ഐഫോണിലിനി അൾട്രോസോണിക്ക് ഫിങ്കർപ്രിന്‍റ്, ക്വാൽക്കോമുമായി ആപ്പിൾ കരാറിലെത്തി

|

2020 ൽ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ മോഡലിൽ ക്വാൽകോമിന്റെ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി റിപ്പോർട്ട്. 2020-ല്‍ ഐഫോണുകള്‍ മുന്‍തലമുറ ഐഫോണുകളെ അപേക്ഷിച്ച് നിരവധി പ്രധാന അപ്‌ഗ്രേഡുകളുമായി വരാന്‍ സാധ്യതയുണ്ട്. ഐഫോണ്‍ 12 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ പുതിയ ഡിസൈന്‍, 5 ജി കണക്റ്റിവിറ്റി, ഒഎല്‍ഇഡി ഡിസ്‌പ്ലേ പാനല്‍, ഉയര്‍ന്ന റാം കപ്പാസിറ്റി എന്നിവയുമായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനപ്പുറം മറ്റൊരു പുതിയ സവിശേഷതയെക്കുറിച്ചും വ്യാപകമായി കേള്‍ക്കുന്നുണ്ട്. അത് ക്വാല്‍കോമിന്റെ അള്‍ട്രാസോണിക്ക് ഫിംഗര്‍പ്രിന്റ് സെന്‍സർ തന്നെയാണ്.

 

3ഡി സോണിക് മാക്‌സ് അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ്

റിപ്പോര്‍ട്ട് അനുസരിച്ച്, അടുത്ത വര്‍ഷം വിപണിയിലെത്തുന്ന ഐഫോണ്‍ മോഡലുകളിലൊന്നില്‍ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. ക്വാല്‍കോം വിതരണം ചെയ്യുന്ന ഫിംഗര്‍പ്രിന്റ് സെന്‍സറുകള്‍ ഇതിനായി ഉപയോഗിക്കാന്‍ കമ്പനി ഒരുങ്ങുന്നു എന്നാണ് മാധ്യമ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഈ ആഴ്ച ആദ്യം ക്വാല്‍കോം അതിന്റെ പുതിയ 3ഡി സോണിക് മാക്‌സ് അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് റീഡര്‍ അതിന്റെ മൂന്നാം വാര്‍ഷിക സ്‌നാപ്ഡ്രാഗണ്‍ ടെക്‌നോളജി ഉച്ചകോടിയില്‍ അവതരിപ്പിച്ചിരുന്നു. പുതിയ ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ 20 എംഎം മുതല്‍ 30 എംഎം വരെയാണ് അളക്കുന്നത്.

ക്വാല്‍കോം

ഇത് സാംസങ് ഗാലക്‌സി നോട്ട് 10 ല്‍ ഉപയോഗിക്കുന്നതിനേക്കാള്‍ 17 മടങ്ങ് വലുതാണ്. ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഐഫോണ്‍ വികസിപ്പിക്കുന്നതിന് കമ്പനി തായ്‌വാനിലെ ടച്ച്‌സ്‌ക്രീന്‍ നിര്‍മാതാക്കളായ ജിഐഎസുമായി പങ്കാളിത്തത്തിലാണ്. ഈ വര്‍ഷം ആദ്യം ആപ്പിള്‍ അനലിസ്റ്റ് മിംഗ് ചി കുവോയുടെ ഒരു മുന്‍ റിപ്പോര്‍ട്ട് പ്രകാരം, വരാനിരിക്കുന്ന ഐഫോണുകളില്‍ ഫെയ്‌സ് ഐഡിയും ഫിംഗര്‍പ്രിന്റ് സെന്‍സറും ഉപയോഗിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. മൂന്ന് മാസം മുമ്പാണ് ആപ്പിള്‍ ഐഫോണ്‍ 11 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ സെപ്റ്റംബറില്‍ പുറത്തിറക്കിയത്.

