ഐഫോണ്‍ 8, 8 പ്ലസ് ചുവന്ന വേരിയന്റില്‍ അവതരിപ്പിച്ചു

Posted By: Samuel P Mohan

ഐഫോണ്‍ 8, 8 പ്ലസ് എന്നിവയുടെ ചുവന്ന വേരിയന്റ് ആപ്പിള്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയമാണ് ഐഫോണ്‍ 7ന്റെ ചുവന്ന വേരിയന്റ് അവതരിപ്പിച്ചത്. ആഫ്രിക്കയില്‍ എച്ച്‌ഐവി, എയ്ഡ് എന്നിവയ്‌ക്കെതിരായി പ്രചാരണം നടത്തുന്ന കമ്പനിയാണ് ആപ്പിള്‍. ഐഫോണ്‍ വില്‍പനയില്‍ നിന്നുമുളള ഒരു ഭാഗം ചാരിറ്റിയിലേക്കാണ് പോകുന്നത്.

ഐഫോണ്‍ 8, 8 പ്ലസ് ചുവന്ന വേരിയന്റില്‍ അവതരിപ്പിച്ചു

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വെളള നിറമുളള മോഡലില്‍ നിന്നും വ്യത്യസ്ഥമാണ് ചുവന്ന വേരിയന്റിന്. അതായത് ചുവന്ന മോഡലിന് മുന്‍ പാനല്‍ കറുപ്പാണ്. തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ ഈ ഫോണുകളുടെ പ്രീ-ഓര്‍ഡര്‍ ഏപ്രില്‍ 10ന് ആരംഭിച്ചു. ഈ രണ്ട് ഫോണുകളും ഏപ്രില്‍ 13 മുതല്‍ റീട്ടെയില്‍ സ്റ്റോറുകളില്‍ ലഭ്യമാകും. ഇന്ത്യയില്‍ ഐഫോണ്‍ 8, 8 പ്ലസ് ചുവന്ന വേരിയന്റ് മേയ് 18 മുതല്‍ നിങ്ങള്‍ക്കു സ്വന്തമാക്കാം.

ഐഫോണ്‍ 8, 8 പ്ലസ് ചുവന്ന് വേരിയന്റിന് മറ്റു പതിപ്പിനു സമാനമായ വിലയായി തുടരുമെന്നും പറയുന്നു. ഐഫോണ്‍ 8, 64ജിബി സ്‌റ്റോറേജ് പതിപ്പിന് 67,940 രൂപയും 256 ജിബി സ്റ്റോറേജിന് 81,500 രൂപയുമാണ്.

ഐഫോണ്‍ 8 പ്ലസ് 64ജിബി വേരിയന്റിന് 77,560 രൂപയും 256 ജിബി വേരിയന്റിന് 91,110 രൂപയുമാണ്. ഐഫോണ്‍ 8 സീരീസിന് വയര്‍ലെസ് ചാര്‍ജ്ജിങ്ങാണ്. ഐഫോണ്‍ Xലെ പോലെ ബയോണിക് ചിപ്പും ഇതിലുണ്ട്. ഐഫോണ്‍ 8ന് 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേയും 12എംപി റിയര്‍ ക്യാമറയും 7എംപി മുന്‍ ക്യാമറയുമാണ്.

എന്നാല്‍ 8 പ്ലസിന് 5.5 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേയും 12എംപി+ 12എംപി ഡ്യുവല്‍ റിയര്‍ ക്യാമറയുമാണ്. ഐഫോണ്‍ 8 പ്ലസ് പോര്‍ട്രേറ്റ് മോഡ്, 2X ഒപ്ടിക്കല്‍ സൂം, പോര്‍ട്രേറ്റ് ലൈറ്റ്‌നിംഗ് ഫീച്ചര്‍ എന്നിവ പിന്തുണയ്ക്കുന്നു.

എയർടെലിന്റെ 1200 ജിബി ഓഫർ; അതും 300 Mbps വേഗതയിൽ

ഐഫോണ്‍ Xന്റെ ബ്ലഷ് ഗോള്‍ഡ് വേരിയന്റ് അവതരിപ്പിക്കാന്‍ പോകുന്ന എന്നും അടുത്തിടെ വാര്‍ത്തയുണ്ടായിരുന്നു. ഇതിന്റെ ഇമേജുകളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ ലഭ്യതയും വിലയും അടങ്ങുന്ന കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും തന്നെ കമ്പനി പുറത്തു വിട്ടിട്ടില്ല.

English summary
Six months after the official unveiling, the iPhone 8 and iPhone 8 Plus may get a Red color variant. MacRumors have found a Virgin Mobile memo that hints Apple will soon be announcing Red colored iPhone 8 and iPhone 8 Plus. In fact, the company is speculated to unveil the new color variant of the smartphones later today.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot