എന്തൊക്കെ കാണാനിരിക്കുന്നു! പുത്തൻ അപ്‌ഡേറ്റിൽ ആപ്പിൾ എയർപോഡിൽ വരുന്നത് കിടിലൻ ഫീച്ചർ
ടെക് ലോകത്ത് ആപ്പിൾ എന്നും വ്യത്യസ്തത പുലർത്തുന്ന കമ്പനിയാണ്. തങ്ങളുടെ പ്രൊഡക്ടുകളിൽ പുതിയ ഫീച്ചർ കൊണ്ടുവരുന്നത് മുതൽ ലോഞ്ചിങിൽ വരെ സർപ്രൈസ് കാത്തു സൂക്ഷിക്കാറുണ്ട് ഈ ടെക് ഭീമൻ. ഇപ്പോഴിതാ ആപ്പിൾ എയർപോർഡിനെ കുറിച്ച് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ജനപ്രിയമായതും വളരെ വിലയേറിയതുമായ വയർലെസ് ഹെഡ്ഫോണുകളാണ് ആപ്പിൾ എയർപോഡുകൾ. അതിനൂതനമായ നോയ്സ് കാൻസലേഷനും സ്പേഷ്യൽ ഓഡിയോ സംവിധാനവും മികച്ച ശബ്ദാനുഭവവും ആപ്പിൾ എയർപോഡുകളെ വേറിട്ടതാക്കുന്നുണ്ട്. ഇപ്പോഴിതാ ആപ്പിൾ എയർപോഡുകളിൽ വയർലെസ് സ്റ്റീരിയോ (TWS) ഹെഡ്‌സെറ്റ് കണക്റ്റുചെയ്ത ഐഫോണിന്റെ പ്രോസസർ ഉപയോഗിച്ച് വ്യക്തിഗത സംഭാഷണങ്ങൾ തത്സമയം വിവർത്തനം ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഈ വർഷം അവസാനം സോഫ്‌റ്റ്വെയർ അപ്‌ഡേറ്റായി എത്തുന്ന പുതിയ ഇൻ-പേഴ്‌സൺ സംഭാഷണ വിവർത്തന സോഫ്റ്റ് വെയർ എയർപോഡുകൾക്കായി ആപ്പിൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനർത്ഥം നിലവിലുള്ള എയർപോഡ്സ് മോഡലുകളിൽ ഉപയോക്താക്കൾക്ക് പ്രവർത്തനം ആക്‌സസ് ചെയ്യാൻ കഴിയും എന്നാണ്.

ആപ്പിളിന്റെ അടുത്ത പ്രധാന ഐഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റായ iOS 19 നൊപ്പം ഇത് ലഭ്യമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് . അതായത് ഇംഗ്ലീഷ് അല്ലാതെ അവരവരുടെ ഭാഷയിലേക്ക് ഭാഷ വിവർത്തനം ചെയ്യാമെന്നർത്ഥം. ചെവിയിലെ മർദം തിരിച്ചറിയാൻ സാധിക്കുന്ന സെൻസറുകളുടെ സഹായത്തോടെ നോയ്‌സ് കാൻസലേഷൻ ക്രമീകരിക്കുന്ന സൈലന്റ്റ് സീൽ ഫീച്ചറും ആപ്പിൾ എയർ പോഡുകളുടെ സവിശേഷതകളിലൊന്നാണ്.
ഗൂഗിൾ അസിസ്റ്റന്റ് അധിഷ്ഠിതമായ ഫീച്ചറുകളും ഇതിലുണ്ട്. ഗൂഗിൾ അസിസ്റ്റന്റിനോടുള്ള നിർദേശങ്ങൾ നൽകാൻ ഇത് ഉപയോഗിക്കാനാവും. ആക്റ്റീവ് നോയ്‌സ് കാൻസലിങ് സംവിധാനമുള്ള ഇയർ ബട്‌സ് ആണിത്. സാധാരണ നിലയിൽ 11 മണിക്കൂർ വരെ ചാർജ് ലഭിക്കും. ആക്റ്റീവ് നോയ്‌സ് കാൻസലേഷൻ മോഡിൽ ഏഴ് മണിക്കൂർ നേരവും ചാർജ് ലഭിക്കും.

