Home
News

നിറയെ ഫീച്ചറുകളുള്ള iOS 26 പബ്ലിക് ബീറ്റ ആപ്പിൾ പുറത്തിറക്കി; നിങ്ങളുടെ ഐഫോണിനും അ‌റിയണ്ടേ ഇതിന്റെ സുഖം

ഐഫോൺ ആരാധകർ WWDC 2025-ൽ കണ്ട പുതിയ ഐഫോൺ ഒഎസ് ആയ iOS 26 ന്റെ പബ്ലിക് ബീറ്റ ആപ്പിൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു (Apple rolls out iOS 26 public beta). ഒട്ടനവധി പുതിയ ഫീച്ചറുകളുമായി ഐഫോൺ ഉപയോഗത്തിൽ വളരെയധികം പുതുമ കൊണ്ടുവരുന്ന ഈ ഒഎസിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ടിരിക്കുന്നത് യൂസർ ഇന്റർഫെയ്‌സിൽ കാഴ്ചയിൽ പുതുമ കൊണ്ടുവരുന്ന ലിക്വിഡ് ഗ്ലാസ് ഫീച്ചർ ആണ്. ആപ്പ് പുനർരൂപകൽപ്പനകൾ, ആപ്പിൾ ഇന്റലിജൻസ് അപ്‌ഗ്രേഡുകൾ, തുടങ്ങി ഐഫോൺ ഉപയോഗം ഏറ്റവും മികച്ച എക്സ്പീരിയൻസ് ആക്കി മാറ്റുന്ന വിധത്തിലുള്ള ഫീച്ചറുകൾ ഈ ഒഎസിൽ അ‌ടങ്ങുന്നുണ്ട്.

iOS 26-ന്റെ യഥാർഥ റിലീസ് ഇനിയും രണ്ട് മാസം (സെപ്റ്റംബറിൽ എത്തിയേക്കും) അകലെയാണെങ്കിലും, താൽപ്പര്യമുള്ള ഐഫോൺ ഉപയോക്താക്കൾക്ക് ഇപ്പോൾ തന്നെ പബ്ലിക് ബീറ്റ പതിപ്പ് ഔദ്യോഗികമായി ഡൗൺലോഡ് ചെയ്യാം. അ‌തിനായി ഔദ്യോഗിക ആപ്പിൾ ബീറ്റ വെബ്‌സൈറ്റ് വഴി സൈൻ അപ്പ് ചെയ്യണം. എന്നാൽ ഇതിന് ഇറങ്ങുന്നതിന് മുമ്പ് മറ്റ് ചില കാര്യങ്ങൾ അ‌റിയേണ്ടതുണ്ട്.

നിറയെ ഫീച്ചറുകളുള്ള iOS 26 പബ്ലിക് ബീറ്റ ആപ്പിൾ പുറത്തിറക്കി

ബീറ്റ സോഫ്റ്റ്‌വെയർ വേർഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനുമുമ്പ്, ഐഫോൺ ബാക്കപ്പ് ചെയ്തു എന്ന് ഉറപ്പാക്കുന്നത് നന്നായിരിക്കും. കഴിവതും പ്രാഥമിക ഐഫോൺ ബീറ്റ പരീക്ഷണത്തിന് ഉപയോഗിക്കുന്നത് ഒഴിവാക്കുക, കൂടാതെ പ്രീ-റിലീസ് സോഫ്റ്റ്‌വെയറിൽ ബഗുകളും തകരാറുകളും ഉണ്ടാകാം എന്നകാര്യവും ഓർമ്മയിലുണ്ടാകണം. ഐഫോണിൽ എങ്ങനെ ഈ പബ്ലിക് ബീറ്റ വേർഷൻ ഇൻസ്റ്റാൾ ചെയ്യാമെന്നും ഇത് പിന്തുണയ്ക്കുന്ന മോഡലുകൾ ഏതൊക്കെയെന്നും പരിചയപ്പെടാം.

iOS 26-ന്റെ ഡെവലപ്പർ ബീറ്റ ഇൻസ്റ്റാൾ ചെയ്യാനുള്ള വഴി: ഐഫോൺ സെറ്റിങ്സിലേക്ക് പോകുക. ജനറൽ എന്നതിൽ ക്ലിക്ക് ചെയ്യുക. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് തിരഞ്ഞെടുക്കുക. ബീറ്റ അപ്‌ഡേറ്റ്സിലേക്ക് പോകുക. തുടർന്ന് iOS 26 ഡെവലപ്പർ ബീറ്റ തിരഞ്ഞെടുക്കുക. ഈ ഓപ്ഷൻ കാണുന്നില്ലെങ്കിൽ, സെറ്റിങ്സിൽ ​പ്രൈാസി ആൻഡ് സെക്യൂരിറ്റി എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഡെവലപ്പർ മോഡ് ഓൺ ആക്കുക.

നിറയെ ഫീച്ചറുകളുള്ള iOS 26 പബ്ലിക് ബീറ്റ ആപ്പിൾ പുറത്തിറക്കി

ആപ്പിൾ ഇന്റലിജൻസ് ഉള്ള iOS 26 പബ്ലിക് ബീറ്റയെ പിന്തുണയ്ക്കുന്ന ഐഫോണുകളുടെ ലിസ്റ്റ്: ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ്, ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ്.

ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ ഇല്ലാതെ iOS 26 പബ്ലിക് ബീറ്റയെ പിന്തുണയ്ക്കുന്ന ഐഫോണുകൾ: ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ11 പ്രോ മാക്സ്, ഐഫോൺ SE 2nd ജെൻ, ഐഫോൺ SE 3rd ജെൻ, ഐഫോൺ 12, ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ്.

ഐഫോൺ13, ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ്, ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ്. iOS 26 പബ്ലിക് ബീറ്റയിലെ പ്രധാന ഫീച്ചറുകൾ കൂടി പരിചയപ്പെടാം: കോൾ സ്‌ക്രീനിംഗ്, മെസേജ് അപ്‌ഗ്രേഡുകൾ, ക്യാമറ ആപ്പ് ഓവർഹോൾ.

നിറയെ ഫീച്ചറുകളുള്ള iOS 26 പബ്ലിക് ബീറ്റ ആപ്പിൾ പുറത്തിറക്കി

ഫോട്ടോസ് ആപ്പ് പുനർരൂപകൽപ്പന, മ്യൂസിക് ആപ്പ് ഫീച്ചറുകൾ, കാർപ്ലേ അപ്‌ഡേറ്റുകൾ, പുതിയ ആപ്പിൾ ഗെയിംസ് ആപ്പ്, ആപ്പിൾ മാപ്‌സ് നവീകരണം, ആപ്പിൾ ഇന്റലിജൻസ് നവീകരണം, വിഷ്വൽ ഇന്റലിജൻസ്, തത്സമയ ട്രാൻസ്ലേഷൻ, ഷോട്ട്കട്ടുകൾ എന്നിവയൊക്കെ വളരെ വേറിട്ട ഒരു ഐഫോൺ എക്സ്പീരിയൻസ് ഉപയോക്താക്കൾക്ക് സമ്മാനിക്കും.

More from GizBot

Best Mobiles in India

English summary
Apple has released the iOS 26 public beta with a number of new features, including the Liquid Glass feature. The iPhones that support the iOS 26 public beta with Apple Intelligence are the iPhone 15, iPhone 15 Plus, iPhone 15 Pro, iPhone 15 Pro Max, iPhone 16, iPhone 16 Plus, iPhone 16 Plus, iPhone 16 Pro, and iPhone 16 Pro Max.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X