ക്വാൽകോം 3D സോണിക് സെൻസർ
 

2017 ൽ ഐഫോൺ എക്സ് അവതരിപ്പിച്ചതോടെ ആപ്പിൾ ഫേസ് ഐഡിക്ക് അനുകൂലമായി ടച്ച് ഐഡി ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം, ഐഫോൺ എക്സ്ആർ, ഐഫോൺ എക്സ്എസ്, ഐഫോൺ എക്സ്എസ് മാക്സ് എന്നിവ പുറത്തിറക്കിയപ്പോൾ കമ്പനി പൂർണ്ണമായും ഫെയ്‌സ് ഐഡിയിലേക്ക് മാറി. ടച്ച് ഐഡിക്ക് 2020 മോഡലുകളുമായി തിരിച്ചുവരവ് നടത്താമെന്ന് സമീപകാലത്തെ ചോർച്ചകൾ സൂചിപ്പിക്കുന്നു. ഈ ഘട്ടത്തില്‍ കമ്പനി നെക്സ്റ്റ് ജനറേഷൻ ഐഫോണുകളില്‍ ഫെയ്‌സ് ഐഡിക്കൊപ്പം അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കുമോ എന്ന് പറയാനാകില്ല. എന്നിരുന്നാലും, ഐഫോണ്‍ 12 സീരീസ് സ്മാര്‍ട്ട്‌ഫോണുകളില്‍ എന്തെങ്കിലുമൊന്നുണ്ടാകുമെന്നു തന്നെ ആരാധകര്‍ പ്രതീക്ഷിക്കുന്നു.

ഐഫോൺ എക്സ്ആർ, ഐഫോൺ എക്സ്എസ്, ഐഫോൺ എക്സ്എസ് മാക്സ്

അങ്ങനെയെങ്കില്‍ അത് രണ്ടു വിരലുകള്‍ സ്‌കാന്‍ ചെയ്യേണ്ടുന്ന ക്വാല്‍കോം അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ തന്നെയായേക്കുമെന്നാണ് സൂചന. 2020 ൽ 5 ജി കണക്റ്റിവിറ്റിയുള്ള 5.4 ഇഞ്ച് ഐഫോൺ, രണ്ട് 6.1 ഇഞ്ച് ഐഫോണുകൾ, ഒരു 6.7 ഇഞ്ച് ഐഫോൺ എന്നിവ ഐഫോൺ 12 സീരീസിൽ ഉൾപ്പെടുമെന്ന് ജെ.പി. മോർഗൻ അനലിസ്റ്റ് സാമിക് ചാറ്റർജി പറഞ്ഞു. മൂന്ന് മാസം മുമ്പാണ് ആപ്പിൾ ഐഫോൺ 11 സീരീസ് സ്മാർട്ട്‌ഫോണുകൾ സെപ്റ്റംബറിൽ പുറത്തിറക്കിയത്. ഈ സമയത്ത്, കമ്പനി അടുത്ത തലമുറ ഐഫോണുകളിൽ ഫെയ്സ് ഐഡിക്കൊപ്പം അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ നൽകുമോ എന്ന കാര്യത്തിൽ തീർച്ചയില്ല. എന്നിരുന്നാലും, ഐഫോൺ 12 സീരീസ് സ്മാർട്ട്‌ഫോണുകളിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇതുവരെ കിംവദന്തികളും റിപ്പോർട്ടുകളും സ്ഥിരമാണ്. എന്നിട്ടും ആപ്പിൾ സ്ഥിരീകരിക്കുന്നതുവരെ ഈ റിപ്പോർട്ടുകളിലേതെങ്കിലും വിശ്വസിക്കുന്നത് വളരെ വ്യക്തമായതിനുശേഷം ആയിരിക്കണം.

Best Mobiles in India

English summary
Apple plans to use Qualcomm’s ultrasonic fingerprint sensor technology in at least one iPhone model to be released in 2020. However, the timeframe could be pushed back to 2021.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X