ജർമനിയിൽ ഐഫോൺ 7, ഐഫോൺ 8 എന്നിവയുടെ വിൽപന അവസാനിപ്പിച്ചു

|

ക്വാൽകോമുമായുള്ള പ്രശ്നത്തിന്റെ ഫലമായി ആപ്പിൾ കമ്പനിക്ക് ജർമനിയിൽ ഐഫോൺ 7, ഐഫോൺ 8 എന്നിവയുടെ വിൽപന അവസാനിപ്പിക്കേണ്ടതായി വന്നെന്ന് റിപ്പോർട്ടുകൾ അഭിപ്രായപ്പെടുന്നു.

ജർമനിയിൽ ഐഫോൺ 7, ഐഫോൺ 8 എന്നിവയുടെ വിൽപന അവസാനിപ്പിച്ചു

 

ക്വാൽകോം ചിപ്മേക്കറുടെ പവർ സേവർ ടെക്നോളജി ബന്ധപ്പെട്ട പേറ്റന്റുകൾ ആപ്പിൾ ലംഘിച്ചു എന്ന പരാതിയെ തുടർന്നാണ് മ്യൂണിച്ചിലെ ജില്ലാ കോടതി കഴിഞ്ഞ മാസം ശിക്ഷ വിധിച്ചത്.

ആമസോണിൽ നിന്ന് ഇന്ന് 'റിയൽമി 2' മികച്ച ഇളവിൽ നിങ്ങൾക്ക് സ്വന്തമാക്കാം

ഡിസംബർ ഇരുപത്തിനാണ് കോടതി വിധി വന്നത്. ഇൻജംഗ്ഷൻ നടപ്പിലാക്കുന്നതിന് മുൻപായി 1.34 ബില്യൺ സെക്യൂരിറ്റി ബോണ്ട് നിക്ഷേപിക്കേണ്ടതായി ഉണ്ടെന്ന് കോടതി വിലയിരുത്തി.

ആപ്പിൾ

ആപ്പിൾ

കോടതി നിർദേശിച്ചതുപോലെ തന്നെ സെക്യൂരിറ്റി ബോണ്ട് നിക്ഷേപിച്ചതായി ക്വാൽകോം പറഞ്ഞു. ഇതിനർത്ഥം, ഇനി മുതൽ ജർമനിയിൽ ഐഫോൺ 7, ഐഫോൺ 8 തുടങ്ങിയ ഐഫോൺ മോഡലുകൾ വിൽക്കുവാൻ പാടുള്ളതല്ല.

 ക്വാൽകോം

ക്വാൽകോം

ജർമനിയിൽ ഐഫോൺ 7, ഐഫോൺ 8 തുടങ്ങിയ ഐഫോൺ മോഡലുകൾ ഓൺലൈനായും മറ്റും വിൽക്കുന്നത് കമ്പനി നിർത്തലാക്കി. ഇനി ഐഫോൺ ഉപയോക്താക്കൾക്ക് ഈ മോഡലുകൾ മറ്റൊരാളുടെ കൈയിൽ നിന്നും വാങ്ങി ഉപയോഗിക്കാമോ എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്.

ചൈനയിൽ ഐഫോൺ നിയന്ത്രണവിധേയം

ചൈനയിൽ ഐഫോൺ നിയന്ത്രണവിധേയം

എന്നാൽ ക്വാൽകോമിന്റെ പ്രസ്താവനയനുസരിച്ച്, മൂന്നമതൊരാളുടേ കൈയിൽ നിന്നും ഈ ഐഫോണുകൾ വാങ്ങിച്ചുപയോഗിക്കുന്നതും ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്. ആമസോണിന്റെ ജർമ്മൻ വെബ്‌സൈറ്റിൽ ഈ രണ്ട് മോഡൽ ഐഫോണുകളും ലഭ്യമാണ്.

ജർമനിയിൽ ഐഫോണിന് വിലക്ക്
 

ജർമനിയിൽ ഐഫോണിന് വിലക്ക്

ഈ ഇൻജൻക്ഷൻ ഏർപ്പെടുത്തിയിരിക്കുന്നത് ഈ രണ്ട് ഐഫോണുകളിലുമായിട്ടാണ്, എന്നാൽ ആപ്പിൾ കമ്പനിയുടെ മറ്റ് ഐഫോൺ മോഡലുകളായ ഐഫോൺ XR, ഐഫോൺ XS, ഐഫോൺ XS മാക്സ്, ഐഫോൺ 6, ഐഫോൺ 6S എന്നിവ ഇപ്പോഴും ജർമനിയിലെ വിപണിയിൽ ലഭ്യമാണ്.

ആപ്പിൾ ഈ നിരോധനത്തിനെതിരേ കോടതിയിൽ ഇൻജംഗ്ഷനായി ശ്രമിക്കുമെന്ന് പറഞ്ഞു. ചൈനയിലും ജർമനിയിൽ പോലെ തന്നെയാണ് ആപ്പിളിന് നിരോധനം ഉള്ളത്, ചൈനയിൽ നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.

ഐഫോൺ X, ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ 6S, ഐഫോൺ 6S പ്ലസ്, ഐഫോൺ 7, ഐഫോൺ 7 പ്ലസ് എന്നി ഐഫോണുകൾക്കാണ്. ക്വാൽകോം ആപ്പിളിനെതിരായി നടത്തിയ ഇടപെടലുകളുടെ ഫലമായി തന്നെയാണ് ചൈനയിൽ ഐഫോൺ നിയന്ത്രണവിധേയമായത്.

Most Read Articles
Best Mobiles in India

Read more about:
English summary
While the order was passed last month, the court required Qualcomm to post €1.34 billion in security bonds before the sales ban on iPhone 7 and iPhone 8 was enforced. Now, Germany and China have been processing the mode of iPhone ban all over those countries.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X