ഐഒഎസ് 11.2 അപ്‌ഡേറ്റ് പുറത്തിറങ്ങി, എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

Written By:

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഒഎസ് അപ്‌ഡേറ്റ് പുറത്തിറങ്ങി. ഇത് എല്ലാ ഐഫോണുകളിലും, ഐപാഡുകളിലും ഐപോഡ് ടച്ചിലും അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

ഇതിലൂടെ ഐഫോണിനേയും ഐപാഡിനേയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. അതു പോലെ ഈ പുതിയ അപ്‌ഡേറ്റ് ഉപഭോക്താക്കള്‍ക്ക് ഒരു പുതിയ സവിശേഷത നല്‍കുന്നു. ആപ്പിള്‍ നേറ്റീവ് മെസേജ് ആപ്പില്‍ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ആപ്പിള്‍ പേ ക്യാഷ് വഴി ഉപഭോക്താക്കള്‍ക്ക് പണം അടയ്ക്കാനും അഭ്യര്‍ത്ഥിക്കാനും ഒരു മെസേജിലൂടെ സാധിക്കും.

ഷവോമിയുടെ മീ എ1: ഫ്‌ളിപ്കാര്‍ട്ടില്‍ വന്‍ ഓഫറില്‍, വേഗമാകട്ടേ!

ഐഒഎസ് 11.2 അപ്‌ഡേറ്റ് പുറത്തിറങ്ങി, എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

ഈ അപ്‌ഡേറ്റുകള്‍ കൊണ്ട് ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, േൈഫാണ്‍ X എന്നിവയില്‍ വേഗമേറിയ വയര്‍ലെസ് ചാര്‍ജ്ജിങ്ങ് പിന്തുണയ്ക്കുന്നു. വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ഏറ്റവും വേഗതയേറിയതാക്കാന്‍ 7.5W പിന്തുണയുമായാണ് എത്തിയിരിക്കുന്നത്. അതിലും പ്രധാനമായ ഒന്നാണ് ഐഒഎസ് ഉപകരണങ്ങളില്‍ കഴിഞ്ഞ ആഴ്ച സൃഷ്ടിച്ച ഡാറ്റ ക്രഷിങ്ങ് ബഗും ഈ അപ്‌ഡേറ്റിലൂടെ പരിഹരിക്കുന്നു.

വീഡിയോ ക്യാമറ സ്‌റ്റെബിലൈസേഷനും iOS 11.2 അപ്‌ഡേറ്റിലൂടെ പരിഹരിക്കുന്നു. കൂടാതെ ഐഫോണ്‍ Xന് മൂന്നു പുതിയ വാള്‍പേപ്പറുകളും നല്‍കിയിരിക്കുന്നു. അതിലുപരി ഒരു ഷോ കാണുകയാണെങ്കില്‍ അതേ ഷോയില്‍ നിന്നും അടുത്ത എപ്പിസോഡിലേക്ക് ഓട്ടോമാറ്റിക് ആയി മുന്നോട്ടു പോകുന്നു. മറ്റു ബഗ് പരിഹാരങ്ങളും ഇതിലൂടെ മെച്ചപ്പെടുത്തുന്നു.

ഈ അപ്‌ഡേറ്റ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

iOSന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് Settings> General> Software Update എന്നു ചെയ്തതിനു ശേഷം സ്‌ക്രീനില്‍ കാണുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക. ഈ അപ്‌ഡേറ്റ് ഉപയോഗിക്കുന്നതിന് വൈഫൈ കണക്ഷന്‍ ഉപയോഗിക്കണം. മൊബൈല്‍ നെറ്റ്‌വര്‍ക്ക് വഴി ഡൗണ്‍ലോഡ് ചെയ്താല്‍ ഡാറ്റയ്ക്ക് അധിക ചാര്‍ജ്ജ് ഈടാക്കുന്നതാണ്.

ജിയോ ഇഫക്: എയര്‍ടെല്‍ ടൂങ്കിളിന് 50% ഡിസ്‌ക്കൗണ്ട്!

അതു പോലെ തന്നെ പുതിയ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ ഫോണ്‍ ചാര്‍ജ്ജ് 50%ല്‍ അധികമുണ്ടായിരിക്കണം. കൂടാതെ ഡാറ്റ ബാക്കപ്പും ചെയ്തിരിക്കണം. ചില ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഫേസ് ഐഡിയില്‍ എന്തെങ്കിലും പ്രശ്‌നം തോന്നുകയാണെങ്കില്‍ ഫോണ്‍ റീബൂട്ട് ചെയ്താല്‍ ഈ പ്രശ്‌നം പരിഹരിക്കാം.

English summary
Apple company has just rolled out iOS 11.2 update for all compatible iPhone, iPad, iPod touch models.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot