ആപ്പിള്‍ കള്ളന് കഞ്ഞി വെക്കുന്നോ?

Posted By:

ആപ്പിള്‍ കള്ളന് കഞ്ഞി വെക്കുന്നോ?

ഗാഡ്ജറ്റ് വിപണിയിലെ അതികായകരായ ആപ്പിളിന്റെ ആഫ്റ്റര്‍ സെയില്‍ സേവനം പ്രശംസനീയമാണ്.  മറ്റേതൊരു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളേക്കാളും എന്തുകൊണ്ടും മികച്ചതാണ് ആപ്പിളിന്റെ സേവനം.

ഉപഭോക്താക്കള്‍ എന്തു പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാലും അതു വളരെ എളുപ്പത്തിലും പെട്ടെന്നും ശരിയാക്കി കൊടുക്കുന്നതില്‍ മുമ്പിലാണ് ആപ്പിള്‍.  ഹാന്‍ഡ്‌സെറ്റ് പൊട്ടിപ്പൊയാല്‍ പകരം നല്‍കുക, വാറന്റി കാലാവഘി, പ്രശ്‌നങ്ങളുള്ള ഹാന്‍ഡ്‌സെറ്റുകള്‍ക്ക് വളരെ കുറച്ച് വില മാത്രം വാങ്ങുക എന്നിവയിലൂടെ വളരെ മികച്ച സേവനമാണ് ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

എന്നാല്‍ ഇപ്പോള്‍ ആപ്പിള്‍ നേരിടുന്ന ഒരു പ്രശ്‌നം ആപ്പിള്‍ ഉല്‍പന്നങ്ങളുടെ ഉപയോക്താവിനെ കണ്ടു പിടിക്കാന്‍ പറ്റുന്നില്ല എന്നതാണ്.  ഇതത്ര ചെറിയ താര്യമായി തള്ളിക്കളയാന്‍ കഴിയില്ല.  കാരണം, ഇത് ആപ്പിള്‍ ഉല്‍പന്നങ്ങള്‍ മോഷ്ടിക്കുന്നവര്‍ക്ക് സഹായകമായിത്തീരും.  കാരണം ഉപയോക്താവ് മാറിയാലും അത് ആപ്പിളിന് മനസ്സിലാക്കാന്‍ സാധിക്കില്ലല്ലോ.

ഉദാഹരണത്തിന്, കയ്‌ല മെര്ഡനാര്‍ഡ് എന്നൊരു സ്ത്രീക്ക് അവരുടെ ഐഫോണ്‍ ഒരു പാര്‍ക്കില്‍ വെച്ച് നഷ്ടപ്പെട്ടു.  കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവരുടെ കേടു വന്ന ഐഫോണ്‍ കേടുപാടു തീര്‍ത്തു ആപ്പിള്‍ സ്റ്റോറിലുണ്ട് എന്നും പറഞ്ഞ് ഒരു ഇമെയില്‍ വന്നു.

അങ്ങനെ അവര്‍ ആപ്പിള്‍ സ്റ്റോറില്‍ ചെന്ന് തന്റെ ഐഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ ആപ്പിള്‍ സ്റ്റോറിലെ ജോലിക്കാര്‍ അത് അവര്‍ക്കു നല്‍കാന്‍ തയ്യാറായില്ലത്രെ.  ആ ഐഫോണ്‍ അവിടെ കൊണ്ടു വന്നത് അവരല്ല എന്നതാണത്രെ ഇതിനു കാരണമായ് ആപ്പിള്‍ സ്റ്റോറിലെ ജോലിക്കാര്‍ പറഞ്ഞത്.

ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി ഐഗോട്ട്‌യാ എന്നൊരു ആപ്ലിക്കേഷന്‍ നിലവിലുണ്ടെങ്കിലും ഇതിനു ഒരു ശാശ്വത പരിഹാരം തല്‍ക്കാലത്തേക്കെങ്കിലും നിലവിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ആപ്പിള്‍ ഉല്‍പന്നങ്ങള്‍ ധാരാളമായി മോഷണം പോകുന്ന സാഹചര്യത്തില്‍ ഇതിനു ഒരു പരിഹാരം കണ്ടെത്താന്‍ ആപ്പിള്‍ കൂടുതല്‍ ശുഷ്‌കാന്തി പ്രകടിപ്പിക്കും എന്നു പ്രതീക്ഷിക്കാം.  അല്ലെങ്കില്‍ കള്ളന് കഞ്ഞി വെച്ചവന്‍ എന്ന ചീത്തപ്പേര് ഭാവിയില്‍ ആപ്പിളിന്റെ തലയിലാവും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot