Just In
- 7 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 9 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 22 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 1 day ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
Don't Miss
- Movies
ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിതയായിട്ട് 5 വര്‍ഷം; ഭര്‍ത്താവ് അരുണ്‍ കുമാറിനൊപ്പം സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി
- News
'അനാഥനായ ബാബു ഇന്ന് വിനോദിന്റെ പറമ്പില്‍ അന്ത്യവിശ്രമം കൊള്ളുന്നു'; വറ്റാത്ത മനുഷ്യസ്നേഹം;കുറിപ്പ്
- Finance
പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ
- Sports
നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്‍
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ടെക്നോളജികളുടെ തമ്പുരാൻ കാറുമായി റോഡിലേക്ക്; ചീറിപ്പായാൻ ആപ്പിൾ കാർ എത്തുക 2026-ൽ, വില നിസാരം...
ടെക്നോളജി സമ്പുഷ്ടമായ ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിൽ ആപ്പിളിനോളം കഴിവുതെളിയിച്ചിട്ടുള്ളൊരു ബ്രാൻഡ് ഇന്ന് ആഗോളവിപണിയിലില്ല എന്നുതന്നെ പറയാം. ലോകമെങ്ങുമുള്ള സ്മാർട്ട്ഫോൺ പ്രേമികളിൽ ഭൂരിഭാഗത്തിന്റെയും ആദ്യ ചോയ്സ് ആപ്പിളിന്റെ ഐഫോണുകളാണ്. മികച്ച ബ്രാൻഡ് നെയിം, കണ്ണും പൂട്ടി വിശ്വസിക്കാവുന്ന നിർമാണ ക്വാളിച്ചി, മികച്ച പ്രവർത്തന ക്ഷമത എന്നിങ്ങനെ ആപ്പിൾ പ്രോഡക്ടുകളുടെ വിജയത്തിനും ജനസ്വാധീനത്തിനും പിന്നിൽ കാരണങ്ങൾ അനവധിയുണ്ട്.

ഐഫോൺ, ലാപ്ടോപ്, ടാബ്‌ലെറ്റുകൾ, ഇയർബഡുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ഉൽപ്പന്നങ്ങളുടെ സൃഷ്ടാക്കളായ ആപ്പിൾ ഇപ്പോൾ ഓട്ടോമൊബൈൽ രംഗത്തേക്കും കടന്നുവരികയാണ് എന്നാണ് ബ്ലൂംബർഗിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടെസ്ലയുടെ മാതൃകയിൽ ഒരു സൂപ്പർ ഇലക്ട്രിക് കാർ നിർമാണത്തിലാണ് ആപ്പിൾ എന്നാണ് റിപ്പോർട്ട്. പ്രചരിക്കുന്ന വാർത്തകൾ സത്യമാണെങ്കിൽ 2026 ൽ 'സൂപ്പർ സ്റ്റാർ' ആപ്പിൾ കാർ (Apple Car) നിരത്തിലേക്കെത്തും.

ടെക്നോളജികളുടെ ഒരു കൂടാരമായിരിക്കും ആപ്പിൾ കാർ എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇലക്ട്രിക് സെഡാനുകളുടെ സെഗ്‌മെന്റിൽ മെഴ്‌സിഡസ്, ജിഎം ഹമ്മർ ഇവി എന്നിവയുൾപ്പെടെയുള്ള മറ്റ് കാറുകളെ അപേക്ഷിച്ച് ആപ്പിൾ കാറുകൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാകും എന്നതാണ് പുറത്തിറങ്ങാൻ പോകുന്ന ആപ്പിൾ കാറുകളുടെ ഏറ്റവും പ്രധാന വിശേഷം. ഏകദേശം 100000 ഡോളറാകും ആപ്പിൾ കാറിന്റെ വില എന്നാണ് റിപ്പോർട്ട്. അതായത് ഏകദേശം 81 ലക്ഷം രൂപ.

പൂർണമായും സ്വയം നിയന്ത്രിക്കുന്ന കാർ നിർമിക്കാനാണ് ആപ്പിൾ ആദ്യം പദ്ധതിയിട്ടിരുന്നത്. ഇതിനായി ഏറെനാൾ പ്രവർത്തിക്കുകയും പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ പിന്നീട് ഇത് വൈകിപ്പിക്കുകയായിരുന്നു. ഇപ്പോൾ പുറത്തിറങ്ങാൻ ഒരുങ്ങുന്ന കാറിൽ ഡ്രൈവിങ് സാധ്യമാണ്. അതോടൊപ്പം ഒരു ഫ്രീവേയിൽ ഡ്രൈവർക്ക് മറ്റ് ജോലികളിൽ ഏർപ്പെടാം. അതായത് കാർ സ്വയം ഡ്രൈവ് ചെയ്യും.

