ആപ്പിള്‍ ഭാവിയില്‍ ഫോള്‍ഡബിള്‍ ഐഫോണ്‍ പുറത്തിറിക്കിയേക്കും; പേറ്റന്റിന്‌ അപേക്ഷിച്ചു

Posted By: Archana V

ഫോള്‍ഡബിള്‍ സ്‌മാര്‍ട്‌ഫോണുകള്‍ ആയിരിക്കുമോ അടുത്ത ട്രെന്‍ഡ്‌ ? അങ്ങനെയാണ്‌ കരുതുന്നത്‌. ഫോള്‍ഡബിള്‍ സ്‌മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ്‌ സാംസങ്‌ എന്നത്‌ സംബന്ധിച്ച്‌ അഭ്യൂഹങ്ങള്‍ ശക്തമാണ്‌. ഒരു മാസം മുമ്പ്‌ സെഡ്‌ടിഇ ഫോള്‍ഡബിള്‍ അക്‌സോന്‍ എം സ്‌മാര്‍ട്‌ ഫോണ്‍ പുറത്തിറക്കിയിരുന്നു.

ആപ്പിള്‍ ഭാവിയില്‍ ഫോള്‍ഡബിള്‍ ഐഫോണ്‍ പുറത്തിറിക്കിയേക്കും; പേറ്റന്റിന

ആപ്പിളും ഇപ്പോള്‍ ഇതേ പാതയിലാണ്‌. യുഎസ്‌പിടിഒയില്‍ കമ്പനി പേറ്റന്റിന്‌ അപേക്ഷിച്ചതായുള്ള വെളിപ്പെടു്‌തല്‍ ഇതിന്റെ സൂചനയാണ്‌. അങ്ങനെയെങ്കില്‍ ഭാവിയില്‍ ഫോള്‍ഡബിള്‍ ഐഫോണ്‍ നമുക്ക്‌ കാണാന്‍ കഴിയും. ഫോള്‍ഡബിള്‍ ഐഫോണുകള്‍ പുറത്തിറക്കാന്‍ ആപ്പിള്‍ ശ്ര്‌മിക്കുന്നതായി മുമ്പും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പുതിയ പേറ്റന്റ്‌ ഇത്‌ സംബന്ധിച്ച്‌ പുതിയ ആശയം നല്‍കിയിരിക്കുകയാണ്‌.

ബുക്ക്‌ പോലെ തുറക്കാനും അടയ്‌ക്കാനും കഴിയുന്ന ഡിസ്‌പ്ലെയോടു കൂടിയ ഐഫോണ്‍ നിര്‍മ്മിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു എന്നാണ്‌ പേറ്റന്റില്‍ പറയുന്നത്‌.

" ഡിവൈസിനെ മടക്കാന്‍ അനുവദിക്കുന്ന വളയുന്ന ഭാഗം ഇലക്ട്രോണിക്‌ ഡിവൈസില്‍ ഉണ്ടാവും. ഡിവൈസിന്റെ ഡിസ്‌പ്ലെ വഴങ്ങുന്നതായിരിക്കും. ഈ ഡിസ്‌പ്ലെ മടയ്‌ക്കി വയ്‌ക്കാവുന്ന തരത്തിലായിരിക്കും ഡിസൈന്‍" എന്ന്‌ പേറ്റന്റിന്റെ സംഗ്രഹത്തില്‍ വിശദീകരിക്കുന്നുണ്ട്‌.

ജിയോചാറ്റ്‌ മില്യണ്‍ലൈറ്റ്‌സുമായി ചേര്‍ന്ന്‌ നൈപുണ്യാധിഷ്‌ഠിത വിദ്യാഭ്യാസം ലഭ്യമാക്കും

മൈക്രോസോഫ്‌റ്റിന്റെ കൊറിയറിന്‌ സമാനമായ ഡിജിറ്റല്‍ ജേര്‍ണലുകള്‍ പോലുള്ള ഡിവൈസുകളില്‍ ആയിരിക്കും ഇത്തരം ടെക്‌നോളജി നന്നായി പ്രവര്‍ത്തിക്കുക. ഈ ടെക്‌നോളജി ആപ്പിള്‍ ഭാവിയില്‍ ഐഫോണുകളിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്‌.

" ലാപോടോപ്പ്‌ കമ്പ്യൂട്ടര്‍, ടാബ്ലെറ്റ്‌ കമ്പ്യൂട്ടര്‍, സെല്ലുലാര്‍ ടെലിഫോണ്‍ , റിസ്‌റ്റ്‌ വാച്ച്‌ , മറ്റ്‌ ഡിവൈസുകള്‍( പോര്‍ട്ടബിള്‍ ഡിവൈസ്‌, ഹാന്‍ഡ്‌ഹെല്‍ഡ്‌ ഡിവൈസ്‌ തുടങ്ങിയവ) എന്നിങ്ങനെ എന്തുമാകാം ഡിവൈസ്‌ " എന്നും പേറ്റെന്റില്‍ പറയുന്നുണ്ട്‌. അതിനര്‍ത്ഥം ഐഫോണില്‍ കൂടാതെ മറ്റ്‌ ആപ്പിള്‍ ഉത്‌പന്നങ്ങളിലും ഈ ടെക്‌നോളജി നമുക്ക്‌ കാണാന്‍ കഴിയും എന്നാണ്‌.

ആപ്പിളിന്‌ ഇത്‌ സാധ്യമാകുമെന്നാണ്‌ കരുതുന്നത്‌, എല്ലാ ഉത്‌പന്നങ്ങളിലും ലഭ്യമാകുന്ന തരത്തില്‍ കമ്പനി നിരവധി ഫീച്ചറുകള്‍ അവതരിപ്പിക്കാറുണ്ട്‌. ഉദാഹരണത്തിന്‌ , ഏറെ ചര്‍ച്ചാ വിഷയമായ 3ഡി ഫേസ്‌ റെക്കഗ്നീഷ്യന്‍ ഫീച്ചര്‍ ഉടന്‍ ഐപാഡുകളിലും മാക്‌ ബുക്കുകളിലും ലഭ്യമാക്കി തുടങ്ങും.

ഫോള്‍ഡബിള്‍ ഐഫോണിന്റെ കാര്യം പറയുകയാണെങ്കില്‍ ആപ്പിള്‍ പേറ്റന്റിന്‌ അപേക്ഷിച്ചു എന്ന്‌ കരുതി ഉത്‌പന്നം യാഥാര്‍ത്ഥ്യം ആകണം എന്നില്ല. എന്തുതന്നെയായാലും ഫോള്‍ഡബിള്‍ ഐഫോണ്‍ എന്ന ആശയം നമുക്ക്‌ ആവേശം നല്‍കുന്നതാണ്‌.

Read more about:
English summary
The patent reveals that Apple intends to make an iPhone with a display that can open and close like a book.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot