Home
News

കേട്ടവർ കേട്ടവർ ഞെട്ടുന്നു; ആപ്പിൾ പുതിയതായി ഈ രണ്ട് ഡി​വൈസുകൾ പുറത്തിറക്കും

ടെക്നോളജി മേഖലയിലെ രാജാവാകാൻ ആപ്പിൾ കൂടുതൽ മേഖലകളിലേക്ക് കടക്കുകയും നിലവിലുള്ള പ്രോഡ്ക്ടുകൾ കൂടുതൽ മികച്ചതാക്കുകയും ചെയ്യുന്ന തിരക്കിലാണ്. ഇതിനിടയിൽ ഇപ്പോൾ പ്രമുഖ മാർക്കറ്റ് അ‌നലിസ്റ്റും ആപ്പിൾ പ്രോഡക്ടുകൾ സംബന്ധിച്ച് വിശ്വസനീയമായ ലീക്കുകളുടെ കേന്ദ്രവുമായ മിങ്-ചി കുവോ (Ming-Chi Kuo) ഇപ്പോൾ ചില സുപ്രധാന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നു. പുതിയ രണ്ട് ആപ്പിൾ പ്രോഡക്ടുകൾ നിർമിക്കുന്നതിനായി ​ചൈനീസ് കമ്പനിയായ ഗോർടെക്കിന് (Goertek) എൻപിഐ (New Product Introduction) ലഭിച്ചു. അ‌തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ആപ്പിൾ സ്‌മാർട്ട് ഹോം ഐപി ക്യാമറ വിപണിയിലേക്ക് ഇറങ്ങുന്നു എന്നതാണ്.

ആപ്പിളിനായി 2026ലേക്ക് ഗോർടെക്ക് നിർമിക്കുന്ന രണ്ട് ഡി​വൈസുകളിൽ ഒന്ന് സ്‌മാർട്ട് ഹോം ഐപി ക്യാമറയാണ്. ഇതാദ്യമായാണ് ആപ്പിൾ ഈ രംഗത്തേക്ക് ഇറങ്ങുന്നത്. ദശലക്ഷക്കണക്കിന് വാർഷിക കയറ്റുമതി ലക്ഷ്യമാക്കി വൻ തോതിലുള്ള നിർമാണമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. വയർലെസ് കണക്റ്റിവിറ്റി വഴി ആപ്പിളിൻ്റെ മറ്റ് ഡി​വൈസുകളുമായി തടസ്സമില്ലാതെ കണ്ക്ട് ചെയ്യാൻ കഴിയും വിധത്തിലാണ് സ്‌മാർട്ട് ഹോം ഐപി ക്യാമറ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

കേട്ടവർ ഞെട്ടുന്നു; ആപ്പിൾ പുതിയതായി ഈ രണ്ട് ഡി​വൈസുകൾ പുറത്തിറക്കും

ഏറെ നാളത്തെ മാർക്കറ്റ് പഠനത്തിനും നിരീക്ഷണങ്ങൾക്കും ശേഷം കരുതിക്കൂട്ടിയാണ് ആപ്പിൾ സ്മാർട്ട് ഹോം ഐപി ക്യാമറയുമായി രംഗത്തിറങ്ങുന്നത് എന്ന് മിങ്-ചി കുവോ പറയുന്നു. നിലവിലെ ആഗോള സ്മാർട്ട് ഹോം ഐപി ക്യാമറ ഷിപ്പ്‌മെൻ്റുകൾ പ്രതിവർഷം 30-40 ദശലക്ഷം യൂണിറ്റാണ്, ഈ ഉൽപ്പന്ന നിരയിലേക്കായി 10+ ദശലക്ഷം യൂണിറ്റിന്റെ വാർഷിക കയറ്റുമതിയാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.

മികച്ച പ്രോഡക്ടുകളുടെ വലിയൊരു നിര ആപ്പിളിനുണ്ട്. ഇവയുടെ പിന്തുണയും ആപ്പിൾ ഇൻ്റലിജൻസ്, സിരി എന്നിവയും കൂടി ചേരുമ്പോൾ മികച്ച എക്സ്പീരിയൻസ് തന്നെ നൽകി സ്‌മാർട്ട് ഹോം ഐപി ക്യാമറ മേഖല വരുതിയിലാക്കാൻ ആപ്പിളിന് സാധിക്കും എന്ന് മിങ്-ചി കുവോ തന്റെ റിപ്പോർട്ടിൽ വിലയിരുത്തുന്നു.

2026ലേക്കായി ഗോർടെക്കിന് എൻപിഐ ലഭിച്ച രണ്ടാമത്തെ പ്രോഡക്ട് എയർപോഡ്സ് ആണ്. ആപ്പിൾ വാച്ചുകൾ ലോക പ്രശ്സതമാകുന്നതിൽ വലിയൊരു പങ്കുവഹിച്ചത് അ‌തിലെ ആരോഗ്യ നിരീക്ഷണ ഫീച്ചറുകൾ ആയിരുന്നു. ആ തന്ത്രം ഇപ്പോൾ എയർപോഡ്സിലേക്കും കൊണ്ടുവരാൻ ആപ്പിൾ തയാറെടുത്തിരിക്കുന്നു എന്ന് കുവോ റിപ്പോർട്ടിൽ പറയുന്നു.

ആപ്പിൾ വാച്ചിൻ്റെ വിജയത്തെത്തുടർന്ന്, ഹെൽത്ത് മാനേജ്‌മെൻ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി എയർപോഡുകൾ പുനരവതരിപ്പിക്കാൻ ആപ്പിൾ തീരുമാനിച്ചുകഴിഞ്ഞു എന്ന് കുവോ പറയുന്നു. ഭാവിയിലെ എയർപോഡ്സ് മോഡലുകൾ കൂടുതൽ ഹെൽത്ത് മാനേജ്‌മെൻ്റ് ഫീച്ചറുകൾ സഹിതമാകും എത്തുക. എയർപോഡ്സ് ഷിപ്മെന്റ് 2023-ൽ ഏകദേശം 48 ദശലക്ഷം യൂണിറ്റ് ആയിരുന്നു.

തന്ത്രപരമായ നീക്കത്തിലൂടെ എയർപോഡ് ഷിപ്പ്‌മെൻ്റ്സ് 2024-ൽ 53-55 ദശലക്ഷമായും 2025-ൽ 58-62 ദശലക്ഷമായും 2026-ൽ 65-68 ദശലക്ഷമായും ഉയർത്താമെന്ന് ആപ്പിൾ പ്രതീക്ഷിക്കുന്നു. ഈ രണ്ട് പുതിയ ഉൽപ്പന്നങ്ങൾ കൂടി എത്തുന്നതോടെ ആഗോള വിപണിയിൽ ആപ്പിളിന്റെ സ്വാധീനവും കച്ചവടവും കൂടുതൽ ശക്തമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

പുതിയ രണ്ട് ആപ്പിൾ പ്രോഡക്ടുകൾക്കായുള്ള കരാറിലൂടെ ആപ്പിളും ഗോർടെക്കും തമ്മിലുള്ള ബന്ധവും ശക്തമായി. സപ്ലൈ കംപ്ലയൻസ് കാരണം മുമ്പ് ആപ്പിളിൻ്റെ ഓർഡറുകൾ ഗോർടെക്കിന് നഷ്‌ടപ്പെട്ടിരുന്നു. അ‌തിന് ശേഷം ഈ വർഷം മുതലാണ് ബന്ധം സാധാരണ് നിലയിലായത്. 2026ൽ പുതിയ രണ്ട് ആപ്പിൾ പ്രോഡ്കടുകൾക്ക് എൻപിഐ ലഭിച്ചതിലൂടെ ഇരുകമ്പനികളും തമ്മിലുള്ള ബന്ധം ശക്തമായി എന്നു വ്യക്തമാണെന്നും കുവോ പറഞ്ഞു.

Best Mobiles in India

English summary
Chinese company Goertek has received NPI (New Product Introduction) to manufacture two new Apple products. A smart home IP camera is one of the two devices that Gortech will build for Apple by 2026. This is the first time that Apple is entering this field. AirPods is the second product that comes with health monitoring features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X