ചൈനയിലെ ആപ്പിള്‍ ഡിവൈസുകളിലെ ആപുകളില്‍ വന്‍ മാല്‍വെയര്‍ ആക്രമണം..!

Written By:

ചൈനയില്‍ ആപ്പിള്‍ ഡിവൈസുകളില്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം. ഐഫോണ്‍, ഐപാഡ് എന്നിവയില്‍ ഉപയോഗിക്കുന്ന ആപുകളെ ലക്ഷ്യമാക്കിയാണ് സൈബര്‍ ആക്രമണം നടന്നിരിക്കുന്നത്.

999 രൂപയ്ക്ക് താഴെയുളള 10 മികച്ച 3ജി ഡാറ്റാ കാര്‍ഡുകള്‍..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍

ആപ്പിളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഐഒഎസ് ആപുകള്‍ ലഭ്യമാകുന്ന ആപ്പിള്‍ സ്റ്റോറില്‍ ഇത്ര വലിയ സൈബര്‍ ആക്രമണം നടന്നിരിക്കുന്നത്.

 

ആപ്പിള്‍

സൈബര്‍ ആക്രമണം നേരിട്ട ആപുകള്‍ താല്‍ക്കാലികമായി നീക്കുകയാണെന്ന് ആപ്പിള്‍ അറിയിച്ചു.

 

ആപ്പിള്‍

മാല്‍വെയറായ എക്‌സ്‌കോഡ്‌ഗോസ്റ്റ് ആണ് ആപ്പിള്‍ സ്റ്റോറിനെ ആക്രമിച്ച മാല്‍വെയര്‍ എന്ന് കരുതുന്നു.

 

ആപ്പിള്‍

സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ പാലൊ അല്‍ട്ടൊ നെറ്റ്‌വര്‍ക്ക്‌സ് ആണ് ഈ മാല്‍വെയര്‍ വിശകലനം ചെയ്തത്.

 

ആപ്പിള്‍

മാല്‍വെയര്‍ ബാധിച്ച ഗാഡ്ജറ്റുകളിലെ ആപുകള്‍ വ്യാജ അലര്‍ട്ടുകള്‍ അയയ്ക്കാനും ഉപയോക്താവിനോട് വിവരങ്ങള്‍ ആവശ്യപ്പെടാനും സാധ്യതയുണ്ടെന്നും പാലൊ അല്‍ട്ടോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ആപ്പിള്‍

ആപ്പിള്‍ സ്റ്റോറിലെ വീചാറ്റ്, കാറുകള്‍ വാടകയ്ക്ക് വിളിക്കുന്ന ഉബര്‍ പോലുളള ദിദി ക്വയിദി ആപ് തുടങ്ങിയവയെയാണ് മാല്‍വെയര്‍ ബാധിച്ചത്.

 

ആപ്പിള്‍

മാല്‍വെയര്‍ ബാധിച്ച ആപുകളെ ആപ് സ്റ്റോറില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും, മാല്‍വെയര്‍ ഫിക്‌സ് ചെയ്ത ആപുകള്‍ നല്‍കാന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആപ്പിള്‍ അറിയിച്ചു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Apple's App Store infected with XcodeGhost malware in China.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot