മൗണ്ടെയ്ന്‍ ലയണ്‍, ആപ്പിളിന്റെ പുതിയ ഓപറേറ്റിംഗ് സിസ്റ്റം വരുന്നു

Posted By:

മൗണ്ടെയ്ന്‍ ലയണ്‍, ആപ്പിളിന്റെ പുതിയ ഓപറേറ്റിംഗ് സിസ്റ്റം വരുന്നു

പുതിയൊരു ഓപറേറ്റിംഗ് സിസ്റ്റം കൂടി വിപണിയിലെത്താന്‍ പോകുന്നു.  ആപ്പിളിന്റെ അണിയറയില്‍ നിന്നാണ് പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ പടയൊരുക്കം.  മൗണ്ടെയ്ന്‍ ലയണ്‍ എന്നാണ് ആപ്പിളിന്റെ പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ പേര്.

ഇതുവരെ കണ്ടിട്ടില്ലാത്തതും തീരെ പ്രതീക്ഷിക്കാത്തതുമായ ചില ഫീച്ചറുകളോടെയാണത്രെ ആപ്പിളിന്റെ പുതിയ ഓപറേറ്റിംഗ് സിസ്റ്റം മൗണ്ടെയ്ന്‍ ലയണ്‍ എത്തെന്നുത്.

ഐ ഒഎസ് 5 ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ഏതാണ്ട് എല്ലാ ഫീച്ചറുകളും മൗണ്ടെയ്ന്‍ ഓപറേറ്റിംഗ് സിസ്റ്റത്തിലും കാണാം.  ഇവയക്കു പുറമെ തികച്ചും പുതിയ ഫീച്ചറുകളും നോട്ട്‌സ്, റിമൈന്റേഴ്‌സ്, ഐമെസ്സേജ് തുടങ്ങിയ ആപ്ലിക്കേഷനുകളും ഈ ഓപറേറ്റിംഗ് സിസ്റ്റത്തിലുണ്ടാകും.

എയര്‍പ്ലേ മിററിംഗ്, ഐക്ലൗഡ്, ഡീപ് ഗെയിം സെന്റര്‍ ഇറിഗേഷന്‍ തുടങ്ങീയവ മൗണ്ടെയ്ന്‍ ലയണിന്റെ ഫീച്ചറുകളില്‍ ചിലതാണ്.

ഈ ഫീച്ചറുകള്‍ക്ക് പുറമെ ചില സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്.  എങ്ങനെ നോക്കിയാലും ഏറെ പ്രതീക്ഷകളുണര്‍ത്തുന്ന ഒരു പുതിയ ആപ്പിള്‍ ഉല്‍ന്നമാണ് മൗണ്ടെയ്ന്‍ ലയണ്‍ എന്നു കാണാം.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot