സെപ്‌റ്റംബര്‍ 12, ആപ്പിള്‍ ആരാധകര്‍ കാത്തിരുന്ന സുദിനം

Posted By:
<ul id="pagination-digg"><li class="next"><a href="/news/apple-september-12-special-event-list-of-5-ios-devices-we-expect-to-launch-2.html">Next »</a></li></ul>

സെപ്‌റ്റംബര്‍ 12, ആപ്പിള്‍ ആരാധകര്‍ കാത്തിരുന്ന സുദിനം
അവസാനം ആ ദിനം സമാഗതമായിരിക്കുന്നു. ആപ്പിള്‍ ഐഫോണ്‍ ശരിക്കും പുറത്തിറങ്ങാന്‍ പോകുന്നു സെപ്‌റ്റംബര്‍ 12, ബുധനാഴ്‌ച. കഴിഞ്ഞ ഒരു വര്‍ഷമായി ഗാഡ്‌ജറ്റ്‌ വിപണിയില്‍ ഒരു തരംഗമായി നിലനില്‍ക്കുകയാണ്‌ പുറത്തിറങ്ങുന്നതിന്‌ മുമ്പ്‌ തന്നെ ആപ്പിളിന്റെ പുതിയ ഉല്‌പന്നമായ ഐഫോണ്‍ 5.

ഈ സിക്‌സ്‌ത്‌ ജനറേഷന്‍ ഐഫോണിനായി ആപ്പിള്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. എന്നാലിപ്പോള്‍ വെറും ഒരു ദിവസം കൂടി മാത്രമേ ഇനി കാത്തിരിക്കേണ്ടതുള്ളൂ.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ യെര്‍ബ ബ്യൂണ സെന്റര്‍ ഫോര്‍ ദ ആര്‍ട്‌സിലാണ്‌ ആപ്പിള്‍ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന്‌ വിരാമമിടുക.

തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മാത്രമേ ഈ ആപ്പിള്‍ ഇവന്റിലേക്ക്‌ പ്രവേശനമുള്ളൂ.

2007 മുതല്‍ ആപ്പിള്‍ പുറത്തിറക്കുന്ന ഓരോ പുതിയ ഉല്‌പന്നത്തിന്റെയും ഡിസൈനും, സാങ്കേതിക തികവും എന്താണ്‌, എങ്ങനെയാണ്‌ എന്നറിയാന്‍ ആകാംക്ഷയോടെയാണ്‌ ആപ്പിള്‍ ആരാധകര്‍ കാത്തിരിക്കുന്നത്‌.

<ul id="pagination-digg"><li class="next"><a href="/news/apple-september-12-special-event-list-of-5-ios-devices-we-expect-to-launch-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot