ലോക്ക്ഡൌൺ ഏർപ്പെടുത്തും; കടുത്ത തീരുമാനവുമായി ആപ്പിൾ

|

സർക്കാരുകളും ചാര സംഘടനകളും ഉപയോഗിക്കുന്ന സ്പൈവെയറുകളാണ് ലോകത്ത് ഏറ്റവും കൂടുതൽ ഡാറ്റ മോഷണം നടത്തുന്നത്. ലോക പ്രശസ്തമായ ഹാക്കർ സംഘങ്ങൾക്ക് പോലും കഴിയാത്തത്ര എഫക്ടീവായും എന്നാൽ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലുമാണ് മിക്കവാറും സ്പൈവെയറുകൾ പ്രവർത്തിക്കുന്നത്. സ്മാർട്ട്ഫോൺ, ഗാഡ്ജറ്റ്സ്, കമ്പ്യൂട്ടർ എന്നിവ നിർമിക്കുന്ന കമ്പനികൾക്ക് ഏറ്റവും വലിയ തലവേദനയും സർക്കാർ ശമ്പളത്തിൽ പ്രവർത്തിക്കുന്ന ഇത്തരം മാൽവെയറുകളാണ് (Apple).

 

സ്റ്റേറ്റ്

എന്നാൽ ഇത്തരം സ്റ്റേറ്റ് സ്പോൺസേർഡ് സ്പൈവെയറുകളിൽ നിന്ന് തങ്ങളുടെ ഡിവൈസുകൾ സുരക്ഷിതമാക്കാൻ കർശന നിലപാട് സ്വീകരിക്കുകയാണ് ആപ്പിൾ. ഐഫോണുകൾ, ഐപാഡുകൾ, മാക് കമ്പ്യൂട്ടറുകൾ എന്നിവയ്ക്കായി "ലോക്ക്ഡൌൺ" ഓപ്ഷൻ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഈ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്താൽ ഡിവൈസ് എതാണ്ട് ഉപയോഗശൂന്യമായ രീതിയിലേക്ക് മാറുകയും ചെയ്യും. ഹാക്ക് ചെയ്തവർക്ക് ഡിവൈസ് കൊണ്ട് വലിയ ഉപയോഗമില്ലെന്ന രീതിയിലേക്ക് സ്മാർട്ട്ഫോൺ മാറുന്നുവെന്നതാണ് പ്രത്യേകത.

പണം തന്ന് വാങ്ങുന്നത് ഇസ്തിരിപ്പെട്ടിയല്ല, സ്മാർട്ട്ഫോൺ കമ്പനികളുടെ ശ്രദ്ധയ്ക്ക്!പണം തന്ന് വാങ്ങുന്നത് ഇസ്തിരിപ്പെട്ടിയല്ല, സ്മാർട്ട്ഫോൺ കമ്പനികളുടെ ശ്രദ്ധയ്ക്ക്!

ടെക് കമ്പനി

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ടെക് കമ്പനിയായ ആപ്പിളിന് പോലും സർക്കാർ പിന്തുണയുള്ള ഹാക്കർമാരെയോ വാണിജ്യാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന സ്പൈവെയറുകളെയോ വേണ്ടത്ര പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്ന കുറ്റ സമ്മതം കൂടിയാണ് ബുധനാഴ്ട സുരക്ഷ സംവിധാനം അവതരിപ്പിച്ച പ്രഖ്യാപനം. ആപ്പിൾ ഐഫോണുകളും മറ്റ് ഡിവൈസുകളും ഇത്തരം സോഫ്റ്റ്വെയറുകളുടെ ഹാക്കിങിന് ഇരയായെന്ന് ഇപ്പോൾ ഉറപ്പിക്കാവുന്നതാണ്.