ഈ വർഷം അവസാനത്തോടെ സ്പേഷ്യൽ ഓഡിയോ സൗകര്യവും ഒരു അപ്ഡേറ്റിലൂടെ ആപ്പിൾ എയർ പോഡിൽ ലഭിക്കും. ഇതിലൂടെ മൈ ഡിവൈസ് ആപ്പ് ഉപയോഗിച്ച് ഫോൺ എവിടെയാണെന്ന് കണ്ടുപിടിക്കാനാവും. ഈ വർഷം ആപ്പിൾ തങ്ങളുടെ എയർപോഡിൽ ഹെൽത്ത് ഫീച്ചറുകൾ കൂട്ടിച്ചേർക്കുമെന്ന് ബ്ലൂം ബർഗിന്റെ മാർക്ക് ഗുർമൻ ആണ് റിപ്പോർട്ട് ചെയ്തിരുന്നു.
കേൾവി സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഏറെ സഹായകമാകുന്ന വിധത്തിലുള്ളതാകും ആപ്പിളിന്റെ എയർപോഡുകളെന്നും അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ എയർപോഡുകളിൽ നവീകരണം അവതരിപ്പിക്കാനാണ് ആപ്പിൾ ശ്രമിച്ചുവരുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. അതോടൊപ്പം, എയർപോഡ്‌സ് ലൈറ്റ് എന്ന് വിളിക്കപ്പെടുന്ന പുതിയ തലമുറ എയർപോഡുകൾക്കായും ആപ്പിൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുണ്ട്.

എയർപോഡുകളിലെ പുതിയ ഹെൽത്ത് സെൻസറുകൾ ഈ വർഷം കാണാൻ കഴിയുമെന്നാണ് ഗുർമന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതിനിടെയിലാണ് ആപ്പിൾ എയർപോഡുകളിൽ തത്സമയ വിവർത്തന സൗകര്യവും കമ്പനി കൊണ്ടു വരുന്നത്. കൂടാതെ സ്പേഷ്യൽ ഓഡിയോ അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ക്യാമറകൾ എയർപോഡുകളിൽ സ്ഥാപിക്കുമെന്നും റിപ്പോട്ടുകൾ വരുന്നുണ്ട്.
ഇൻഫ്രാറെഡ് ക്യാമറയാണ് എയർപോഡുകളിലുണ്ടാവുക. ഐഫോണിലും ഐപാഡിലും ഫേസ് ഐഡിക്ക് വേണ്ടി നൽകിയിരിക്കുന്നതിന് സമാനമായ ക്യാമറയാണിത്.
ഒപ്പം ആപ്പിളിന്റെ സ്പേഷ്യൽ കംപ്യൂട്ടിങ് സാങ്കേതിക വിദ്യകൾക്കും ഉപകരിക്കും. വിഷൻ പ്രോ ഹെഡ്സെറ്റുകൾക്ക് സമാനമായി അന്തരീക്ഷത്തിൽ കൈകൾ കൊണ്ടുള്ള ആംഗ്യങ്ങളിലൂടെ എയർപോഡുകൾ നിയന്ത്രിക്കാൻ ഈ ക്യാമറകളുടെ സഹായത്തോടെ സാധിക്കും. ഫോക്‌സ്‌കോമിനായിരിക്കും ആയിരിക്കും പുതിയ ഐആർക്യാമറ എയർപോഡുകളുടെ നിർമാണ ചുമതലയെന്ന് റിപ്പോർട്ടുകൾ പറയുന്നു.


Click it and Unblock the Notifications








