ബ്ലഷ് ഗോള്‍ഡ് വേരിയന്റില്‍ ഐഫോണ്‍ X എത്തുന്നു

Posted By: Samuel P Mohan

ആപ്പിള്‍ Xന്റെ പുതിയ വേരിയന്റ് എത്തുന്നു 'ബ്ലഷ് ഗോള്‍ഡ്'. ഡിസൈനറായ ബെഞ്ചമിന്റെ ട്വീറ്റ് പ്രകാരം ഈ ഫോണിന്റെ 'ബ്ലഷ് ഗോള്‍ഡ്' വേരിയന്റിന്റെ ഉത്പാദനം ആരംഭിച്ചു എന്നു മനസ്സിലാകുന്നത്. ഈ ഡിവൈസില്‍ D21A കോഡ്‌നെയിം ആണ് ചേര്‍ത്തിരിക്കുന്നത്.

ബ്ലഷ് ഗോള്‍ഡ് വേരിയന്റില്‍ ഐഫോണ്‍ X എത്തുന്നു

ബ്ലഷ് ഗോള്‍ഡ് ഐഫോണ്‍ Xന്റെ ചിത്രവും ട്വിറ്റര്‍ അക്കൗണ്ടില്‍ ചേര്‍ത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പോസ്റ്ററില്‍ ഇതു കൂടാതെ രണ്ട് ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുന്നു. ഇതില്‍ ഒന്നില്‍ സ്വര്‍ണ്ണ നിറത്തിലുളള സിം കാര്‍ഡ് ഡ്രേയും കാണിക്കുന്നു.

ഐഫോണ്‍ X നിലവില്‍ വെളള, സ്‌പേസ് ഗ്രേ എന്നിവയില്‍ ലഭ്യമാണ്. എന്നാല്‍ ഐഫോണ്‍ 8, 8 പ്ലസ് എന്നിവ സില്‍വര്‍, ഗോള്‍ഡ്, സ്‌പേസ് ഗ്രേ എന്നീ മൂന്നു നിറങ്ങളിലും ലഭ്യമാകുന്നു.

ബ്ലഷ് ഗോള്‍ഡ് ഐഫോണ്‍ X എന്നത് ഒരു പഴയ വാര്‍ത്തയാണ്. പുതിയ നിറത്തിനെ കുറിച്ച് ഇതിനു മുന്‍പും റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടുണ്ട്. ഇപ്പോഴത്തെ റിപ്പോര്‍ട്ടു പ്രകാരം ഈ ഫോണിന്റെ ഉത്പാദനം ആരംഭിച്ചു തുടങ്ങി എന്നാണ്. ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്നും വ്യക്തമായി സൂചിപ്പിക്കുന്നു. ഈ ഫോണിനെ കുറിച്ചുളള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല.

ഇനി മറ്റൊരു വാര്‍ത്തയിലേക്ക്. ആപ്പിള്‍ മൂന്ന് ഐഫോണുകള്‍ കൂടി ഈ വര്‍ഷം എത്തിക്കാന്‍ പോകുന്നു, അതു കൂടാതെ ഏറ്റവും വില കുറവില്‍ 'മാക് എയര്‍ ബുക്കും' പുറത്തിറക്കാനുളള തയ്യാറെടുപ്പിലാണ്. മാക്ബുക്ക് എയര്‍ ഉടന്‍ തന്നെ എത്തുമെന്നാണ് സൂചിപ്പിക്കുന്നത്. അതായത് ഈ വര്‍ഷം രണ്ടാം പാദത്തില്‍ തന്നെ 13 ഇഞ്ച് മാക്ബുക്ക് എയര്‍ എത്തും.

നെറ്റ് ഓഫ് ചെയ്യാതെ വാട്സാപ്പ് മാത്രം ഓഫ് ചെയ്യാനിതാ ഒരു ആപ്പ്

English summary
Apple is tipped to launch a new color variant of iPhone X. According to a well known leakster, a 'Blush Gold' variant of iPhone X is now in the works. The tipster has also posted an image of the Blush Gold iPhone X on his Twitter account. Bringing a new color variant of its latest flagship may work in Apple's favor.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot