ആപ്പിളിൻറെ മടക്കാവുന്ന ഐഫോൺ വരുന്നു, 2023ൽ അവതരിപ്പിച്ചേക്കും

|

വിപണിയിൽ ഇപ്പോൾ ഫോൾഡബിൾ ഐഫോണുകൾ ലഭ്യമാണ്. നിലവിൽ എല്ലാ സ്മാർട്ഫോൺ ബ്രാൻഡുകളും ഫോൾഡബിൾ സ്മാർട്ഫോൺ വികസിപ്പിക്കുന്നതിനുള്ള തിരക്കിലാണ്. ഇപ്പോഴിതാ ആപ്പിളും ഫോൾഡബിൾ സ്മാർട്ഫോണുകൾ നിർമിക്കുവാൻ പദ്ധതിയിടുന്നതായി പറയുന്നു. ആപ്പിളിൻറെ ഈ പുതിയ സ്മാർട്ഫോണിനെ കുറിച്ചുള്ള ലഭ്യമായ വിശദാംശങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

ആപ്പിളിൻറെ മടക്കാവുന്ന ഐഫോൺ വരുന്നു, 2023ൽ അവതരിപ്പിച്ചേക്കും

ആപ്പിൾ ഇപ്പോൾ മടക്കാവുന്ന സ്മാർട്ട്‌ഫോൺ വിഭാഗത്തിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കുന്നതിനുള്ള തിരക്കിലാണ്. ലോകത്തിലെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ 8 ഇഞ്ച് ക്യുഎച്ച്ഡി + ഫ്ലെക്‌സിബിൾ ഒഎൽഇഡി ഡിസ്‌പ്ലേയിൽ 2023 ൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാധ്യമങ്ങൾക്കായി നൽകിയ കുറിപ്പിൽ പ്രശസ്ത ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോയാണ് ഈ സ്ഥിരീകരണം നൽകിയിരിക്കുന്നത്. ആപ്പിളിൻറെ പുതിയ പദ്ധതി ഉൾപ്പെടെയുള്ള വ്യവസായ സർവേകൾ എന്തൊക്കെയാണെന്ന് കുവോ വിവരിക്കുന്നു. അതിൻറെ അടിസ്ഥാനത്തിൽ, 2023 ൽ 15-20 ദശലക്ഷം യൂണിറ്റ് ഫോൾഡബിൾ ഐഫോൺ ആപ്പിൾ കയറ്റി ചെയ്യുമെന്നാണ് പ്രാഥമിക നിഗമനം.

പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകളുമായി പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫോൺസ് സെയിൽപ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകളുമായി പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫോൺസ് സെയിൽ

ആപ്പിളിൻറെ മടക്കാവുന്ന ഐഫോൺ
 

ഈ ഫോൾഡബിൾ ഐഫോൺ 8 ഇഞ്ച് ക്യുഎച്ച്ഡി + ഫ്ലെക്‌സിബിൾ ഒഎൽഇഡി ഡിസ്‌പ്ലേയുമായി വിപണിയിൽ വരും. ആപ്പിൾ ഈ ഡിസ്പ്ലേകൾ എസ്ഡിസിയിൽ നിന്ന് മാത്രമായി ലഭ്യമാക്കുകയും ഡിസ്പ്ലേ ഡ്രൈവർ ഐസി ഫൗണ്ടറികൾക്കായി എക്സ്ക്ലൂസീവ് ദാതാവായി സാംസങ് ഫൗണ്ടറിയുണ്ടാക്കുകയും ചെയ്യും. ഫോൾഡബിൾ ഐഫോൺ ടിപികെയുടെ സിൽവർ നാനോവെയർ ടച്ച് സൊല്യൂഷൻ അവതരിപ്പിക്കുമെന്ന് കുവോ പറയുന്നു.

 14 ദിവസത്തെ ബാറ്ററി ലൈഫുള്ള ഷവോമി എംഐ ബാൻഡ് 6 ഇന്ത്യയിൽ ഉടൻ അവതരിപ്പിച്ചേക്കും 14 ദിവസത്തെ ബാറ്ററി ലൈഫുള്ള ഷവോമി എംഐ ബാൻഡ് 6 ഇന്ത്യയിൽ ഉടൻ അവതരിപ്പിച്ചേക്കും

ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾ

മാക്റുമേഴ്‌സ് റിപ്പോർട്ടുചെയ്തതുപോലെ, എസ്ഡിസിയുടെ വൈ-ഒക്ട സാങ്കേതികവിദ്യയെക്കാൾ പുതുതായി ഉൾപ്പെടുത്തിയ സാങ്കേതികവിദ്യയ്ക്ക് നിരവധി ഗുണങ്ങളുണ്ടെന്ന് പറയപ്പെടുന്നു. ഉദാഹരണത്തിന്, ഡിസ്പ്ലേയിൽ ഒന്നിലധികം മടക്കുകളുള്ള ഭാവി ഡിവൈസുകളുടെ സപ്പോർട്ട് ചെയ്യുവാൻ ഈ ടെക്നോളജിക്ക് സാധിക്കുന്നതാണ്. ഈ ഫോൾഡബിൾ ഐഫോണിനായി ഉപയോഗിക്കുന്നതിന് മുമ്പ് "മാസ്റ്റർ ദി ടെക്നോളജി" ക്കായി ഹോംപോഡിൻറെ ടച്ച് ഇന്റർഫേസിനായും ആപ്പിൾ സിൽവർ നാനോവയറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കുവോ അഭിപ്രായപ്പെട്ടു.

ഡിസ്പ്ലേ ടെക്നോളജിയുടെ ആപ്ലിക്കേഷൻ

ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾ സാംസങ്, ഹുവാവേ എന്നിവയുൾപ്പെടെ നിരവധി മുൻനിര ഒ.ഇ.എമ്മുകളുടെ പുതിയ ഫ്രന്റ്ലൈൻ സീരിസായി മാറി. എല്ലാ പ്രമുഖ സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾക്കും ഒരു ഫോം ഫാക്ടർ ഉണ്ടായിരിക്കണം എന്നതിനാൽ വരും വർഷങ്ങളിൽ ആപ്പിൾ ഈ വിഭാഗത്തിൽ വരേണ്ടത് അനിവാര്യമാണെന്ന് കുവോ അഭിപ്രായപ്പെടുന്നു. എന്തിനധികം, ഡിസ്പ്ലേ ടെക്നോളജിയുടെ ആപ്ലിക്കേഷൻ ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളിൽ മാത്രമായി പരിമിതപ്പെടുന്നില്ല. കുവോ പറഞ്ഞത് അനുസരിച്ച്, ടാബ്‌ലെറ്റുകളും ലാപ്‌ടോപ്പുകളും മാറ്റിസ്ഥാപിക്കുന്നതിനായി ഫോൾഡബിൾ ഡിസ്‌പ്ലേകൾ ഭാവിയിൽ വലിയ ഡിവൈസുകൾക്ക് വഴിയൊരുക്കും.

പ്രശസ്ത ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി

ഫോൾഡബിൾ ഡിവൈസ് വിഭാഗത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ ആപ്പിൾ "ഏറ്റവും വലിയ വിജയം നേടി ഉയർന്നുവരുമെന്ന് കുവോ വിശ്വസിക്കുന്നു. 2023 ൽ 15 മുതൽ 20 ദശലക്ഷം വരെ ഫോൾഡബിൾ ഐഫോണുകൾ ആപ്പിൾ കയറ്റി അയക്കുമെന്ന് കുവോ പറയുന്നു. ഫോൾഡബിൾ ഐഫോണിനായി ആപ്പിൾ ഇതുവരെ ഔദ്യോഗികമായി ഒരു വികസനവും ആരംഭിച്ചിട്ടില്ല. 2023 ടൈംലൈൻ ആപ്പിളിൻറെ ടെക്നോളോജിയുമായുള്ള പ്രധാന വെല്ലുവിളികൾ പരിഹരിക്കുന്നതിനെയും ഫോൾഡബിൾ ഐഫോണിൻറെ വൻതോതിലുള്ള ഉൽ‌പാദനത്തെയും ആശ്രയിച്ചിരിക്കും നിർമാണം എന്ന് കുവോ അഭിപ്രായപ്പെട്ടു.

Best Mobiles in India

English summary
In a note to clients, renowned analyst Kuo predicted the launch of a foldable iPhone in 2023. In the future, Kuo believes the company will be the "biggest winner" in the foldable smartphone market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X