ചൈനയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ 'ആപ്പിളിന്' വിലക്ക്

Posted By:

ചൈനയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്. ആപ്പിളിന്റെ ഐ പാഡ് വേര്‍ഷനുകള്‍, മാക്ബുക് ലാപ്‌ടോപ് തുടങ്ങിയ 10 ഉത്പന്നങ്ങള്‍ക്കാണ് വിലക്ക്. സുരക്ഷാ കാരണങ്ങളാലാണ് ഇതെന്ന് ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട് ചെയ്തു.

ചൈനയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ 'ആപ്പിളിന്' വിലക്ക്

ചൈനയിലെ ദേശീയ വികസന കമ്മിഷനും ധനമന്ത്രാലയവുമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. എല്ലാ കേന്ദ്ര- പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് അയച്ചിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട ആപ്പിള്‍ ഉത്പന്നങ്ങള്‍ ഓഫീസ് ആവശ്യങ്ങള്‍ക്കായി വാങ്ങരുത് എന്നാണ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം വിദേശ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ കാസ്‌പെറസ്‌കി ലാബ്, സിമാന്‍ടെക് എന്നിവയെ രാജ്യത്ത് വിലക്കിയ ഉത്തരവിനു പിന്നാലെയാണ് ആപ്പിളിനുള്ള നിരോധനവും പുറത്തുവന്നിരിക്കുന്നത്.

English summary
Apple products banned in China's government offices: Report, Apple Products banned in China, China's Government offices will not use apple products, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot