ആപ്പിള്‍ ഐ ഫോണ്‍ 6 -ന്റെ 5.5 ഇഞ്ച് വേരിയന്റ് ഈ വര്‍ഷമുണ്ടാവില്ല

Posted By:

ആപ്പിളിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഐ ഫോണിന്റെ 5.5 ഇഞ്ച് വേരിയന്റ് ഈ വര്‍ഷം പുറത്തിറങ്ങില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ടെക് അനലിസ്റ്റായ മിംഗ് ചി ക്വോ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ആപ്പിളിനോടടുത്ത വൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തിയതാണ് ഇക്കാര്യമെന്നും അദ്ദേഹം പറയുന്നു.

ആപ്പിള്‍ ഐ ഫോണ്‍ 6 -ന്റെ 5.5 ഇഞ്ച് വേരിയന്റ് ഈ വര്‍ഷമുണ്ടാവില്ല

നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 4.7 ഇഞ്ച്, 5.5 ഇഞ്ച് എന്നിങ്ങനെ രണ്ട് സ്‌ക്രീന്‍ വേരിയന്റുകളില്‍ ഐ ഫോണ്‍ 6 പുറത്തിറങ്ങുമെന്നാണ് പറഞ്ഞിരുന്നത്.

എന്നാല്‍ പുതിയ ഐ ഫോണിന്റെ ടച്ച് പാനലില്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും വലിയ സ്‌ക്രീനില്‍ ഇത് കൂടുതല്‍ സങ്കീര്‍ണമാകുമെന്നും അതിനാലാണ് 5.5 ഇഞ്ച് വേരിയന്റ് മാറ്റിവയ്ക്കുന്നതെന്നുമാണ് മിംഗ് ചി ക്വോ പറയുന്നത്.

ഐഫോണ്‍ 6 ഈ വര്‍ഷം സെപ്റ്റംബറിലോ ഒക്‌ടോബറിലോ പുറത്തിറങ്ങുമെന്നാണ് നിലവില്‍ ലഭ്യമായ വിവരം. 5.5 ഇഞ്ച് വേരിയന്റ് അടുത്തവര്‍ഷം ആദ്യം ഇറങ്ങിയേക്കാന്‍ ഇടയുണ്ടെന്നും സൂചനകളുണ്ട്.

English summary
Apple not launching 5.5-inch iPhone this year, Apple will not Launch 5.5 Inch Variant of iPhone 6 Soon, Rumors about apple iPhone 6, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot