എത്താന്‍ പോകുന്ന ഐഫോണ്‍ 6.1 ഇഞ്ച് സ്‌ക്രീനില്‍ ഒളിഞ്ഞിരിക്കുന്ന ആ ലേയര്‍ എന്താണ്?
2018 ഐഫോണിനു വേണ്ടിയുളള വര്‍ഷം എന്നു വേണമെങ്കില്‍ പറയാം. വരും മാസങ്ങളില്‍ മൂന്നു മോഡല്‍ ആഫോണുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. 6.5 ഇഞ്ച്, 6.1 ഇഞ്ച്, 5.1 ഇഞ്ച് ഡിസ്‌പ്ലേ എന്നിങ്ങനെ.

ഈ ഫോണുകളെ കുറിച്ച് ഇതിനകം തന്നെ പല റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. എന്നാല്‍ ഒരു റിപ്പോര്‍ട്ടു പറയുന്നത് വരാനിരിക്കുന്ന ഒരു ഐഫോണില്‍ 3ഡി ടച്ച് ഫീച്ചര്‍ ആയിരിക്കുമെന്നാണ് പറയപ്പെടുന്നത്. 6.1 ഇഞ്ച് ഡിസ്‌പ്ലേ ടെക്‌നോളജിയില്‍ നിന്ന് പിന്‍വലിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത് എന്നാല്‍ ഇതിനോടൊപ്പം OLED ഡിസ്‌പ്ലേയ്ക്കു പകരം ഒരു LCD സ്‌ക്രീന്‍ കൊണ്ടു വരാനുളള ശ്രമത്തിലുമാണ് കമ്പനി. ഉപയോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയിലാകും ഫോണ്‍ എത്തുന്നതെന്നും കമ്പനി പറയുന്നു.
എന്നാല്‍ KGI സെക്യൂരിറ്റ് അനലിസ്റ്റായ Ming Chi Kuo യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് 3ഡി ടച്ച് ഉണ്ടായിരിക്കില്ല എന്നാണ്, എന്നാല്‍ ഒരു ലേയല്‍ സ്‌ക്രീനില്‍ ഒളിഞ്ഞിരിക്കുന്നു എന്നും അവര്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ഇപ്പോള്‍ വ്യക്തമല്ല.
Kuo പറയുന്നത് ഇങ്ങനെയാണ്, ഇന്‍സെല്‍ സെന്‍സറിനു പകരം 6.1 ഇഞ്ച് ഐഫോണിന്റെ ആപ്പിള്‍ കവര്‍ ഗ്ലസ് സെന്‍സര്‍ (CGS) സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നാണ്. ഡിസ്‌പ്ലേയില്‍ തന്നെ ടച്ച് ലേയറുകളെ ഇത് സംയോജിപ്പിക്കുന്നു. 2019ലെ ഐഫോണ്‍ ഉപകരണങ്ങളില്‍ ഈ ഒരു ലേയര്‍ നിലനില്‍ക്കുമെന്നും പറയുന്നു.
Kuo ന്റെ മുന്‍പത്തെ റിപ്പോര്‍ട്ടു പ്രകാരം 6.1 ഇഞ്ച് മോഡല്‍ രണ്ടു വേരിയന്റുകളില്‍ എത്തുമെന്നും സൂചിപ്പിച്ചിരുന്നു. ഒന്ന് സിങ്കിള്‍ സിം പിന്തുണയും മറ്റൊന്ന് ഡ്യുവല്‍ സിം പിന്തുണയുമാണ്. 6.6 ഇഞ്ച് മോഡലും ഡ്യുവല്‍ സിം പിന്തുണയ്ക്കുന്നുണ്ട്.


Click it and Unblock the Notifications







