മാക്ബുക്ക് എയര്‍, മാക്ബുക്ക് പ്രോ നോട്ട്ബുക്കുകളുടെ ഗുണങ്ങള്‍ ചേരുന്ന പുതിയ നോട്ട്ബുക്ക്

Posted By: Staff

മാക്ബുക്ക് എയര്‍, മാക്ബുക്ക് പ്രോ നോട്ട്ബുക്കുകളുടെ ഗുണങ്ങള്‍ ചേരുന്ന പുതിയ നോട്ട്ബുക്ക്

ടെക്‌നോളജി ലോകത്ത് ആപ്പിള്‍ ഉത്പന്നങ്ങളെ സംബന്ധിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിശ്രമമില്ലെന്ന് തോന്നുന്നു. ഏറ്റവും പുതിയ ഐഫോണ്‍ മോഡലിന്റെ വരവിനെക്കുറിച്ചായിരുന്നു ഇത് വരെ ചര്‍ച്ചകള്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ആപ്പിളിന്റെ മാക്ബുക്ക് എയര്‍, മാക് ബുക്ക് പ്രോ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

മാക്ബുക്ക് എയറിന്റെ പോര്‍ട്ടബിലിറ്റിയും മാക്ബുക്ക് പ്രോവിന്റെ പെര്‍ഫോമന്‍സും ഒത്തുചേരുന്ന ഒരു ഹൈബ്രിഡ് നോട്ട്ബുക്ക് ആപ്പിള്‍ ഇറക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2012ല്‍ മൂന്നാം പാദത്തില്‍ ഈ പുതിയ ഉത്പന്നം പ്രതീക്ഷിക്കാമെന്നാണ് ഇതില്‍ സൂചിപ്പിക്കുന്നത്. പുതിയ ഉത്പന്നം വരുന്നതോടെ ആപ്പിളിന്റെ 17 ഇഞ്ച് മാക്ബുക്ക് പ്രോയുടെ ഉത്പാദനം ഈ വര്‍ഷത്തോടെ കമ്പനി അവസാനിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

മാക്ബുക്ക് എയറിന്റെ ഡിസൈനും പോര്‍ട്ടബിലിറ്റിയും സ്വീകരിച്ച ഉപയോക്താക്കളില്‍ ഒരു വലിയ വിഭാഗത്തിന്റേയും പരാതി ഇതില്‍ മാക്ബുക്ക് പ്രോ ഉത്പന്നങ്ങളുടെ പെര്‍ഫോമന്‍സ് കാണുന്നില്ല എന്നതാണ്. എന്നാല്‍ മുമ്പ് പറഞ്ഞതുപോലെ ആപ്പിള്‍ ഒരു ഹൈബ്രിഡ് നോട്ട്ബുക്ക് ഇറക്കുകയാണെങ്കില്‍ ഈ പരാതിയ്ക്ക് പിന്നീട് സ്ഥാനം ഇല്ലാതാകും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot