ഐഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ പരാജയപ്പെടാനുളള കാരണങ്ങള്‍...!

Written By:

ലോകത്തിലെ ഏറ്റവും സാങ്കേതിക തികവുളള ഗാഡ്ജറ്റുകള്‍ ഇറക്കുന്നതില്‍ മറ്റ് കമ്പനികള്‍ക്ക് മാതൃകയാണ് ആപ്പിള്‍. എന്നാല്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ വളരെ പ്രശസ്തമാണെങ്കിലും വേണ്ട രീതിയില്‍ വിറ്റ് പോകുന്നില്ലെന്നാണ് കമ്പനി കണ്ടെത്തിയിരിക്കുന്നത്.

ഗ്യാലക്‌സി എസ്6-ന് സാധിക്കുന്ന എന്നാല്‍ ഐഫോണ്‍ 6-ന് സാധിക്കാത്ത 10 കാര്യങ്ങള്‍...!

ഇതിന്റെ കാരണങ്ങള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കണ്ടാല്‍ "അന്തം വിടുന്ന" ഐഫോണ്‍ കേസുകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ നേടുന്ന വന്‍ നേട്ടമാണ് ഇന്ത്യന്‍ വിപണിയില്‍ ആപ്പിള്‍ നേരിടുന്ന ഏറ്റവും വലിയ ഭീക്ഷണി.

 

സാംസങ്, സോണി മുതലായ കമ്പനികളാണ് ആന്‍ഡ്രോയിഡ് ഫോണുകളുമായി ആപ്പിളിന് കടത്തി വെട്ടുന്നത്.

 

ആന്‍ഡ്രോയിഡ് ഫോണുകളെ വെല്ലാന്‍ ആപ്പിള്‍ താരതമ്യേന വിലക്കുറവില്‍ ഇറക്കിയ ഐഫോണ്‍ 5സി ഇന്ത്യന്‍ വിപണിയില്‍ വിജയം കണ്ടില്ല.

 

ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ മികച്ച ബ്രാന്‍ഡ് എന്ന പേര് നേടിയിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ വില തീവിലയായി അനുഭവപ്പെടുന്നതും ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ പരാജയപ്പെടാന്‍ കാരണമാകുന്നു.

 

ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ സ്വീകാര്യത ഉണ്ടാവണമെങ്കില്‍, എതിര്‍ കമ്പനികള്‍ ചെയ്യുന്നതു പോലെ ഐഫോണ്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി ഇച്ഛാനുസൃതമാക്കണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

ആപ്പിളിന് ഇന്ത്യന്‍ മൊബൈല്‍ വിപണിയിലുളള പങ്കാളിത്തം വെറും 2 ശതമാനം മാത്രമാണ്.

 

മറ്റൊരു പരാജയ കാരണമായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത് ആപ്പിള്‍ ഇന്ത്യയേക്കാള്‍ ചൈനീസ് വിപണിയിലാണ് ശ്രദ്ധ ഊന്നുന്നത് എന്നാണ്.

 

കഴിഞ്ഞ രണ്ട് മാസം കൊണ്ട് ആപ്പിളിന് ചൈനീസ് വിപണിയില്‍ 87 ശതമാനം വില്‍പ്പന വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

 

ഐഫോണ്‍ 6-ന്റെ ഇന്ത്യന്‍ വിപണിയിലേക്ക് മാത്രമായുളള ആദ്യ ടിവി പരസ്യം ഇറക്കി കമ്പനി മാറി ചിന്തിക്കാന്‍ തുടങ്ങിയതായും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

 

2017-ഓടെ അമേരിക്കയെ കടത്തി വിട്ട് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ വിപണിയെ ആപ്പിളിനെപ്പോലെയുളള ഭീമന്‍ കമ്പനി നിസ്സാരമായി എടുക്കാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Apple's two biggest challenges in India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot