അടിക്ക് അടി അമ്പരിപ്പിക്കുവാണല്ലോ! അടുത്ത ആപ്പിൾ ഇവന്റ് ഉടൻ? എന്തെല്ലാം ലോഞ്ച് ചെയ്യും?
ആപ്പിൾ ന്യു ജനറേഷൻ മാക്ബുക്ക് പ്രോ, ഐമാക് ഉപകരണങ്ങൾ പുറത്തിറക്കിയേക്കാവുന്ന ഒക്ടോബറിൽ ഒരു ലോഞ്ച് ഇവൻ്റ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, M4 പവർഡ് മാക്കുകളെ കുറിച്ചുള്ള ലീക്ക് റിപ്പോർട്ടുകൾ ഈ ഇവെന്റിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. എന്നിരുന്നാലും, ആപ്പിൾ ഇവൻ്റ് എപ്പോൾ നടക്കുമെന്നും ഏതൊക്കെ ഉപകരണങ്ങൾ ലോഞ്ച് ചെയ്യുമെന്നും ഉറപ്പില്ല. അടുത്തിടെ, ആപ്പിൾ അതിൻ്റെ ന്യു ജനറേഷൻ ഐപാഡുകളും ഐഫോണുകളും ലോഞ്ച് ചെയ്‌തു. ഇപ്പോൾ 2024 അവസാനത്തോട് അടുക്കുമ്പോൾ, പുതിയ മാക്കുകളും അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു.
മുൻകാല ട്രെൻഡുകൾ കണക്കിലെടുക്കുമ്പോൾ, ആപ്പിളിൻ്റെ ഒക്ടോബറിലെ ലോഞ്ച് ഇവൻ്റുകൾ Macs, Apple സിലിക്കൺ പ്രോസസറുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഈ വർഷം ടെക് ഭീമൻ പുതിയ മാക്ബുക്ക് പ്രോ മോഡലുകൾ, ഐമാക്‌സ്, ഐപാഡ് മിനി തുടങ്ങി നിരവധി ഉപകരണങ്ങൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പിൾ മാക്ബുക്ക് പ്രോ ലോഞ്ച് ഇവൻ്റിൽ നമ്മൾ കണ്ടേക്കാവുന്നതെല്ലാം ഇതാ.

M4 മാക്ബുക്ക് പ്രോ: മാക്ബുക്ക് പ്രോയുടെ പുതിയ തലമുറ രണ്ട് ഡിസ്‌പ്ലേ വലുപ്പങ്ങളിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു, 14-ഇഞ്ച്, 16-ഇഞ്ച്. പുതിയ മാക്കുകൾ പ്രധാന ഡിസൈൻ അപ്‌ഗ്രേഡുകളുമായി വരാനിടയില്ലെന്നും അവ മുൻഗാമികളുടേതിന് സമാനമാണെന്നും ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന മാക്ബുക്ക് പ്രോ മോഡലുകൾ 16 ജിബി റാമുമായി ജോടിയാക്കിയ M4, M4 Pro, M4 മാക്സ് ചിപ്പുകളാൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എഐമായി ബന്ധപ്പെട്ട ടാസ്ക്കുകളുടെ പ്രകടനത്തിലും പ്രവർത്തനത്തിലും കാര്യമായ നവീകരണം ഇത് കാണിക്കുന്നു. ഏറ്റവും അടുത്തിടെ, M4 മാക്ബുക്ക് പ്രോ ബോക്സിംഗ് ചിത്രങ്ങൾ ചോർന്നു. ഉപകരണത്തെ കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു, അതിനാൽ, മുകളിൽ സൂചിപ്പിച്ച സവിശേഷതകൾ പ്രഖ്യാപിക്കാൻ സാധ്യത ഉണ്ടെന്ന് വ്യക്തമാണ്.
M4 iMac: സാങ്കേതിക ഭീമൻ പുതിയ ശക്തമായ ഫീച്ചറുകളും ചിപ്‌സെറ്റുകളുമുള്ള iMacൻ്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസൈൻ അതേപടി തുടരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ വർഷത്തെ M3 iMacനെ അപേക്ഷിച്ച് 10-കോർ സിപിയുവും 25% വരെ പെർഫോമൻസ് ബൂസ്റ്റും വാഗ്ദാനം ചെയ്യുന്ന M4 ചിപ്‌സെറ്റാണ് പുതിയ-ജെൻ iMacന് കരുത്ത് പകരുന്നത്.
കൂടുതൽ മെച്ചപ്പെട്ട പ്രകടനത്തിനും എഐക്കും വേണ്ടി M4 iMac 16 ജിബി റാമും വാഗ്ദാനം ചെയ്തേക്കാം. കൂടാതെ, M4 iMacന് നവീകരിച്ച മാജിക് മൗസ് (Magic mouse), മാജിക് കീബോർഡ് (Magic Keyboard), മാജിക് ട്രാക്ക്പാഡ് (MagicTrackpad) എന്നിവ ലഭിക്കാൻ സാധ്യത ഉണ്ട്.
iPad Mini 7: MacBook Pro, iMac എന്നിവയ്‌ക്ക് പുറമെ, നിലവിൽ ഐഫോൺ 16 സ്റ്റാൻഡേർഡ് മോഡലുകൾക്ക് കരുത്ത് പകരുന്ന A18 ചിപ്‌സെറ്റ് നൽകുന്ന ഐപാഡ് മിനി മോഡലും ആപ്പിൾ പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം, ആപ്പിൾ പെൻസിൽ പ്രോയ്ക്കുള്ള പിന്തുണ ഉൾപ്പെടെ നിരവധി പുതിയ സവിശേഷതകൾ ഐപാഡ് മിനിക്ക് ലഭിക്കും.
ഐപാഡിൻ്റെ ചെറിയ പതിപ്പ് 8 ജിബി റാമിനൊപ്പം 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്‌ഷനുകൾക്ക് ഒപ്പം അവതരിപ്പിക്കും. പുതിയ സിരി, ജെൻമോജി, ഇമേജ് പ്ലേഗ്രൗണ്ട് എന്നിവ ഉൾപ്പെടെ ഉള്ള ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകളും iPad Mini 7ന് ലഭിച്ചേക്കാം.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








