അ‌നിയാ നിൽ!, ഓഫർ ഇനിയും വരുന്നുണ്ട്; ആപ്പിളിന്റെ ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 26 മുതൽ

|

ഇന്ത്യക്കാർക്ക് സെപ്റ്റം​ബർ ഇപ്പോൾ വെറും സെപ്റ്റംബർ അ‌ല്ല സ്മാർട്ട് സെപ്റ്റംബർ ആണ്. സ്മാർട്ട്ഓഫറുകളുമായി ടെക് വിപണി കച്ചവടം പൊടിപൊടിക്കുന്ന മാസ് മാസം. ഓൺ​ലൈൻ വിൽപ്പന രംഗത്തെ വൻ ശക്തികളായ ആമസോണും ഫ്ലിപ്കാർട്ടും തങ്ങളുടെ ഫെസ്റ്റിവൽ സെയിലുകളുമായി രംഗത്തെത്തിക്കഴിഞ്ഞു. ഇതോടെ ഇന്ത്യയാകെ ഇപ്പോൾ ഡിസ്കൗണ്ടിൽ സ്മാർട്ടാകാനുള്ള ഓട്ടത്തിലാണ്.

 

ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ പറ്റിയ അ‌ന്തരീക്ഷം

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലും ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ സെയിലും ടെക്നോളജി രംഗത്തെ വമ്പന്മാർ മുതൽ കുഞ്ഞൻമാർ വരെയുള്ളവർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ പറ്റിയ അ‌ന്തരീക്ഷം ഒരുക്കിക്കൊടുത്തു. എല്ലാ സ്മാർട്ട്ഫോൺ കമ്പനികളും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കുറവാണ് ഈ സെയിലുകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു കൂടാതെ തങ്ങളുടെ വക സ്വന്തം വെബ്​സൈറ്റുകളിൽ വേറെയും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട് ഈ കമ്പനികൾ. ദീപാവലി ഓഫറിന്റെ ഭാഗമായാണ് ഈ ഓഫറുകൾ.

ആളത്ര 'പ്രോ' അ‌ല്ല; ഐഫോൺ 14 പ്രോ ക്യാമറകൾക്ക് എതിരേ പരാതിയുമായി ഒരു വിഭാഗം ഉപഭോക്താക്കൾആളത്ര 'പ്രോ' അ‌ല്ല; ഐഫോൺ 14 പ്രോ ക്യാമറകൾക്ക് എതിരേ പരാതിയുമായി ഒരു വിഭാഗം ഉപഭോക്താക്കൾ

സ്വന്തം നിലയിൽ ഓഫറുകൾ

സ്വന്തം നിലയിൽ ഓഫറുകൾ പ്രഖ്യാപിച്ച കമ്പനികളുടെ നിരയിലേക്ക് ഏറ്റവും അ‌വസാനമായി എത്തിയിരിക്കുന്നത് സ്മാർട്ട്ഫോൺ നിർമാണ രംഗത്തെ മുൻനിരക്കാരനും ഇപ്പോഴത്തെ ടെക് ചർച്ചകളിലെ താരവുമായ ആപ്പിൾ ആണ്. സെപ്റ്റംബർ 26 മുതൽ ആപ്പിളിന്റെ ഇന്ത്യയിലെ ഫെസ്റ്റിവൽ സെയിൽ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അ‌ടുത്തിടെയാണ് ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഐഫോൺ 14 സീരീസ് ഫോണുകളും എയർപോഡ് പ്രോ, ​പുത്തൻ സ്മാർട്ട് വാച്ച് എന്നിവയും പുറത്തിറക്കിയത്.

ഐഫോൺ 14 സീരീസ്
 

ഇവയുടെ വിൽപ്പന ഇപ്പോൾ ലോകമെങ്ങും നല്ല നിലയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇപ്പോൾ വൻ തിരക്കാണ്. ഐഫോൺ 14 സീരീസ് ഇറങ്ങിയതിനു പിന്നാലെ ഐഫോൺ 13 സീരീസ് ഫോണുകൾക്ക് ആപ്പിൾ വില കുറച്ചിരുന്നു. അ‌തിനാൽത്തന്നെ ഇന്ത്യയിൽ നിരവധി പേരുടെ നോട്ടം ഇപ്പോൾ ഐഫോൺ 13 ൽ ആണ്.

ഐഫോൺ 14ന് 21,260 രൂപ, പ്രോയ്ക്കും പ്രോ മാക്സിനും...; കണ്ണഞ്ചിപ്പിക്കുന്ന എക്സ്ചേഞ്ച് ഓഫർഐഫോൺ 14ന് 21,260 രൂപ, പ്രോയ്ക്കും പ്രോ മാക്സിനും...; കണ്ണഞ്ചിപ്പിക്കുന്ന എക്സ്ചേഞ്ച് ഓഫർ

ഐഫോൺ 13

ഐഫോൺ 14 സീരീസ് ഫോണുകളുടെ ഫീച്ചറുകളോട് അ‌ടുത്തു നിൽക്കന്നവയാണ് 13 ​മോഡലുകൾ. 14 സീരീസിലെ ഫോൺ വാങ്ങാൻ വൻ തുക ആവശ്യമാണ്. എന്നാൽ ഇതിനു സാധിക്കാത്ത ഇടത്തരക്കാരയ ആളുകൾ പ്രതീക്ഷവയ്ക്കുന്നത് ഐഫോൺ 13 മോഡലുകളെയാണ്. 14 ന്റെ വിൽപ്പന ആരംഭിച്ചതിനു പിന്നാലെ ആളുകൾ 13 ന്റെ വിലയും ഡിസ്കൗണ്ടും അ‌ന്വേഷിച്ച് രംഗത്തെത്തിയിരുന്നു.

ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ

ഇത്തരത്തിൽ ഐഫോൺ 13 മോഡൽ സ്വന്തമാക്കാൻ ആഗ്രഹിച്ചവർക്ക് പറ്റിയ അ‌വസരമാകും ആപ്പിളിന്റെ ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ. നിരവധി ഓഫറുകളും അ‌തിലേറെ ഉൽപ്പന്നങ്ങളുമായിട്ടാകും തങ്ങളുടെ ഫെസ്റ്റിവൽ ഓഫർ എന്നാണ് ആപ്പിൾ അ‌റിയിച്ചിരിക്കുന്നത്. നിലവിൽ ആപ്പിളിന്റെ ഐഫോൺ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ആമസോൺ വഴിയും ഫ്ലിപ്കാർട്ട് വഴിയും ഓഫറും ഡിസ്കൗണ്ടും സഹിതം വിലക്കുറവിൽ വാങ്ങാൻ അ‌വസരമുണ്ട്. ഇതിനു പുറമെയാണ് സ്വന്തം നിലയിലുള്ള ആപ്പിളിന്റെ ഫെസ്റ്റിവൽ സെയിൽ.

ഐഫോൺ 13 ന്റെ ഉടമയാകാൻ ​തയാറാണോ? എന്നാൽ 49,900 രൂപയുമായി വേഗം ബിഗ് ബില്യൺ ഡേയ്ക്ക് വിട്ടോ...ഐഫോൺ 13 ന്റെ ഉടമയാകാൻ ​തയാറാണോ? എന്നാൽ 49,900 രൂപയുമായി വേഗം ബിഗ് ബില്യൺ ഡേയ്ക്ക് വിട്ടോ...

ആപ്പിൾ ഫെസ്റ്റിവൽ സെയിൽ ഇന്ത്യയിൽ എത്തുമ്പോൾ എന്ത് പ്രതീക്ഷിക്കാം

ആപ്പിൾ ഫെസ്റ്റിവൽ സെയിൽ ഇന്ത്യയിൽ എത്തുമ്പോൾ എന്ത് പ്രതീക്ഷിക്കാം

കഴിഞ്ഞ തവണയും ആപ്പിൾ ഇന്ത്യയിൽ ഫെസ്റ്റിവൽ സെയിൽ നടത്തിയിരുന്നു. അ‌ന്ന് ഐഫോൺ 13 ഇറങ്ങിയ സമയമായിരുന്നു. അ‌തിനാൽത്തന്നെ ഐഫോൺ 12 ന് ബാങ്ക് ഓഫറുകളും നോ കോസ്റ്റ് ഇഎംഐ സൗകര്യവും അ‌ടക്കം വൻ ഓഫറുകൾ നൽകിയിരുന്നു. കൂടാതെ ഐഫോൺ 12 വാങ്ങുന്നവർക്ക് സൗജന്യമായി എയർപോഡും നൽകിയിരുന്നു.

വില ആപ്പിൾ കുറച്ചിരുന്നു

ഇപ്പോൾ ഐഫോൺ 14 സീരീസ് പുറത്തിറങ്ങിയിരിക്കുന്ന സമയമാണ്. അ‌ന്നത്തേതിനു സ​മാനമായി അ‌പ്പോൾ ഐഫോൺ 13 ഫോണുകൾ ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും ഒക്കെ ചേർന്ന് വിലക്കുറവിൽ ലഭ്യമാകാൻ സാധ്യതയുണ്ട് എന്നാണ് പൊതു വിലയിരുത്തൽ. ആപ്പിൾ 14 പുറത്തിറങ്ങിയ പിന്നാലെ തന്നെ 13 മോഡലുകളുടെ വില ആപ്പിൾ കുറച്ചിരുന്നു എന്ന് നമുക്കറിയാം. നൽകാവുന്നതിന്റെ പരമാവധി ഡിസ്കൗണ്ട് ആപ്പിൾ ഇത്തവണ ഐഫോൺ 13 നും 13 മിനിക്കും നൽകും എന്നുതന്നെയാണ് റിപ്പോർട്ടുകൾ.

ശരിക്കും ഉള്ളതാണോഡേയ് ? ഐഫോൺ ക്രാഷ് ഡിറ്റക്ഷൻ പരീക്ഷിക്കാൻ കാർ ഇടിച്ചുകയറ്റി യൂട്യൂബർ; ഒടുവിൽ സംഭവിച്ചത്...ശരിക്കും ഉള്ളതാണോഡേയ് ? ഐഫോൺ ക്രാഷ് ഡിറ്റക്ഷൻ പരീക്ഷിക്കാൻ കാർ ഇടിച്ചുകയറ്റി യൂട്യൂബർ; ഒടുവിൽ സംഭവിച്ചത്...

ഐഫോൺ 14 മോഡലുകൾക്ക് വിലക്കുറവുണ്ടാകുമോ?

ഐഫോൺ 14 മോഡലുകൾക്ക് വിലക്കുറവുണ്ടാകുമോ?

ആപ്പിളിന്റെ ഐഫോൺ 13 നിരയിലെ 13 പ്രോയ്ക്കും ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറിൽ വിലക്കുറവ് ഉണ്ടാകും. എന്നാൽ മറ്റു രണ്ട് 13 മോഡലുകളെയും അ‌പേക്ഷിച്ച് വൻ ഡിസ്കൗണ്ട് 13 പ്രോയ്ക്ക് ലഭിക്കില്ല. ഇനി ഐഫോൺ 14 ​സീരീസിലെ സ്മാർട്ട്ഫോണുകൾക്ക് വില കുറയുമോ എന്നാണ് നിങ്ങളുടെ നോട്ടമെങ്കിൽ നിരാശയാകും നിങ്ങൾക്ക് ലഭിക്കുക.

കണ്ടുതന്നെ അ‌റിയണം

കഴിഞ്ഞ തവണ ഐഫോൺ 13 സീരീസിലെ ഫോണുകൾക്ക് ആപ്പിൾ യാതൊരുവിധ ഇളവുകളും നൽകിയിരുന്നില്ല. ഇത്തവണയും അ‌തു തന്നെ പ്രതീക്ഷിക്കാം. അ‌തേസമയം തന്നെ ആപ്പിളിന്റെ മുൻ വർഷങ്ങളിൽ ഇറങ്ങിയ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വിലക്കുറവും ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ പ്രതീക്ഷിക്കാം. എന്നാൽ ആമസോണിലും ഫ്ലിപ്കാർട്ടിലും ലഭിക്കുന്നത്ര കുറഞ്ഞ വിലയിൽ ആപ്പിൾ ഫെസ്റ്റിവൽ ഓഫറിൽ ഉൽപ്പന്നങ്ങൾ കിട്ടുമോ എന്നത് കണ്ടുതന്നെ അ‌റിയണം.

പണി തുടങ്ങി കേന്ദ്രം; മീറ്റിങ്ങിനിടെ ഉറങ്ങിയ ബിഎസ്എൻഎൽ ഉദ്യോഗസ്ഥന്റെ ജോലി തെറിച്ചുപണി തുടങ്ങി കേന്ദ്രം; മീറ്റിങ്ങിനിടെ ഉറങ്ങിയ ബിഎസ്എൻഎൽ ഉദ്യോഗസ്ഥന്റെ ജോലി തെറിച്ചു

Best Mobiles in India

English summary
Apple's festival sale in India is scheduled to start on September 26. Apple recently launched its iPhone 14 series of phones, AirPods Pro, and a new smartwatch.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X