യാൻ കമ്പനി ബിസിനസ്സ് ഉടമകളെ അനുവദിക്കുകയും ചെയ്യും. ഗൂഗിൾ മാപ്‌സിന് സമാനമായിരിക്കും ആപ്പിൾ മാപ്‌സിലെ പരസ്യവും. ആപ്പ് സ്റ്റോറിലേതിന് സമാനമായി 'സ്‌പോൺസേർഡ്' എന്ന ബാനറും ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

ആപ്പിളിൽ നടന്ന യോഗത്തിന് ശേഷമാണ് മാപ്‌സിൽ പരസ്യം ഉൾപ്പെടുത്താൻ നീക്കമെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആപ്പിൾ മാപ്‌സിൽ പരസ്യങ്ങൾ അവതരിപ്പിക്കുന്ന ആശയത്തെ കുറിച്ച് പഠിക്കാൻ ബോർഡ് സമ്മതിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ആപ്പിൾ മാപ്‌സ് പ്ലാറ്റ്‌ഫോമിൽ പരസ്യങ്ങൾ പരിഗണിക്കുന്നത് ഇതാദ്യമല്ല. 2022 മുതൽ ഈ ചർച്ച സജീവമാണ്. 2023 ഓടെ പരസ്യങ്ങൾ എത്തുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ വൈകിയെന്നാണ് ബ്ലൂംബെർഗ് അവകാശപ്പെടുന്നത്.

ഹാർഡ്‌വെയർ വിൽപ്പനയിൽ നിന്നുള്ള വരുമാനം കുറഞ്ഞതിനാൽ സബ്‌സ്‌ക്രിപ്ഷൻ വരുമാനം വർധിപ്പിക്കുന്നതിനായി ആപ്പിൾ അതിന്റെ സേവനങ്ങളിൽ കൂടുതൽ നിക്ഷേപം നടത്തിയിരുന്നു. ആപ്പിൾ ഇൻസൈഡറിന്റെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത് ആപ്പിളിന് അതിന്റെ സേവനങ്ങളിൽ നിന്ന് മാത്രം 10 ബില്യൺ ഡോളറിലധികം വരുമാനം ലഭിച്ചിട്ടുണ്ടെന്നാണ്.

ക്യാഷ് വേണം ക്യാഷ് ! ആപ്പിൾ മാപ്പിൽ പരസ്യം വരുമെന്ന് സൂചന

പുറത്തു വരുന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ ആപ്പിൾ മാപ്‌സിൽ വൈകാതെ പരസ്യങ്ങൾ കണ്ടുതുടങ്ങും. കഴിഞ്ഞ ദിവസം പുതിയെരു ലോഞ്ചിങ് ആപ്പിൾ പ്രഖ്യാപിച്ചിരുന്നു. ഐഫോൺ എസ്ഇ 4നെ കുറിച്ചാണ് പുതിയ ലോഞ്ചിങ് പ്രഖ്യാപനമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളിലുള്ളത്. ഫെബ്രുവരി 19ന് ഐഫോൺ എസ്ഇ 4 പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആപ്പിൾ ആരാധകർ.

സ്മാർട്ട് ഫോൺ രംഗത്ത് മത്സരിക്കുന്ന ഐഫോണും സാംങ്ങും പലപ്പോഴും പല സേവനങ്ങൾക്കും പണം ഈടാക്കാറുണ്ട്. എന്നാൽ പരസ്യത്തിലൂടെ വരുമാനം കണ്ടെത്താനുള്ള നീക്കം ഉപയോക്താക്കൾക്ക് പണം ചെലവഴിക്കേണ്ട ആവശ്യമായി വരുന്നില്ല. ആപ്പിളിന്റെ ഈ നീക്കം ഉപയോക്താക്കളെ നേരിട്ട് ബാധിക്കില്ല എന്ന് വേണം കരുതാൻ.

ആപ്പിളിന്റെ ഈ നീക്കം മറ്റുള്ള കമ്പനികൾ എങ്ങനെ നോക്കിക്കാണുമെന്ന് ഭാവിയിൽ മനസിലാക്കാൻ കഴിയും. ആപ്പിൾ മാപ്‌സിൽ പരസ്യം ഉൾപ്പെടുത്തുമെന്ന റിപ്പോർട്ടിന് പിന്നാലെ മറ്റുള്ള സേവനങ്ങൾക്ക് പരസ്യം ഉൾപ്പെടുത്തുമോ എന്നതിനെ കുറിച്ചൊന്നും പുതിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നില്ല. വൈകാതെ തന്നെ ആപ്പിൾ മാപ്‌സിൽ പരസ്യം കണ്ടുതുടങ്ങുമെന്ന് പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
Apple will reportedly include ads in its apps to boost revenue. The matter of the ad is indicated in the Bloomberg report of the previous day. The company will also allow business owners to promote their locations within the app. Advertising on Apple Maps will be similar to Google Maps.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X