Just In
- 49 min ago
കാത്തിരിക്കുന്നവർ അനവധി, ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?
- 15 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 18 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 24 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
Don't Miss
- Movies
വിജയകാന്തിന് നിറമില്ല; നായികയാവാൻ തയ്യാറാവാതിരുന്ന നടിമാർ; നടൻ പിന്നീട് താരമായപ്പോൾ
- News
'ഇത് രാജ്യത്തെനെതിരായ ആക്രമണം': ഹിൻഡൻബർഗിന് മറുപടിയുമായി അദാനി ഗ്രൂപ്പ്
- Sports
IND vs NZ: കളിയിലെ ഹീറോ, എന്നിട്ടും ക്ഷമ ചോദിച്ച് സൂര്യ! കാരണമറിയാം
- Automobiles
അൾട്രാവയലറ്റിനെ പൂട്ടാൻ ഒരു ഫ്രഞ്ചുകാരൻ! പരിചയപ്പെടാം റൈഡർ ഇലക്ട്രിക് ബൈക്കിനെ
- Lifestyle
ശനി അസ്തമയം; ഈ 3 രാശിക്ക് ദോഷം കനക്കും; ശനിദേവ പ്രീതിക്കും ദോഷനിവാരണത്തിനും വഴി
- Travel
ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം
- Finance
25,000 രൂപ ശമ്പളക്കാരനും 1.35 കോടിയുടെ സമ്പത്തുണ്ടാക്കാം; സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമിതാ
രഹസ്യങ്ങള്‍ ചോര്‍ന്നുപോകുന്നത് തടയാന്‍ ജീവനക്കാര്‍ക്ക് മാത്രമായി ആപ്പിള്‍ റസ്റ്റോറന്റ്

രഹസ്യങ്ങള്‍ സൂക്ഷിച്ച് വെക്കാന്‍ ഏറെ കഴിവുള്ള ആപ്പിളിന് പക്ഷെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അബദ്ധങ്ങളാണ് സംഭവിക്കാറുള്ളത്. വരാനിരിക്കുന്ന പ്രോജക്റ്റുകളെക്കുറിച്ചോ പുതിയ ഉത്പന്നങ്ങളെക്കുറിച്ചോ പുറത്താരും അറിയരുതെന്ന നിബന്ധന ഉണ്ടെങ്കിലും ജീവനക്കാരുടെ അശ്രദ്ധ മൂലം വളരെ പെട്ടെന്ന് പുറംലോകം സംഭവങ്ങളറിയാന്‍ ഇടയാക്കിയിട്ടുണ്ട്. ആപ്പിള്‍ ജീവനക്കാരുടെ കയ്യില്‍ നിന്ന് രണ്ട് തവണ ഐഫോണ്‍ മാതൃകകള്‍ റസ്റ്റോറന്റുകളില്‍ വെച്ച് മറന്നുപോയതു തന്നെ ഉദാഹരണം.
ആപ്പിള്‍ ഇപ്പോള്‍ പുതിയൊരു ആശയത്തിലാണ്. പുതിയ ഉത്പന്നങ്ങളെക്കുറിച്ചല്ല. പകരം ജീവനക്കാര്‍ സ്വതന്ത്രമായി ഇരിക്കാനും സഹപ്രവര്‍ത്തകരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമെല്ലാം അപരിചിതന്റെ കണ്ണെത്തിപ്പെടാത്ത ഒരിടം. അതിനായി ഒരു റസ്റ്റോറന്റ് ആരംഭിക്കാനാണ് ക്മ്പനി ആലോചിക്കുന്നത്. ഈ റസ്റ്റോറന്റില്‍ ആപ്പിള്‍ ജീവനക്കാര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകുകയുള്ളൂ. അങ്ങനെയാകുമ്പോള്‍ പുതിയ ഉത്പന്നങ്ങളുടെ മാതൃകകള്‍ മറന്നുവെച്ചാലും അത് പുറത്താകില്ലല്ലോ.
കാലിഫോര്‍ണിയയിലെ കൂപെര്ട്ടിനോയിലുള്ള ആപ്പിളിന്റെ ആസ്ഥാനത്തിനടുത്ത് തന്നെയാണ് ഈ രണ്ട് നില കെട്ടിടം ഉയരുക. ആപ്പിളിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗത്തിന്റെ ഡയറക്ടര്‍ ഡാന്‍ വിസെന്ഹട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കമ്പനി കൂപെര്ട്ടിനോയില് തന്നെ കഫേ മാക് എന്നൊരു ഭക്ഷണശാലയുണ്ട്. ഇവിടെ ആപ്പിള്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, സന്ദര്‍ശകര്‍ക്കും ഭക്ഷണം കഴിക്കാനാകും.
ആപ്പിളിന്റെ ഐഫോണ്‍ 4 പുറത്തിറങ്ങും മുമ്പെ 2010 ഏപ്രിലില്‍ ഒരു ജീവനക്കാരന് ഐഫോണ്‍ 4 മാതൃക കാലിഫോര്‍ണിയയിലെ ഒരു ബാറില്‍ വെച്ച് മറന്നുപോയിരുന്നു. പിന്നീട് ഗിസ്മോഡോ എന്ന വെബ്സൈറ്റ് ആ മാതൃക 5,000 ഡോളര്‍ നല്കി ബാറില്‍ നിന്ന് സ്വന്തമാക്കുകയും ഉണ്ടായി. ഈ സംഭവം കഴിഞ്ഞ് വര്‍ഷം ഒന്ന് കഴിഞ്ഞപ്പോഴേക്കും സമാനമായ സംഭവം വീണ്ടും അരങ്ങേറി. 2011ലായിരുന്നു ഇത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470