ഈ വർഷം ഇതുവരെ അവതരിപ്പിക്കപ്പെട്ടതും, ലഭ്യമാകുവാൻ പോകുന്നതുമായ ആപ്പിളിൻറെ സേവനങ്ങൾ

|

മാക്കിൻറോഷ് ശ്രേണിയിൽ പെട്ട കമ്പ്യൂട്ടറുകൾ, ഐപോഡ്, ഐപാഡ്, ഐഫോൺ, സോഫ്റ്റ്വെയറുകൾ എന്നിവയാണ് ആപ്പിളിൻറെ പ്രധാന ഉത്പന്നങ്ങൾ. ഉപയോക്തക്കൾക്ക് കൂടുതൽ സേവനം ലഭ്യമാക്കുക എന്ന നിലയിൽ ആപ്പിൾ ഇപ്പോൾ ചില സേവനങ്ങൾ കൂടി രംഗത്ത് കൊണ്ടുവന്നിരിക്കുകയാണ്.

 
ഈ വർഷം ഇതുവരെ അവതരിപ്പിക്കപ്പെട്ടതും, ലഭ്യമാകുവാൻ പോകുന്നതുമായ

റിലയൻസ് ജിയോ ലോകത്തിലെ ഏറ്റവും വലിയ എ.ഐ പ്ലാറ്റ്‌ഫോമായ 'ഹാപ്റ്റിക്' ഏറ്റെടുക്കുന്നുറിലയൻസ് ജിയോ ലോകത്തിലെ ഏറ്റവും വലിയ എ.ഐ പ്ലാറ്റ്‌ഫോമായ 'ഹാപ്റ്റിക്' ഏറ്റെടുക്കുന്നു

ആപ്പിൾ

ആപ്പിൾ

ആപ്പിൾ ടീ.വി+ എന്ന പണമടച്ച് വീഡിയോ സബ്സ്ക്രൈബ് ചെയ്യാൻ സാധിക്കുന്ന ഒരു സേവനരീതിയാണ്, ഒരു പ്രീമിയം മാഗസിൻ, കൂടാതെ സബ്സ്ക്രൈബ് ചെയുന്നത് വഴി വാർത്ത ലഭിക്കുന്ന ആപ്പിൾ ന്യൂസ്+ എന്നിവയാണ് പുതിയ സേവനങ്ങൾ.

ആപ്പിൾ സേവനങ്ങൾ

ആപ്പിൾ സേവനങ്ങൾ

ഇതിനു പുറമെ ഗെയിമിങ് സേവനങ്ങൾക്ക് വേണ്ടി ആപ്പിൾ ആർക്കേഡും, ക്രെഡിറ്റ് കാർഡും വിപണിയിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് ആപ്പിൾ. ഇതിനോടകം തന്നെ ആപ്പിൾ തങ്ങളുടെ പുതുപുത്തൻ വാച്ചുകളുടെ ഉയർന്ന ശ്രേണി കൂടി അവതരിപ്പിച്ചിരിക്കുകയാണ്.

 2019 മാർച്ച് ഇവന്റ്

2019 മാർച്ച് ഇവന്റ്

പുതുതായി ആപ്പിളിൽ അവതരിപ്പിക്കപ്പെട്ട സംവിധാനങ്ങളും കൂടാതെ, 2019 മാർച്ച് മാസത്തില്‍ സംഘടിപ്പിച്ച ഇവന്റിൽ ആപ്പിൾ നടത്തിയ പ്രധാനപ്പെട്ട അറിയിപ്പുകൾ നോക്കാം.

ആപ്പിൾ ടി.വി+
 

ആപ്പിൾ ടി.വി+

(വീഡിയോ സബ്സ്ക്രൈബ് ചെയ്യാൻ സാധിക്കുന്ന സർവീസ്)

റിലീസ് തീയതി: സെപ്തംബർ- ഡിസബർ 2019

വില: പിന്നീട് പ്രഖ്യാപിക്കപ്പെടും

 

സ്‌ട്രീമിംഗ്‌ സേവനമാകും ആപ്പിൾ ടിവി+

സ്‌ട്രീമിംഗ്‌ സേവനമാകും ആപ്പിൾ ടിവി+

ഇൻഡസ്ട്രയിലെ ഏറ്റവും പ്രമുഖരായ വ്യക്തികളെ അണിനിരത്തിക്കൊണ്ടുള്ള പ്രത്യേകമായ ഉള്ളടക്കം പ്രദർശിപ്പിക്കുന്ന പരിപാടികളും, പരമ്പരകളും, ഡോക്യൂമെന്ററികളും അടങ്ങിയ യഥാർത്ഥ വീഡിയോ സ്‌ട്രീമിംഗ്‌ സേവനമാകും ആപ്പിൾ ടിവി+. ഈ പുതിയ സംരംഭത്തിന്റെ ഭാഗമാകാൻ ഓപ്രഹ് വിൻഫ്രയ് മുതൽ സ്റ്റീവൻ സ്പിൽബെർഗ് വരെയും, ജെന്നിഫർ അനിസ്‌റ്റൺ മുതൽ എം. നൈറ്റ് ശ്യാമളൻ വരെയുള്ള പ്രമുഖര്‍ തയ്യാറെടുക്കുകയാണ്.

സ്മാർട്ട് ടി.വി

സ്മാർട്ട് ടി.വി

റിലീസ് ചെയ്യുന്ന സമയം മുതൽ തന്നെ iOS, macOS, tvOS എന്നിവയിൽ ആപ്പിൾ ടി.വി + പ്രവർത്തനം
ആരംഭിക്കുമ്പോൾ, കൂടുതൽ കാഴ്ച്ചക്കാരിലേക്ക് എത്തിക്കാൻ  സ്മാർട്ട് ടി.വി സേവനങ്ങൾ നൽകുന്ന സാംസങ്, LG, VIZIO, സോണി, അതുപോലെ ആമസോൺ ഫയർ ടീ.വി സ്റ്റിക്, റോക്കു എന്നിങ്ങനെയുള്ളവരുടെ സേവനവും ആപ്പിൾ ആശ്രയിക്കുന്നുണ്ട്.

ആപ്പിൾ സേവനം

ആപ്പിൾ സേവനം

എന്നാൽ ആപ്പിൾ ടി.വി+ വഴി സംപ്രേഷണം നടത്താൻ പോകുന്ന പരിപാടികളുടെയൊന്നും ട്രെയ്‌ലർ ആപ്പിൾ പ്രദർശിപ്പിക്കാത്തത് ഇവയുടെയെല്ലാം അണിയറ പ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുന്നേയുള്ളൂ എന്ന സൂചനയാണ് നൽകുന്നത്. പരസ്യങ്ങൾ ഇടയ്ക്ക് വരാത്ത ഈ ആപ്പിൾ സേവനം സെപ്തംബർ- ഡിസംബർ, 2019-ഓടെ നൂറ് രാജ്യങ്ങളിൽ ലഭ്യമാകും.

ആപ്പിൾ ന്യൂസ്+

ആപ്പിൾ ന്യൂസ്+

റിലീസ് തീയതി: യു.എസിലും കാനഡയിലും ലഭ്യമാണ്

വില : പ്രതിമാസം 9.99 ഡോളർ

നിശ്ചിത നിരക്കിൽ വാർത്ത പ്രസിദ്ധീകരണ രംഗത്തെ ഏറ്റവും മികച്ച സംരംഭങ്ങളും, മാഗസിൻ
സബ്‌സ്ക്രിപ്ഷനുകളും ഒരുമിച്ച് ഉപയോക്താവിലേക്ക് എത്തിക്കുന്ന ആപ്പിളിന്റെ സേവനമാണ് ആപ്പിൾ ന്യൂസ്+ പ്രതിമാസം 9.99 ഡോളർ പണം നൽക്കേണ്ട സേവനം ഇപ്പോൾ യു. എസിലും കാനഡയിലുമാണ് ലഭ്യമാകുക.

ഓഫ്‌ലൈനായി വായിക്കാനുള്ള സൗകര്യം

ഓഫ്‌ലൈനായി വായിക്കാനുള്ള സൗകര്യം

വാൾ സ്ട്രീറ്റ് ജേർണൽ, ടെക്ക്രഞ്ച്, എൽ.എ ടൈംസ് എന്നിവയുടെ വാർത്ത സേവനങ്ങൾ കൂടാതെ, മുന്നൂറിൽ പരം മാഗസിനുകളും 9.99 ഡോളർ പ്രതിമാസം വില വരുന്ന ഈ സേവനത്തിൽ നിന്നും ലഭ്യമാണ്. മാഗസിൻ മുഴുവനായും ഡൌൺലോഡ് ചെയ്ത്, ഓഫ്‌ലൈനായി വായിക്കാനുള്ള സൗകര്യവും ഉപയോക്താവിന് ലഭിക്കുന്നു. ഉപയോക്താവ് വായിക്കുന്നതെന്താണെന്ന് ആപ്പിളോ, മറ്റ് പരസ്യ കമ്പനികളോ പിന്തുടരുകയില്ലയെന്നും ആപ്പിൾ അറിയിച്ചു.

ആപ്പിൾ കാർഡ്

ആപ്പിൾ കാർഡ്

റിലീസ് തീയതി: 2019 സമ്മർ

യു.എസ് വിപണിയിൽ മാത്രം ലഭ്യമാകും

ഗോൾഡ്‌മാൻ സാക്കുമായി ഒരുമിച്ച് മാസ്റ്റർ കാർഡിന്റെ പണമടയ്ക്കുന്ന ശൃംഖലയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന പുതിയ ക്രെഡിറ്റ് കാർഡ് സംവിധാനമാണ് ആപ്പിൾ കാർഡ്. ഐഫോണിലോ ഐപാഡിലോ ലഭിക്കുന്ന വാലറ്റ് ആപ്പുമായി ആപ്പിൾ കാർഡ് കൂട്ടിച്ചേർക്കപ്പെടും.

 പ്രത്യേകം പണം ഈടാക്കില്ല

പ്രത്യേകം പണം ഈടാക്കില്ല

ഉപഭോക്താവിൽ നിന്നും കാർഡിനായി പ്രത്യേകം പണം ഇടക്കില്ലെന്നാണ് ആപ്പിൾ പറയുന്നത്,
കൂടാതെ വാർഷിക പ്രതിഫലം എന്ന നിലയ്ക്കുള്ള രഹസ്യ പണമിടപാടുകൾ ഉണ്ടാകില്ല. യു.എസിൽ ഉള്ള ഉപയോക്താവിന്റെ വാലറ്റിലേക്ക് രജിസ്റ്റർ ചെയ്ത ഉടനെ കാർഡ് കൂട്ടിച്ചേർക്കപ്പെടും.

ടൈറ്റാനിയം കാർഡ്

ടൈറ്റാനിയം കാർഡ്

ഇതിനോടൊപ്പം തന്നെ കാർഡ് നമ്പറോ, CVV നമ്പറോ ഇല്ലാത്ത, ഉപയോക്താവിന്റെ പേരുമാത്രം
രേഖപ്പെടുത്തിയ ടൈറ്റാനിയം കാർഡും ലഭിക്കും. വർഷാവസാനം ആപ്പിൾ കാർഡ് നാല്പത്തിൽ പരം രാജ്യങ്ങളിലേക്ക് എത്തിക്കുമെന്ന് ടിം കുക്ക് പറഞ്ഞെങ്കിലും, ഈ പട്ടികയിൽ ഇന്ത്യ ഉൾപ്പെടുമോയെന്നുളളത് സംശയമാണ്.

ആപ്പിൾ ആർക്കേഡ്

ആപ്പിൾ ആർക്കേഡ്

റിലീസ് തീയതി: 2019 സെപ്റ്റംബർ- ഡിസംബർ

വില: ലഭ്യമല്ല

ആപ്പിളിന്റെ ഗെയിമുകൾക്കായുള്ള സേവനമാണ് ആപ്പിൾ ആർക്കേഡ്. വിലകൊടുത്തു വാങ്ങാൻ സാധിക്കുന്ന ഗെയിമുകൾ അടങ്ങിയ ആർക്കേഡ് ടാബ് എത്രയും വേഗം ആപ്പിൾ ആപ്പ് സ്റ്റോറിൽ ലഭ്യമാകും. കമ്പനിയുടെ ഉപകരണങ്ങളായ iOS, macOS, tvOS എന്നിവയിൽ മാത്രമായിരിക്കും ആർക്കേഡ് സേവനം ലഭ്യമാകുന്നത്.

