Home
News

പക്ഷാഘാതം വന്ന് രണ്ട് ദിവസം തളർന്ന് കിടന്നത് ബാത്ത്‌റൂമിൽ: 70 കാരന്റെ ജീവൻ രക്ഷിച്ച് 'സിരി'

ആപ്പിളിന്റെ പല ഉപകരണങ്ങളും മനുഷ്യന്റെ ജീവൻ രക്ഷിച്ചതായി പലപ്പോഴും വാർത്തകളായി വന്നിട്ടുണ്ട്. ആപ്പിൾ സ്മാർട്ട് വാച്ചുകളാണ് ഇത്തരത്തിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നതിൽ മുമ്പിലുള്ളത്. അതിലുള്ള പല ഒപ്ഷനും മനുഷ്യന്റെ രക്ത സമ്മർദം മുതൽ ആരോഗ്യപരമായ ഒട്ടുമിക്ക കാര്യങ്ങളും ഒപ്പിയെടുത്ത് അതിനനുസരിച്ച് പ്രവർത്തിക്കുന്നുണ്ട്. അതിനാൽ തന്നെ ആപ്പിളിന്റെ സ്മാർട്ട് വാച്ചുകൾക്ക് ഇന്നും പ്രിയം ഏറെയാണ്. ഈ വാച്ച് ധരിച്ച പല ആളുകളും വൻ അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടതായി വാർത്തകളിൽ ഇടക്കിടക്ക് കാണാറുണ്ട്. രക്ത സമ്മർദം കുറയുകയോ മറ്റോ സംഭവിച്ചാൽ ആവശ്യമായ മുന്നറിയിപ്പ്‌ നൽകാനും ആപ്പിൾ സ്മാർട്ട് വാച്ച് സഹായിക്കുന്നു. എന്നാൽ ഇപ്പോൾ ജീവൻ രക്ഷിച്ച് താരമായിരിക്കുകയാണ് ആപ്പിളിന്റെ വോയിസ് അസിസ്റ്റൻറ് 'സിരി'. അേമരിക്കയിലെ ഫ്‌ലോറിഡയിലെ 70 വയസ്സുള്ള ഒരു വയോധികന്റെ ജീവൻ രക്ഷിക്കാനാണ് 'സിരി' സഹായകരമായത്.

പ്രാദേശിക വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം പക്ഷാഘാതം വന്ന് ജീവൻ അപകടത്തിലായ 70 കാരനെയാണ് സിരി രക്ഷിച്ചത്. ഫ്‌ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്ലിൽ നിന്നുള്ള ഡാനിയേൽ വല്ലെയർ എന്നയാളാണ് പക്ഷാഘാതം വന്ന് ബാത്ത്‌റൂമിൽ വീണുപോയത്. ഒറ്റക്ക് താമസിക്കുന്ന ഇദ്ദേഹം അനങ്ങാൻ കഴിയാതെ ബാത്ത്‌റൂമിൽ കുടുങ്ങിയത് രണ്ട് ദിവസമാണ്.

70 കാരന്റെ ജീവൻ രക്ഷിച്ച് 'സിരി'

എന്നിരുന്നാലും ഒടുവിൽ ധൈര്യം സംഭരിച്ച് ഇഴഞ്ഞ് നീങ്ങി സ്വീകരണ മുറിയിലെത്തി. സ്വീകരണ മുറിയിലെ ഫോണിനടുത്ത് എത്തിയതോടെ ആപ്പിളിന്റെ വോയിസ് അസിസ്റ്റൻറായ 'സിരി'യോട് ല്ലയർ തന്റെ മകളെ വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കമാൻറ് ലഭിച്ചതോടെ 'സിരി' മകളെ വിളിക്കുകയും വിവരം അറിയിക്കുകയുമായിരുന്നു. 48 മണിക്കൂറോളം ഇയാൾ ബാത്ത്‌റൂമിൽ കഴിച്ചുകൂട്ടിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

'സിരി ഇല്ലായിരുന്നെങ്കിൽ എനിക്ക് രക്ഷപ്പെടാനാകുമായിരുന്നില്ല, ഇന്ന് ഞാൻ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. വീട്ടിൽ ഒരു ലാൻഡ്ലൈൻ ഫോൺ ആയിരുന്നെങ്കിൽ ആ നിമിഷങ്ങളെ ഞാൻ എങ്ങനെ മറികടക്കുമായിരുന്നു എന്നറിയില്ല' എന്നാണ് ഡാനിയലിന്റെ വാക്കുകൾ. ബ്രോവാർഡ് ഹെൽത്ത് ആണ് ഡാനിയേലിന്റെ അനുഭവം വിവരിക്കുന്ന വീഡിയോ പങ്കുവെച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന സംഭവത്തെ കുറിച്ചുള്ള വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തന്നെ രക്ഷിക്കാനെത്തിയ മെഡിക്കൽ സംഘത്തെ കഴിഞ്ഞ ആഴ്ച ഡാനിയൽ സന്ദർശിച്ചിരുന്നു.

70 കാരന്റെ ജീവൻ രക്ഷിച്ച് 'സിരി'

ആപ്പിൾ അതിന്റെ എല്ലാ ഉൽപ്പന്നങ്ങളിലും 'സിരി' സംയോജിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് 'ഹേ സിരി' എന്ന ലളിതമായ കമാൻറ് ഉപയോഗിച്ച് വോയ്സ് അസിസ്റ്റന്റ് സജീവമാക്കാൻ കഴിയും. അടുത്തിടെ കമ്പനി ഇത് അപഡേറ്റ് ചെയ്തതതോടെ കൂടുതൽ എളുപ്പമാവുകയും ചെയ്തിട്ടുണ്ട്. ഉപയോക്താക്കൾക്ക് 'ഹേയ്' എന്ന് പറഞ്ഞുകൊണ്ട് സിരി സജീവമാക്കാൻ ഇതോടെ സാധിക്കും.

ഉപയോക്താക്കൾക്ക് Settings > Siri അല്ലെങ്കിൽ Settings > Apple Intelligence & Siri എന്നതിലേക്ക് പോയി Siri അല്ലെങ്കിൽ Hey Siri ടാപ്പ് ചെയ്ത് ക്രമീകരണങ്ങൾ മാറ്റാനും കഴിയും. സിരിയെ കൂടുതൽ സ്വീകാര്യമാക്കുന്നതിനായി, ആപ്പിൾ സിരിയുടെ പുതുക്കിയ പതിപ്പും അവതരിപ്പിച്ചിട്ടുണ്ട്. iOS 18 ന്റെ തുടക്കത്തിൽ ആപ്പിൾ ഇന്റലിജൻസ് അവതരിപ്പിച്ചുകൊണ്ടാണ് പുതിയ 'സിരി' പ്രഖ്യാപിച്ചത്. മികച്ച സംഭാഷണങ്ങൾ, ഉപയോക്താവിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിവരങ്ങൾ ആക്സസ് ചെയ്യാൻ ChatGPT ഉപയോഗിക്കാനുള്ള കഴിവ് എന്നിവ ഈ പുതിയ സിരിയിൽ ഉൾപ്പെടുന്നു.

പുതിയ സിരിക്ക് മികച്ച സംഭാഷണ ശേഷിയുണ്ടെന്നാണ് ആപ്പിൾ കമ്പനിയുടെ അവകാശം. ഉപയോക്താവ് മുമ്പ് നൽകിയ കമാൻറുകൾ സ്‌റ്റോർ ചെയ്ത് വെക്കുകയും ഇതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും. കൂടാതെ, സിരിയുമായുള്ള സംഭാഷണങ്ങൾ കൂടുതൽ സ്വാഭാവിക രീതിയിലാണെന്നും ആപ്പിൾ അവകാശപ്പെടുന്നുണ്ട്.

70 കാരന്റെ ജീവൻ രക്ഷിച്ച് 'സിരി'

ആപ്പിൾ വാച്ച് പോലെ സിരി ഉപയോഗിച്ചും ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് ആപ്പിൾ ആരാധകർക്കിടയിൽ ഐഫോണിനോടുള്ള വിശ്വാസ്യത കൂട്ടിയിട്ടുണ്ട്. നേരത്തെ ആപ്പിൾ വാച്ചുകൾ ജീവൻ രക്ഷിച്ച വാർത്തകൾ വരാറുണ്ടെങ്കിലും സിരി ഉപയോഗിച്ച് ജീവൻ രക്ഷിക്കുന്നത് വളരെ അപൂർവമായി മാത്രം നടക്കാറുള്ളതാണ്. സാങ്കേതിക വിദ്യകളുടെ വളർച്ചയ്‌ക്കൊപ്പം അത് ഉപയോഗിക്കാനുള്ള അറിവുമുണ്ടെങ്കിൽ ഒരുപക്ഷെ അടിയന്തിര ഘട്ടങ്ങളിൽ ടെക്‌നോളജി സഹായകരമാകും.

More from GizBot

Best Mobiles in India

English summary
70-year-old Daniel Vallaire from Ft. Lauderdale, Florida, suffered a stroke and was unable to move, spending 48 hours on the bathroom floor. After crawling to the living room, he used Siri to call his daughter, who then alerted emergency services. Vallaire’s quick thinking and Siri's assistance helped save his life.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X