Home
News

കാശ് ആപ്പിൾ തരും​; ഗൂഗിൾ പേ പോലെ ഇന്ത്യയിൽ ആപ്പിൾ പേ യുപിഐ പേയ്മെന്റ് സംവിധാനം എത്തുന്നു

ഇന്ത്യയുടെ പേയ്മെന്റ് സംവിധാന രംഗത്തേക്ക് ചുവട് വയ്ക്കാൻ ഒരുങ്ങി ആഗോള ടെക്നോളജി ഭീമൻ ആപ്പിൾ. ഗൂഗിൾ പേ, ഫോൺ പേ എന്നീ യുപിഐ പേയ്മെന്റ് ഓപ്ഷനുകൾ പോലെ ആപ്പിൾ പേ പേയ്മെന്റ് സംവിധാനം ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ ആപ്പിൾ തയാറെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ എത്തിയിരിക്കുന്നത്.

തങ്ങളുടെ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പിന്റെ പ്രാദേശിക പതിപ്പ് പുറത്തിറക്കാനാണ് ആപ്പിൾ ആലോചിക്കുന്നത്. ഇന്ത്യയിൽ പേയ്മെന്റ് സംവിധാനം ആരംഭിക്കുന്നത് സംബന്ധിച്ച് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ( എൻപിസിഐ ) ആപ്പിൾ ചർച്ചകൾ നടത്തുന്നു എന്ന റിപ്പോർട്ടുകളാണ് ഇത് സംബന്ധിച്ച് പുറത്തുവന്നിരിക്കുന്നത്.

ഗൂഗിൾ പേ പോലെ ഇന്ത്യയിൽ ആപ്പിൾ പേ യുപിഐ പേയ്മെന്റ് സംവിധാനം എത്തുന്നു

ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നതായും പേയ്മെന്റ് സംവിധാനം ആരംഭിക്കാനുള്ള നടപടികളുമായി ആപ്പിൾ ഇപ്പോൾ മുന്നോട്ട് പോകുകയാണെന്നും രഹസ്യകേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അ‌ടുത്തിടെയായി ഇന്ത്യയി​ൽ തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാൻ ആപ്പിൾ ശ്രമം നടത്തുന്നുണ്ട്. ഇന്ത്യയുടെ വിശാലമായ വിപണി സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

രണ്ട് മാസം മുമ്പ് ഇന്ത്യയിൽ ആരംഭിച്ച ആപ്പിൾ റീട്ടെയിൽ സ്റ്റോറുകളുടെ ഞെട്ടിക്കുന്ന വരുമാനക്കണക്കുകൾ ആപ്പിളിനെപ്പോലും അ‌മ്പരപ്പിച്ചിരുന്നു. ആപ്പിളിന്റെ കണക്കുകൂട്ടലിനും അ‌പ്പുറത്തുള്ള വിൽപ്പനയാണ് ആദ്യ മാസത്തിൽതന്നെ ഇന്ത്യയിലെ രണ്ട് ആപ്പിൾ സ്റ്റോറുകളും നടത്തിയത്. ഇന്ത്യൻ വിപണിയിൽ ആപ്പിൾ ഉത്പന്നങ്ങളുടെ വിൽപ്പന വർധിച്ചത് ഇന്ത്യയിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ ആപ്പിളിനെ ഉത്സാഹിപ്പിക്കുന്നു.

ഗൂഗിൾ പേ പോലെ ഇന്ത്യയിൽ ആപ്പിൾ പേ യുപിഐ പേയ്മെന്റ് സംവിധാനം എത്തുന്നു

ഇന്ത്യയിൽ ആപ്പിൾ ആരംഭിക്കുന്ന ആപ്പിൾ പേ പേയ്മെന്റ് സംവിധാനത്തിലൂടെ ഐഫോൺ ഉപയോക്താക്കൾക്ക് ക്യുആർ കോഡുകൾ സ്കാൻ ചെയ്യാനും ഇന്ത്യയിലെ മറ്റ് ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകൾക്ക് സമാനമായി ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഇടപാടുകൾ നടത്താനും സാധിക്കുമെന്ന് കരുതപ്പെടുന്നു. അ‌തേസമയം ആപ്പിൾ പേ സംബന്ധിച്ച വാർത്തകളോട് ആപ്പിളും എൻപിസിഐയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആപ്പിൾ പേയുടെ വരവോടെ ഇന്ത്യൻ ഡിജിറ്റൽ മേഖല കൂടതൽ കരുത്താർജിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് രീതിയാണ് ആപ്പിൾ പേ, ഈ സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് അവരുടെ ഐഫോൺ അല്ലെങ്കിൽ ആപ്പിൾ വാച്ച് ഒരു കോൺടാക്റ്റ് ലെസ് റീഡറിന് സമീപം പിടിച്ച് പേയ്‌മെന്റുകൾ നടത്താം.

ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുപിഐ അവതരിപ്പിച്ചതോടെ ഇന്ത്യയിലെ വാണിജ്യ മേഖലയിലുൾപ്പെടെ ഒരുപാട് മുന്നേറ്റവും ഉണർവും പ്രകടമായിരുന്നു. സ്മാർട്ട്ഫോണുകളും ഇന്റർനെറ്റും എല്ലാവരിലേക്കും എത്തിയോടെ വളരെ എളുപ്പത്തിൽ ​പേയ്മെന്റ് നടത്താവുന്ന യുപിഐ ആപ്പുകളും ഹിറ്റാകുകയായിരുന്നു. ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം പണമിടപാടുകൾ നടക്കുന്നത് യുപിഐ പേയ്മെന്റ് മാർഗങ്ങളിലൂടെയാണ്.

2022 മുതൽ 2023 വരെ ഇന്ത്യയിൽ നടന്ന 75 ശതമാനം ഡിജിറ്റൽ ഇടപാടുകളും യുപിഐയിലൂടെ ആയിരുന്നു. 2026 മുതൽ 2027 വരെ ഓരോ ദിവസവും ഇത് ഒരു ബില്യൺ ഇടപാടുകളിൽ എത്തുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. ഇക്കഴിഞ്ഞ മേയിൽ മാത്രം യുപിഐ വഴി ഒമ്പത് ബില്യൺ ഇടപാടുകൾ നടന്നു.

മേയിലെ ഈ കണക്കുകൾ റെക്കോഡ് നേട്ടം ആണെന്ന് ഇന്ത്യയിലെ യുപിഐയുടെ മേൽനോട്ടം വഹിക്കുന്ന എൻപിസിഐ വ്യക്തമാക്കുന്നു. ആപ്പിൾ പേ ഉപയോഗിച്ച് ഐഫോൺ, ഐപാട്, ആപ്പിൾ വാച്ച്, മാക് എന്നിവ ഉൾപ്പെടെയുള്ള ആപ്പിൾ ഡി​വൈസുകളിലൂടെ വളരെ എളുപ്പത്തിൽ പണം ​കൈമാറ്റം സാധ്യമാക്കാമെന്നാണ് ആപ്പിൾ ഉദ്ദേശിക്കുന്നത്.

ഗൂഗിൾ പേ പോലെ ഇന്ത്യയിൽ ആപ്പിൾ പേ യുപിഐ പേയ്മെന്റ് സംവിധാനം എത്തുന്നു

ഏഷ്യ-പസഫിക് മേഖലയിലുടനീളമുള്ള 10 രാജ്യങ്ങൾ ഉൾപ്പെടെ, പങ്കെടുക്കുന്ന ബാങ്കുകളിൽ നിന്നും ഇഷ്യൂ ചെയ്യുന്നവരിൽ നിന്നും ഉപയോക്താക്കൾക്ക് ക്രെഡിറ്റ്, ഡെബിറ്റ് അല്ലെങ്കിൽ പ്രീപെയ്ഡ് കാർഡുകൾ ലിങ്ക് ചെയ്യാൻ ആ​പ്പിൾ പേയിൽ സൗകര്യം ഉണ്ടാകും. ആപ്പിൾ അടുത്തിടെ യുഎസിൽ തങ്ങളുടെ പേ ലേറ്റർ സേവനം അവതരിപ്പിച്ചിരുന്നു.

യാതൊരു ഫീസും വാങ്ങാതെ പർച്ചേസുകൾ നാല് പലിശ രഹിത പേയ്‌മെന്റുകളായി വിഭജിക്കാൻ ഈ സംവിധാനം ഉപയോക്താക്കളെ അനുവദിക്കുന്നു. ആപ്പിൾ പേ ലേറ്റർ ലോണുകളുടെ ട്രാക്കിംഗ്, മാനേജ്മെന്റ്, തിരിച്ചടവ് എന്നിവ ആപ്പിൾ വാലറ്റ് സൗകര്യപ്രദമായി കേന്ദ്രീകരിക്കും. ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് വിപണിയിലേക്ക് ആപ്പിൾ എത്തുന്നതോടെ ആപ്പിൾ പേയുടെ സൗകര്യവും സുരക്ഷയും ഇന്ത്യൻ ഉപയോക്താക്കൾക്കും ആസ്വദിക്കാൻ കഴിയും.

Best Mobiles in India

English summary
Apple is preparing to introduce Apple Pay payment system in India. Apple is planning to launch a localized version of its digital payments app. Apple is in talks with the National Payments Corporation of India (NPCI) to launch a payment system in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X