ആപ്പിൾ ആർക്കേഡിൽ ലഭിക്കുന്ന ഗെയിമുകൾ

ആപ്പിൾ ആർക്കേഡിൽ ലഭിക്കുന്ന ഗെയിമുകൾ

ആപ്പിൾ ആർക്കേഡിൽ ലഭിക്കുന്ന ഗെയിമുകൾ എല്ലാം തന്നെ ആപ്പിൾ തെരെഞ്ഞെടുത്തവയും നൂതനമായ പേരുകളുള്ളതും ആയിരിക്കും . സബ്‌സ്‌ക്രിപ്ഷൻ മുഖാന്തിരം ഗെയിമുകൾ ഡൌൺലോഡ് ചെയ്ത ഉപയോക്താവിന് ഓഫ്‌ലൈൻ ആയിട്ടും കളിക്കാവുന്നതാണ്.

ഗെയിമുമായി ബന്ധപ്പെട്ട എല്ലാ ഘടനകളും

ഗെയിമുമായി ബന്ധപ്പെട്ട എല്ലാ ഘടനകളും

ഒരു ഗെയിമുമായി ബന്ധപ്പെട്ട എല്ലാ ഘടനകളും ഗെയിം വാങ്ങുന്നതിനൊപ്പം തന്നെ ഉപയോക്താവിന് ലഭിക്കും. കാരണം, ഇൻ-ആപ്പ് വാങ്ങലുകളുടെ ആവശ്യമുണ്ടാകുന്നില്ല. ഗെയിമുകൾക്കിടയിൽ പരസ്യവും
ഉണ്ടാകില്ല. വർഷാവസാനത്തോടെ നൂറ്റിയമ്പതിൽപരം രാജ്യങ്ങളിൽ ആപ്പിൾ ആർക്കേഡ് എത്തും, ഇന്ത്യയ്ക്കും ഈ സേവനം ലഭ്യമാകുമെന്നാണ് അനുമാനം.

പുത്തൻ വാച്ച് ബാന്റുമായി ആപ്പിൾ

പുത്തൻ വാച്ച് ബാന്റുമായി ആപ്പിൾ

ആപ്പിൾ തങ്ങളുടെ കിടിലൻ ഉപകരണങ്ങളുമായി വിപണിയിൽ നിറയുകയാണ്. ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നു പറഞ്ഞതിനു പിന്നാലെ പുത്തൻ വാച്ച് ബാന്റുമായി ഇന്ത്യയിലെത്തിയിരിക്കുകയാണ് ആപ്പിൾ. ആപ്പിളിന്റെ സ്പ്രിംഗ് കളക്ഷന്റെ ഭാഗമാണ് പുതിയ മോഡൽ പുറത്തിറക്കിയത്. സ്‌പോർട്ട് ബാൻഡായും ഇതിനെ ഉപയോഗിക്കാവുന്നതാണ്.

വാച്ച് ബാൻഡ് മോഡലുകൾ

വാച്ച് ബാൻഡ് മോഡലുകൾ

നൈക്കി പ്ലസ്, ആപ്പിൾ വാച്ച് എന്നിങ്ങനെയാണ് ആപ്പിൾ അവതരിപ്പിച്ച വാച്ച് ബാൻഡ് മോഡലുകളുടെ പേര്. വാച്ച് ഓ.എസ് 5.2 അധിഷ്ഠിതമായാണ് പുതിയ മോഡലിന്റെ പ്രവർത്തനമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആപ്പിൾ വാച്ച് ഡെൽഫ് ബ്ലൂ, പപ്പായ, സ്പിയർമിന്റ് എന്നിങ്ങനെ മൂന്നു നിറഭേദങ്ങളിലാണ് ആപ്പിൾ സ്‌പോർട്‌സ് ബാൻഡ് വിപണിയിലെത്തുന്നത്. എല്ലാ മോഡലുകൾക്കും 3,900 രൂപ തന്നെയാണ് വില.

നിറമനുസരിച്ച് വിലയ്ക്കു മാറ്റം വരുന്നില്ല

നിറമനുസരിച്ച് വിലയ്ക്കു മാറ്റം വരുന്നില്ല

നിറമനുസരിച്ച് വിലയ്ക്കു മാറ്റം വരുന്നില്ല. നിലവിലെ ട്രെന്റ് അനുസരിച്ച് മോഡേൺ ബക്കിൾ കളക്ഷനാണ് മോഡലുകളിലുള്ളത്. കോർൺഫ്‌ളവർ, സൺസെറ്റ് ലിലാക് കളർ ബാൻഡുകളും ഇതിൽപ്പെടും. ഇത്തരം മോഡലുകൾക്ക് 12,900 രൂപ നൽകണം. നിലവിലെ ട്രെന്റ് അനുസരിച്ച് മോഡേൺ ബക്കിൾ കളക്ഷനാണ് മോഡലുകളിലുള്ളത്. കോർൺഫ്‌ളവർ, സൺസെറ്റ് ലിലാക് കളർ ബാൻഡുകളും ഇതിൽപ്പെടും. ഇത്തരം മോഡലുകൾക്ക് 12,900 രൂപ നൽകണം.

ആപ്പിൾ വാച്ച് നൈക്ക് പ്ലസ്

ആപ്പിൾ വാച്ച് നൈക്ക് പ്ലസ്

ആപ്പിൾ വാച്ച് നൈക്ക് പ്ലസ് ബ്ലാക്ക്/ഹൈപർ ഗ്രേപ്, ടീൽ ടിന്റ്/ട്രോപിക്കൽ ട്വിസ്റ്റ്, സ്പ്രസ് ഫോഗ്/വിന്റേജ് ലിച്ചൺ എന്നിങ്ങനെ മൂന്നു നിറഭേദങ്ങളിലാണ് നൈക്ക് പ്ലസ് വിപണിയിലെത്തിയിരിക്കുന്നത്. ഇതിനു പുറമേ സ്‌പോർട്ട് ലൂപ്പ് കളക്ഷനുമുണ്ട്. 3,900 രൂപയാണ് വില. ആപ്പിളിന്റെ തെരഞ്ഞെടുത്ത് ഓഫ്‌ലൈൻ ഔട്ട്‌ലെറ്റകളിലൂടെയും ആപ്പിൾ ഓതറൈസ്ഡ് റീസെല്ലർമാർ വഴിയും ആപ്പിൾ ബാൻഡ് വാങ്ങാം. ഈ മാസം അവസാനത്തോടെ ഇവ വിപണിയിലെത്തും.

ആപ്പിൾ ഐപാഡ്

ആപ്പിൾ ഐപാഡ്

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നിരവധി മോഡലുകളാണ് ആപ്പിൾ പുറത്തിറക്കിയത്. ഐപാഡ്, ഐമാക്, എയർപോഡ് എന്നിവ ഇതിൽപ്പെടും. പുതിയ ആപ്പിൾ ഐപാഡ് മിനിയുടെ വില ആരംഭിക്കുന്നത് 34,900 രൂപ മുതലാണ്. 10.5 ഇഞ്ച് ഐപാഡ് എയറിന്റെ വില ആരംഭിക്കുന്നത് 44,900 രൂപമുതലും 21.5 ഇഞ്ച് ഐമാക്കിന്റെ വില ആരംഭിക്കുന്നത് 1,19,900 രൂപ മുതലുമാണ്. സിരി വോയിസ് അസിസ്റ്റൻസുമായെത്തിയ എയർപോഡുകൾക്കും വിപണിയിൽ വൻ ഡിമാന്റ് ലഭിക്കും എന്നതിൽ സംശയമില്ല. 14,900 രൂപ മുതലാണ് എയർപോഡുകളുടെ വില ആരംഭിക്കുന്നത്. വയർലെസ് ചാർജിംഗ് കെയിസുള്ള മോഡലിൻ വില കൂടും

ആപ്പിൾ എയർപോഡ്

ആപ്പിൾ എയർപോഡ്

ആപ്പിൾ തങ്ങളുടെ രണ്ടാം തലമുറ എയർപോഡുകളെ ഇതിനോടകം വിപണിയിലെത്തിച്ചു കഴിഞ്ഞു. സിരി വോയിസ് അസിസ്റ്റന്റ് സപ്പോർട്ട് ചെയ്യുന്ന മോഡലാണിത്. 14,900 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഈ മോഡൽ ഉടൻ വിപണിയിലെത്തും. ഈ മോഡലിനെക്കൂടാതെ ആപ്പിൾ എയർപോഡിന്റെ മറ്റൊരു വേരിയന്റ് കൂടി കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

വയർലെസ് ചാർജിംഗ്

വയർലെസ് ചാർജിംഗ്

വയർലെസ് ചാർജിംഗ് കേസ് അടങ്ങിയ ഈ മോഡലിന്റെ വില 18,900 രൂപയാണ്. 14,900 രൂപയുടെ വേരിയന്റ് വാങ്ങിയ ശേഷം ചാർജിംഗ് കേസ് പ്രത്യേകം വാങ്ങണമെങ്കിൽ 7,500 രൂപ അധികം നൽകണം. അതിനാലാണ് രണ്ടും ഉൾക്കൊള്ളിച്ച വേരിയന്റിനെ കമ്പനി അവതരിപ്പിച്ചത്. വയർലെസ് ചാർജിംഗ് കേസ് പ്രത്യേകം വാങ്ങിയാൽ നിങ്ങളുടെ പഴയ എയർപോഡിലും ഉപയോഗിക്കാവുന്നതാണ്.

പഴയ മോഡലുകളടെ സമാനമായ ഡിസൈൻ

പഴയ മോഡലുകളടെ സമാനമായ ഡിസൈൻ

പഴയ മോഡലുകളടെ സമാനമായ ഡിസൈൻ തന്നെയാണ് പുത്തൻ എയർപോഡിലും കമ്പനി ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആപ്പിൾ എച്ച് വൺ ചിപ്പ്‌സെറ്റാണ് ഈ മോഡലിലുള്ളത്. അതിവേഗ വയർലെസ് കണക്ടീവിറ്റിയും ഉയർന്ന ബാറ്ററി ലൈഫും ലഭിക്കുന്നതിനായാണ് പുത്തൻ ചിപ്പ്‌സെറ്റിൽ കമ്പനി പരീക്ഷണം നടത്തിയിരിക്കുന്നത്.

ഹാന്റ്‌സ് ഫ്രീ

ഹാന്റ്‌സ് ഫ്രീ

ഇതിലെല്ലാമുപരി ഇതാദ്യമായി ഹാന്റ്‌സ് ഫ്രീ ഉപയോഗത്തിനായി സിരി സപ്പോർട്ടും രണ്ടാം തലമുറ എയർപോഡിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. പാട്ടുകൾ മാറിമാറി കേൾക്കാനും ഹാന്റ്‌സ്ഫ്രീ കോളിംഗിനും ഏറെ ഉപയോഗപ്രദമാണ് സിരി സപ്പോർട്ട്. ശബ്ദം നിയന്ത്രിക്കാനും സിരിയുടെ സഹായം തേടാം.

എച്ച്.വൺ ചിപ്പ്‌സെറ്റ്

എച്ച്.വൺ ചിപ്പ്‌സെറ്റ്

എച്ച്.വൺ ചിപ്പ്‌സെറ്റ് മികച്ച ഓഡിയോ അനുഭവം നൽകുന്നുണ്ട്. ഒന്നാം തലമുറ എയർപോഡുകളെ അപേക്ഷിച്ച് 50 ശതമാനം അധികം ടാക്ക്‌ടൈം പുത്തൻ മോഡലിൽ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആപ്പിൾ വാച്ചുമായും ഐഫോണുമായെല്ലാം അതിവേഗ കണക്ടീവിറ്റിക്കും ചിപ്പ്‌സെറ്റ് സഹായിക്കുന്നുണ്ട്.

Qi വയർലെസ്

Qi വയർലെസ്

സ്റ്റാന്റേർഡ് ചാർജിംഗ് കെയിസുള്ള മോഡലും വയർലെസ് ചാർജിംഗ് കെയിസുള്ള മോഡലും വിപണയിൽ ലഭ്യമാണ്. അവശ്യമനുസരിച്ച് ഇവ തെരഞ്ഞെടുക്കാം. 4,000 രൂപയുടെ വ്യത്യാസമാണുള്ളത്. ഏത് Qi വയർലെസ് ചാർജറുമായും ബന്ധിപ്പിക്കാവുന്ന തരത്തിലാണ് വയർലെസ് ചാർജിംഗ് കെയിസ് നിർമിച്ചിരിക്കുന്നത്.

ചാർജിംഗ് സ്റ്റാറ്റസ്

ചാർജിംഗ് സ്റ്റാറ്റസ്

ചാർജിംഗ് സ്റ്റാറ്റസ് അറിയിക്കാനായി എൽ.ഇ.ഡി ഇന്റിക്കേറ്ററും കെയിസിനൊപ്പമുണ്ട്. യു.എസിൽ apple.com എന്ന വെബ്‌സൈറ്റിലൂടെ ഇവ ഓൺലൈനായി വാങ്ങാനുള്ള സൗകര്യം മാർച്ച് 20 മുതൽ കമ്പനി ഒരുക്കിയിട്ടുണ്ട്. ഓഫ്‌ലൈൻ സ്റ്റോറുകളിൽ അടുത്താഴ്ചയോടെ മോഡലെത്തും.

ഐപോഡുകൾ വിപണിയിൽ

ഐപോഡുകൾ വിപണിയിൽ

ആപ്പിളിൻറെ പുതിയ ഐപാഡ് മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നു. പുതിയ മോഡലുകൾ തികച്ചും ആകർഷണീയമായതും മികവൊത്തതുമാണ്. ഐപാഡ് എയര്‍ 3 (10.5-ഇഞ്ച്), ഐപാഡ് മിനി (7.9-ഇഞ്ച്) എന്നീ മോഡലുകളാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ മോഡലുകളുടെ വരവോടെ നാലു തരം ഐപാഡുകള്‍ വിപണിയിലെത്തും. റിപ്പോർട്ടുകൾ പ്രകാരം, വിപണിയിൽ ഇന്ന് മുതൽ ഈ ഐപാഡുകൾ ലഭ്യമായി തുടങ്ങും, ഷോപ്പുകളിൽ അടുത്തയാഴ്ച്ച മുതൽ ലഭ്യമായി തുടങ്ങും.

ആപ്പിളിന്റെ ഏറ്റവു വില കുറഞ്ഞ ടാബുകള്‍

ആപ്പിളിന്റെ ഏറ്റവു വില കുറഞ്ഞ ടാബുകള്‍

ആപ്പിളിന്റെ ഏറ്റവു വില കുറഞ്ഞ ടാബുകള്‍ എന്നത് ഐപാഡ് പ്രോ, ഐപാഡ് എയര്‍, ഐപാഡ്, ഐപാഡ് മിനി എന്നിവയിൽ ഐപാഡ്, ഐപാഡ് മിനി എന്നീ മോഡലുകളാണ്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച രണ്ടു മോഡലുകള്‍ക്കും പ്രവർത്തനമികവേകുന്നത് ആപ്പിളിന്റെ ഇപ്പോഴത്തെ ഏറ്റവും കരുത്തുറ്റ പ്രോസസറായ A12 ബയോണിക് ചിപ്പാണ്. ഐഫോണ്‍ എക്‌സ് എസ് മാക്‌സ് തുടങ്ങിയ മോഡലുകളില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് മികച്ച പ്രോസസിങ് ശേഷിയുണ്ട്. മികച്ച റെറ്റിന ഡിസ്‌പ്ലെയുള്ള ഇരു-മോഡലുകള്‍ക്കും, മെഷീന്‍ ലേണിങ്, ഓഗ്മെന്റഡ് റിയാലിറ്റി അനുഭവം, 3D ഗെയ്മിങ് തുടങ്ങിയ പ്രവർത്തങ്ങൾ മികച്ചതാണ്. വെളിച്ച കുറവുള്ള സ്ഥലത്തും മികച്ച പ്രകടനം നടത്തും, 1080p വിഡിയോ റെക്കോഡിങ് നടത്തും എന്നൊക്കെയാണ് പറഞ്ഞിരിക്കുന്നത്. മുന്നിലും, പിന്നിലുമായി 8 എം.പി ക്യാമറ, 7 എം.പി ക്യാമറയുമാണ് ഉള്ളത്.

ഇപ്പോള്‍ ആപ് സ്റ്റോറില്‍ ലഭ്യമാണ്

ഇപ്പോള്‍ ആപ് സ്റ്റോറില്‍ ലഭ്യമാണ്

മുഴുവന്‍ ഐപാഡ് അനുഭവം നല്‍കുന്ന 10 ലക്ഷം ആപ്പുകള്‍ ഇപ്പോള്‍ ആപ് സ്റ്റോറില്‍ ലഭ്യമാണ്. അടുത്ത തലമുറ ഐവര്‍ക്ക് (iWork) അടുത്തയാഴ്ച എത്തുമെന്നും ആപ്പിള്‍ അറിയിച്ചു. ഐ.ഒ.എസിലെ മികച്ച വിഭവങ്ങളെല്ലാം തന്നെ പുതിയ ഐപാഡുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഐ.ഒ.എസ് 13 സ്വീകരിക്കാന്‍ സജ്ജമാണ്. 10 മണിക്കൂര്‍ വരെ ഒരു ചാര്‍ജിങില്‍ പ്രവര്‍ത്തിക്കുമെന്നു അവകാശവാദം. ഐപാഡ് മിനിയുടെ തുടക്ക മോഡലിന് 34,900 രൂപയായിരിക്കും വില. ഐപാഡ് എയറിന്റെ തുടക്ക മോഡലിന് 44,900 രൂപ നല്‍കേണ്ടിവരും. എല്‍ടിഇ ഉള്ള തുടക്ക മോഡലുകള്‍ക്ക് 10,000 രൂപയിലേറെ നല്‍കേണ്ടിവരും ആപ്പിള്‍ പെന്‍സില്‍ വേണമെങ്കില്‍ 8,500 രൂപ നല്‍കണം. സ്മാര്‍ട്ട് കീബോര്‍ഡിന് 13,900 രൂപയും നല്‍കണം.

ഐപാഡ് എയര്‍

ഐപാഡ് എയര്‍

പുതിയ ഐപാഡ് എയര്‍ മോഡലുകള്‍ നിര്‍മാണ മികവില്‍ ഐപാഡ് പ്രോയ്ക്ക് ഒപ്പം നില്‍ക്കില്ലെങ്കിലും പ്രവർത്തന ക്ഷമതയിൽ ഒട്ടും പിന്നിലല്ല. സ്‌ക്രീന്‍ സാങ്കേതികത അത്ര മികച്ചതല്ല. പക്ഷേ, വിലകുറവുണ്ട്. ഫെയ്‌സ്‌ ഐ.ഡി സവിശേഷത ഇതിൽ ലഭ്യമല്ല. ടച്ച് ഐ.ഡിയാണ് ഇതിൽ നൽകിയിരിക്കുന്നത്.

ഐപാഡ്

ഐപാഡ്

ഐപാഡ് എക്സ്പീരിയൻസ് നിർബന്ധിതമായി ആവശ്യമുള്ളവർക്കും എന്നാല്‍ അധികം പണം ചിലവാക്കാൻ താത്പര്യമില്ലത്തവര്‍ക്കാണ് ഈ മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ ബാഡ്ജെറ്റിൽ ഐപാഡ് എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കും.

ഐപാഡ് മിനി

ഐപാഡ് മിനി

വലിപ്പം കുറഞ്ഞ സ്‌ക്രീനുള്ള ഐപാഡ് ആണ് ഐപാഡ് മിനി. ഐഫോണുകളെക്കാള്‍ അല്‍പ്പം വലിയ സ്‌ക്രീന്‍ ആവശ്യമുള്ളവര്‍ക്ക് വാങ്ങിക്കാവുന്നതാണിത്. പുതിയ ഐപാഡ് മിനി കരുത്തിന്റെ കാര്യത്തില്‍ ഒന്നിനും പിന്നിലല്ല.

Best Mobiles in India

Read more about:
English summary
Apple made a slew of announcements in its services business, including a paid video subscription service called Apple TV+ and a premium magazine and news subscription service called Apple News+. Apple is also working on a premium gaming service called Apple Arcade as well as a credit card. Here’s a quick look at everything that Apple announced at its March 2019 event.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X