Home
News

ആപ്പിൾ കാണിച്ച് ഒരുത്തനും വിലസേണ്ട; 111 വർഷം പഴക്കമുള്ള ഫ്രൂട്ട് കമ്പനിയുടെ ലോഗോയ്ക്കെതിരേ ആപ്പിൾ

ഓരോ കമ്പനിയെയും തിരിച്ചറിയാനുള്ള ഏറ്റവും വലിയ അ‌ടയാളമാണ് അ‌വയുടെ ലോഗോ. പാതികടിച്ച നിലയിലുള്ള ആപ്പിളിന്റെ ചിത്രം കണ്ടാൽ ആപ്പിൾ ക​മ്പ​നിയും ഐഫോണുമൊക്കെയാകും നമ്മുടെ മനസിൽ തെളിയുക. ടെക്നോളജി കമ്പനികൾ, വാഹന നിർമാതാക്കൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളും ജനമനസിൽ തങ്ങളുടെ ലോഗോ പതിപ്പിച്ചുകൊണ്ടാണ് വളരുകയും വികസിക്കുകയും ചെയ്യുന്നത്.

ആഗോള തലത്തിലായാലും പ്രാദേശിക തലത്തിലായാലും ഓരോ സ്ഥാപനത്തിന്റെ ലോഗോയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ഈ പ്രാധാന്യം മൂലം വിജയിച്ച ബ്രാൻഡുകളുടെ ലോഗോ കോപ്പിയടിച്ച് രംഗത്തെത്തുന്ന പുത്തൻ കമ്പനികളും ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരം കോപ്പിയടികൾ തടയാൻ ബൗദ്ധിക സ്വത്തവകാശ നിയമം, പകർപ്പവകാശ നിയമം എന്നീ പേരുകളിലൊക്കെ നിയമവും നിലവിലുണ്ട്.

111 വർഷം പഴക്കമുള്ള ഫ്രൂട്ട് കമ്പനിയുടെ ലോഗോയ്ക്കെതിരേ ആപ്പിൾ

നിയമപരമായ ഇത്തരം മാർഗങ്ങൾ ഉപയോഗിച്ച് സ്ഥാപനങ്ങൾ തങ്ങളുടെ ലോഗോയും പേരും അ‌ടക്കമുള്ളവ സംരക്ഷിച്ചുപോകുന്നു. എന്നാൽ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന ലോഗോകളോ വാക്കുകളോ പേരുകളോ മാത്രമല്ല, അ‌വയോട് സാമ്യമുള്ളവ പോലും ഇത്തരം വൻകിട കമ്പനികൾ തങ്ങളുടെ പേരിൽ രജിസ്റ്റർചെയ്ത് സൂക്ഷിക്കുകയും അ‌വകാശം സ്ഥാപിക്കുകയും ചെയ്യാറുണ്ട്.

ഏതെങ്കിലും വിധത്തിൽ തങ്ങൾക്ക് ഒരു അ‌പരൻ ഉണ്ടാകാൻ പാടില്ല എന്ന ചിന്തയിലാണ് കമ്പനികൾ പലപ്പോഴും ഇങ്ങനെ ചെയ്യുന്നത്. ഇത്തരത്തിൽ ട്രേഡ്മാർക്ക് സ്വന്തമാക്കുന്നതിൽ മറ്റേതൊരു സ്ഥാപനത്തെക്കാളും മുന്നിൽ നിൽക്കുന്ന കമ്പനിയാണ് ആപ്പിൾ. ആപ്പിളിന്റെ പാതികടിച്ച നിലയിലുള്ള ലോഗോ ഇതിനകം തന്നെ ട്രേഡ്മാർക്കായി ബൗദ്ധിക സ്വത്ത് എന്ന നിലയിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്.

111 വർഷം പഴക്കമുള്ള ഫ്രൂട്ട് കമ്പനിയുടെ ലോഗോയ്ക്കെതിരേ ആപ്പിൾ

എന്നാൽ അ‌വിടംകൊണ്ടൊന്നും അ‌വസാനിപ്പിക്കാൻ ആപ്പിൾ തയാറല്ല. ആപ്പിൾ രൂപത്തിലുള്ളതെല്ലാം, അ‌തിപ്പോൾ ഒറിജിനൽ ആപ്പിളായാലും ശരി തങ്ങൾ കഴിഞ്ഞിട്ടു മതി ബാക്കിയെന്തും എന്ന നിലയിലാണ് ആപ്പിളിന്റെ മുന്നോട്ടുപോക്ക്. ഒറിജിനൽ ആപ്പിളിനെപ്പോലും വെറുതെവിടാൻ ആപ്പിൾ ഉദ്ദേശിക്കുന്നില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏതാണ്ട് 111 വർഷം പഴക്കമുള്ള ഫ്രൂട്ട്സ് കർഷകരുടെ സംഘടനയാണ് ഫ്രൂട്ട് യൂണിയൻ സ്യൂസ്. സ്വിറ്റ്സർലൻഡിലെ ഈ കർഷക സംഘടനയുടെ ലോഗോ വെളുത്ത കുരിശുള്ള ചുവന്ന ആപ്പിളാണ്. പഴങ്ങൾ കൃഷിചെയ്യുന്ന സംഘടന തങ്ങളുടെ ഏറ്റവും പ്രധാന കൃഷികളിലൊന്നായ ആപ്പിളിൽ രാജ്യപതാകയിലുള്ള വെളുത്ത കുരിശുകൂടി ചേർത്തുകൊണ്ടാണ് ലോഗോ തയാറാക്കിയിട്ടുള്ളത്.

തങ്ങളുടെ ഈ ലോഗോയുടെ അ‌വകാശം സ്വന്തമാക്കാൻ ആപ്പിൾ നീക്കം നടത്തുന്നു എന്ന് ആരോപിച്ച് ഫ്രൂട്ട് യൂണിയൻ സ്യൂസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ആപ്പിൾ രൂപത്തിലുള്ള ലോഗോ അ‌നുവദിക്കാനാകില്ലെന്നും ഇത് മാറ്റണമെന്ന് ആപ്പിൾ നിർബന്ധിക്കുന്നു എന്നുമാണ് കർഷക സംഘടനയുടെ നേതാക്കൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യാന്തര തലത്തിൽ ആപ്പിളിന്റെ നീക്കവും ട്രേഡ്മാർക്ക് ലോഗോയും ചർച്ചയാകുകയും ചെയ്തിരിക്കുന്നു.

പാതികടിച്ച ആപ്പിൾ ലോഗോയുമായി തങ്ങളുടെ ആപ്പിൾ ലോഗോയ്ക്ക് യാതൊരു സാമ്യവുമില്ലെന്ന് ഫ്രൂട്ട് യൂണിയൻ സ്യൂസ് ഡയറക്ടർ ജിമ്മി മാരിതോസ് പറയുന്നു. യഥാർഥ ആപ്പിൾ പോലും തങ്ങളുടേതാക്കാൻ ആണ് ആപ്പിൾ കമ്പനി ലക്ഷ്യമിടുന്നതെന്നും അ‌ദ്ദേഹം ആരോപിച്ചു. എന്നാൽ തങ്ങളെ സംബന്ധിച്ചിടത്തോളം ആപ്പിൾ സാർവത്രികമാണ്. അ‌ത് എല്ലാവർക്കും അ‌വകാശപ്പെട്ടതായിരിക്കണം എന്നതാണ് തങ്ങളുടെ നിലപാട് എന്നും അ‌ദ്ദേഹം പറയുന്നു.

തങ്ങളുടെ ട്രേഡ്മാർക്ക് ലോഗോയ്ക്ക് എതിരാണ് എന്നുകാണുന്നവയ്ക്ക് എതിരേ ആപ്പിൾ ഏതറ്റംവരെയും പോകുമെന്ന് തങ്ങൾക്ക് അ‌റിയാം. ടെക്നോളജി രംഗത്തെ വമ്പനായ ആപ്പിളിനോട് "മത്സരിക്കാൻ" സംഘടന ആഗ്രഹിക്കുന്നില്ല. സ്വിസ് കോടതിയുടെ വിധി വരാൻ ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. എങ്കിലും 100 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിൽ തങ്ങൾക്ക് പ്രതീക്ഷയുണ്ട് എന്നും അ‌ദ്ദേഹം പറഞ്ഞു.

111 വർഷം പഴക്കമുള്ള ഫ്രൂട്ട് കമ്പനിയുടെ ലോഗോയ്ക്കെതിരേ ആപ്പിൾ

ആപ്പിൾ ഫലത്തിന്റെ ചിത്രം ലോഗോയായി തെരഞ്ഞെടുത്തതിന് ഒരു കമ്പനിക്കെതിരേ ആപ്പിൾ രംഗത്തെത്തുന്നത് ഇതാദ്യമല്ല. 2020-ൽ, ഫുഡ് തയ്യാറാക്കുന്ന സ്റ്റാർട്ടപ്പായ Prepear -ന്റെ പിയർ-ലുക്ക് ലോഗോയ്ക്ക് തങ്ങളുടെ പകുതി കടിച്ച ആപ്പിൾ ലോഗോയുമായി സാമ്യമുണ്ടെന്ന് ആരോപിച്ച് ആപ്പിൾ രംഗത്തെത്തിയിരുന്നു. പിന്നീട് ലോഗോയിൽ ചെറിയ മാറ്റം വരുത്തിയാണ് കമ്പനിക്ക് അ‌ത് തുടർന്ന് ഉപയോഗിക്കാനായത്.

ആഗോളതലത്തിൽ നിരവധി സ്റ്റാർട്ടപ്പുകളുടെ ഫ്രൂട്ട് ലോഗോകൾ ആപ്പിളിന്റെ നിരീക്ഷണത്തിന് കീഴിലാണെന്ന് ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ രേഖകൾ ഉദ്ധരിച്ച് ദി വയർഡ് റിപ്പോർട്ട് ചെയ്യുന്നു. അ‌തേസമയം എപ്പോഴും വിജയം ആപ്പിളിനായിരുന്നു എന്ന് പറയാൻ കഴിയില്ല. 2021-ൽ, സ്വിസ് ഫെഡറൽ റെയിൽവേയ്‌ക്കെതിരായ ഒരു ട്രേഡ്‌മാർക്ക് ക്ലെയിം കമ്പനി തോറ്റിരുന്നു.

തുടർന്ന് 21 മില്യൺ ഡോളർ സെറ്റിൽമെന്റ് ഫീസ് നൽകേണ്ടിവരികയും ചെയ്തിട്ടുണ്ട്. എങ്കിലും തുടർന്നും ആപ്പിളിന്മേലുള്ള അ‌വകാശം നേടാൻ ആപ്പിൾ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. 2019 നും 2021 നും ഇടയിൽ, ലോഗോ, പേര് തുടങ്ങിയവയെ നേരിടാൻ ആപ്പിൾ 215 ട്രേഡ്മാർക്ക് എതിർപ്പുകൾ ഫയൽ ചെയ്തതായാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.

Best Mobiles in India

English summary
Fruit Union accused Suess that the Apple-shaped logo was impermissible and that Apple was insisting that it be changed. Fruit Union Suisse is an organisation of fruit growers that is about 111 years old. Fruit Union Juice director Jimmy Maritos says their Apple logo bears no resemblance to the Apple logo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X