Home
News

ഐ​ഫോണിൽ ഇനി യൂട്യൂബ് കിട്ടില്ലേ? ആപ്പിളിന്റെ പുതിയ തീരുമാനം ആർക്കൊക്കെ പണിയാകും!

നിങ്ങൾ ഒരു ആപ്പിൾ ഉപഭോക്താവ് ആണോ? എങ്കിൽ ഇനി മുതൽ നിങ്ങളുടെ സോഷ്യൽ മീഡിയ ഉപയോ​ഗം കൂടുതൽ കഠിനമാകും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എക്സ് (ട്വിറ്റർ), യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയകൾ ഉപയോ​ഗിക്കുന്ന ആപ്പിൾ ഉപഭോക്താക്കൾക്ക് ഇനി മുതൽ ഉപഭോക്തൃ പിന്തുണ നൽകേണ്ടതില്ല എന്നാണ് ആപ്പിളിന്റെ തീരുമാനം.

കമ്പനിയുടെ പുതിയ നയത്തിൽ സോഷ്യൽ മീഡിയ പിന്തുണ ഉപദേശകരുടെ റോളുകൾ ഇല്ലാതാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപഭോക്തൃ പിന്തുണാ സമീപനത്തിലും മാറ്റം വരുത്താൻ ആപ്പിൾ തയ്യാറായത്. ഈ വർഷം അവസാനം മുതൽ പുതിയ നയം നടപ്പിലാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രമുഖ മാധ്യമമായ മാക്റൂമേഴ്സ് ആണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ഇത് പ്രകാരം ഈ സോഷ്യൽ മീഡിയകളിൽ സഹായം തേടുന്ന ഉപഭോക്താക്കൾക്ക് ആപ്പിൾ ജീവനക്കാരുടെ നേരിട്ടുള്ള പിന്തുണ ലഭിക്കില്ല.

ആപ്പിളിന്റെ പുതിയ തീരുമാനം ആർക്കൊക്കെ പണിയാകും!

ഇതിന്റെ ആദ്യ ഭാ​ഗമായി ഒക്‌ടോബർ 1 മുതൽ ആപ്പിൾ സപ്പോർട്ട് എന്ന എക്സ് (ട്വിറ്റർ) അക്കൗണ്ട് ഉപഭോക്താക്കളുടെ നേരിട്ടുള്ള സന്ദേശങ്ങൾക്ക് വ്യക്തിഗത പ്രതികരണങ്ങൾ നൽകുന്നത് നിർത്തും. ഇതിന് ബദലായി പരാതിയുമായി എത്തുന്ന ഉപഭോക്താക്കൾക്ക് ഓട്ടോമേറ്റഡ് മറുപടികൾ ആയിരിക്കും ഇനി ആയക്കുക. ആപ്പിളിനെ സമീപിക്കുന്നതിനുള്ള ഇതര മാർഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആയിരിക്കും ഈ ഓട്ടോമേറ്റഡ് മറുപടിയിൽ ഉണ്ടാകുക. ഇതിന് പുറമെ യൂട്യൂബുമായുള്ള സഹകരണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

പുതിയ മാറ്റത്തിൽ ചാനലിന്റെ അഭിപ്രായ വിഭാഗങ്ങളിൽ സാങ്കേതിക സഹായം നൽകുന്നത് നിർത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ ഉപഭോക്താക്കൾ‌ മാർഗനിർദേശം തേടുന്ന ഓൺലൈൻ ഫോറമായ ആപ്പിൾ സപ്പോർട്ട് കമ്മ്യൂണിറ്റിയിലെ പണമടച്ചുള്ള കമ്മ്യൂണിറ്റി സ്പെഷ്യലിസ്റ്റ് സ്ഥാനവും കമ്പനി അവസാനിപ്പിക്കും എന്ന് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. പുതിയ നയം മൂലം ജോലി നഷ്ടപ്പെടുന്ന ജീവനക്കാരെ മറ്റ് തസ്തികകളിലേക്ക് നിയമിക്കാനും കമ്പനി തയ്യാറാകും എന്നും അറിയിച്ചിട്ടുണ്ട്.

ആപ്പിളിന്റെ പുതിയ തീരുമാനം ആർക്കൊക്കെ പണിയാകും!

അതേ സമയം പുതിയ നയം കമ്പനിക്കുള്ളിലെ സോഷ്യൽ മീഡിയ സപ്പോർട്ട് ടീമിലെ അംഗങ്ങൾക്കിടയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് സൂചനകൾ. 2016 മുതൽ ട്വിറ്ററുമായി ഉപഭോക്തൃ പിന്തുണ വാഗ്ദാനം ചെയ്യുന്ന കമ്പനിയായിരുന്നു ആപ്പിൾ. എന്നാൽ കഴിഞ്ഞ വർഷം ടെസ്ല സിഇഒ ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ എക്സ് എന്ന പേര് നൽകി ട്വിറ്ററിനെ റീ ബ്രാൻഡ് ചെയ്തിരുന്നു. ഇതേ തുടർന്ന് നിരവധി വിവാദങ്ങളും ഉയർന്നിരുന്നു.

അതേ സമയം പുതിയ മാറ്റത്തിനുള്ള കാരണം എന്താണ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് മറുപടി നൽകാൻ ആപ്പിൾ ഇതുവരെ തയ്യാറായിട്ടില്ല. അടുത്തിടെ യൂട്യൂബിലും ട്വിറ്ററിലും എല്ലാം നിരവധി മാറ്റങ്ങൾ നടപ്പിലാക്കിയിരുന്നു. ഈ തീരുമാനവുമായി പുതിയ നയത്തിന് ബന്ധം ഉണ്ടോ എന്ന് വ്യക്തമല്ല. എന്ത് തന്നെ ആയാലും ആപ്പിളിന്റെ പുതിയ തീരുമാനം സോഷ്യൽ മീഡിയകൾ ഉപയോ​ഗിക്കുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ പുതിയ ഐഫോൺ 15 സീരീസിന്റെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിൾ സെപ്തംബർ 12 ഫോണുകൾ ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യൻ സമയം രാത്രി 10.30ന് ആയിരിക്കും പുതിയ ഫോണിന്റെ ലോഞ്ചിംങ് ഇവന്റ് ആരംഭിക്കുക. ചടങ്ങിന്റെ തൽസമയ ദൃശ്യങ്ങൾ ആപ്പിളിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും വിവിധ ഒടിടി പ്ലാറ്റ്ഫോമിലും പ്രദർശിപ്പിക്കും എന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്. ഉടമ സ്റ്റീവ് ജോബ്‌സ്, സിഇഒ ടിം കുക്ക് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ല്ലാ വർഷവും സെപ്തംബർ മാസത്തിൽ തന്നെയായിരിക്കും ആപ്പിൾ പുതിയ ഫോണുകൾ പുറത്തിറക്കുക. ഇത്തവണയും ഇതിന് മാറ്റം ഉണ്ടാകില്ല എന്നാണ് കമ്പനി നൽകുന്ന മുന്നറിയിപ്പ്. അതേസമയം പുതിയ ഐഫോണുകൾക്ക് പല മേഖലകളിലും വലിയ അപ്‌ഗ്രേഡുകൾ ലഭിക്കുമെന്നാണ് വിവിധ റിപ്പോർ‌ട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണുകളുടെ പ്രോ വേരിയന്റുകൾക്ക് പുതിയ ട്രിപ്പിൾ ക്യാമറ സിസ്റ്റം ലഭിക്കാൻ സാധ്യത ഉണ്ട്. പ്രോ മാക്‌സ് മോഡലിൽ ഒരു പെരിസ്‌കോപ്പ് ലെൻസ് ഫീച്ചർ ചെയ്യുമെന്ന് സൂചനയുണ്ട്.

More from GizBot

Best Mobiles in India

English summary
As a first step, starting October 1, Apple Support's X (Twitter) account will stop providing personalized responses to customers' direct messages. Instead, there will be automated responses to customer complaints. This automated reply will contain information about alternative ways to contact Apple.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X