നഗര തെരുവുകളിൽ എത്തുകയോ പ്രതികൂലഘട്ടങ്ങളെ അഭിമുഖീകരിക്കുകയോ ചെയ്‌താൽ, മാനുവൽ നിയന്ത്രണത്തിലേക്ക് മാറുന്നതിന് മതിയായ സമയവും സൗകര്യവും ലഭ്യമാക്കിയാണ് കാർ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നും പറയപ്പെടുന്നു. ആദ്യഘട്ടത്തിൽ നോർത്ത് അമേരിക്കയിൽ ആകും ഈ ഫീച്ചർ ലോഞ്ച് ചെയ്യുക. പിന്നീട് കാലക്രമേണ സ്വയം നിയന്ത്രിത കാർ എന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് വികസിപ്പിക്കാമെന്നും കമ്പനി കണക്കുകൂട്ടുന്നു.

എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയിൽ കമ്പനിയോട് അടുത്ത വൃത്തങ്ങൾ ആണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രോജക്ട് ടൈറ്റന്റെ കീഴിൽ 2014 ൽ ആണ് ആപ്പിൾ സെൽഫ് ഡ്രൈവിംഗ് കാറുകൾ നിർമ്മിക്കാൻ പ്രവർത്തനം നടത്തിയിരുന്നത്. സ്റ്റിയറിംഗ് വീലോ പെഡലുകളോ ഇല്ലാത്ത ഒരു വാഹനമായിരുന്നു സങ്കൽപ്പത്തിൽ. എന്നാൽ പിന്നീട് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. 2026ൽ പുറത്തിറങ്ങുന്ന കാറിൽ സ്റ്റിറിയറിംഗ് വീലും പെഡലുകളും ഒക്കെ പ്രതീക്ഷിക്കാം.

ആപ്പിൾ കാർ: പ്രതീക്ഷിക്കുന്ന വിലയും ലോഞ്ചും
2025-ൽ ആപ്പിൾ കാർ വാഹനം അവതരിപ്പിക്കാൻ കമ്പനി നേരത്തെ നിശ്ചയിച്ചിരുന്നു, എന്നാൽ പലകാരണങ്ങൾ മൂലം പ്രോജ്ക്ട് വൈകിയതോടെ 2026 -ൽ ആകും കാർ വിപണിയിൽ എത്തുക എന്നാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിലയുടെ കാര്യത്തിലും മുൻപ് പ്രചരിച്ച വാർത്തകളിൽനിന്ന് അൽപ്പം വ്യത്യാസം വന്നിട്ടുണ്ട്. വില 1,20,000 ഡോളർ ആയിരിക്കുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ ഇപ്പോൾ ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം വില 100,000 ഡോളറിൽ താഴെയേ ഉണ്ടാകൂ.

ആപ്പിൾ കാറിന്റെ സവിശേഷതകൾ
ടെക്നോജളികളുടെ ആശാന്മാരായ ആപ്പിൾ ഒരു കാർ ഉണ്ടാക്കുമ്പോൾ അതിന്റേതായ ചില സവിശേഷതകൾ ആ കാറിൽ ഉണ്ടാകുമെന്ന് കരുതുന്നതിൽ തെറ്റില്ല. ആപ്പിൾ കാറുകൾക്കായി ആപ്പിൾ സിലിക്കൺ ചിപ്‌സെറ്റ് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുപ്പെടുന്നത്. ആപ്പിളിന്റെ ചിപ്സെറ്റുകളിൽ ഏറ്റവും മികച്ചവയായ മാക് ചിപ്പുകളിൽ നാലെണ്ണം കൂടിച്ചേരുന്നതിന് തുല്യമായ കരുത്ത് ഈ കാറിൽ ഉപയോഗിക്കുന്ന ചിപ്പിന് പ്രതീക്ഷിക്കുന്നു.

പ്രോസസറിന്റെ പ്രകടനവും അതുപോലെ തന്നെ. ആപ്പിളിന്റെ സിലിക്കൺ എഞ്ചിനീയറിംഗ് ഗ്രൂപ്പാണ് ഈ ചിപ്പ് വികസിപ്പിക്കുന്നത്. ചിപ്പ് വികസിപ്പിക്കുന്നത് പൂർണതയിലെത്തിയെന്നും ഉൽപ്പാദനത്തിന് റെഡിയാണെന്നും പറയപ്പെടുന്നു. ആപ്പിൾ കാറുകളുടെ വിലയിൽ കാര്യമായ കുറവു വരുത്താൻ ഇത് സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കാറിൽ ഒളിപ്പിച്ച് റോഡിലേക്ക് എത്തുന്ന ആപ്പിൾ സസ്പെൻസ് എന്താണ് എന്ന് അറിയാൻ കാത്തിരിക്കാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470