മോഡ്
 

" ലോക്ക്ഡൗൺ മോഡ് " എന്ന് വിളിക്കുന്ന പുതിയ ഫീച്ചറിന്റെ ഒരു പരീക്ഷണ വേർഷൻ മാത്രമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ടെസ്റ്റ് പതിപ്പ് ആയതിനാൽ തന്നെ നിലവിലുള്ള ഫോണിന്റെ പോരായ്മകളും പ്രശ്നങ്ങളും എളുപ്പം പരിഹരിക്കാനും സാധിക്കും. സാധാരണ ഗതിയിൽ സെപ്റ്റംബർ മാസം തന്നെ ആപ്പിൾ തങ്ങളുടെ പ്രധാന സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ പുറത്തിറക്കാറുണ്ട്.

വെറും 25,000 രൂപയിൽ താഴെ വിലയും 8 ജിബി റാമും ഉള്ള ഷവോമി സ്മാർട്ട്ഫോണുകൾവെറും 25,000 രൂപയിൽ താഴെ വിലയും 8 ജിബി റാമും ഉള്ള ഷവോമി സ്മാർട്ട്ഫോണുകൾ

ലോക്ക്ഡൗൺ മോഡ്

ലോക്ക്ഡൗൺ മോഡ്

എല്ലാവർക്കും എപ്പോഴും ആവശ്യമുള്ള ഫീച്ചർ എന്ന നിലയിൽ അല്ല ആപ്പിൾ ഈ പുതിയ ലോക്ക്ഡൌൺ ഫീച്ചർ അവതരിപ്പിക്കുന്നത്. പകരം ഒരു എമർജൻസി ബട്ടൺ എന്ന നിലയിൽ ആണ് ലോക്ക്ഡൌൺ ഫീച്ചർ കൊണ്ട് വരുന്നത്. അതും കുറച്ച് ഉപയോക്താക്കൾക്ക് മാത്രമേ ഇത് ആവശ്യമായി വരികയുള്ളൂവെന്നും ആപ്പിൾ പ്രതീക്ഷിക്കുന്നു.

ഡിവൈസ്

അല്ലാതെ തങ്ങളുടെ ഡിവൈസ് ( ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഡിവൈസുകൾ എന്നാണ് വയ്പ്പ് ) ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്, അതിനാൽ എല്ലാവരും ഈ സുരക്ഷ ഫീച്ചർ ഉപയോഗിക്കണമെന്ന് ഏതെങ്കിലും ഡിവൈസ് മാനുഫാക്ചേഴ്സ് പറയുമെന്ന് നാം കരുതരുത്. അങ്ങനെ ചിന്തിച്ചാൽ കണ്ണാടിയിൽ നോക്കി സ്വയം പുച്ഛിക്കേണ്ടി വരും.

ബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ സാംസങ് ഗാലക്സി എം13, ഗാലക്സി എം13 5ജി എന്നിവ വരുന്നുബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ സാംസങ് ഗാലക്സി എം13, ഗാലക്സി എം13 5ജി എന്നിവ വരുന്നു

മാധ്യമപ്രവർത്തകർ

മാധ്യമപ്രവർത്തകർ, രാഷ്ട്രീയ വിമതർ, ആക്റ്റിവിസ്റ്റുകൾ എന്നിവരെയൊക്കെയാണ് സ്പൈവെയറുകൾ പ്രധാനമായും ടാർഗറ്റ് ചെയ്യുന്നത്. ഇത്തരം ആളുകൾക്ക് ലോക്ക്ഡൌൺ മോഡ് ഒരു ലാസ്റ്റ് റിസോർട്ട് എന്ന രീതിയിൽ പ്രയോജനപ്പെടുത്താം. ഒരു അധിക സുരക്ഷ ലെയർ എന്ന നിലയിലാണ് ലോക്ക്ഡൌൺ മോഡിനെ കാണേണ്ടത്. നമ്മുടെ ഡിവൈസ് ഹാക്ക് ചെയ്യപ്പെട്ടാൽ അല്ലെങ്കിൽ നിരീക്ഷണത്തിൽ ആണെന്ന് തോന്നുമ്പോഴാണ് ഈ മോഡ് ഉപയോഗപ്പെടുത്തേണ്ടത്.

ലോക്ക്ഡൌൺ ഫീച്ചർ

ലോക്ക്ഡൌൺ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്താൽ നിങ്ങളുടെ ഐഫോണിലെ ധാരാളം ഫീച്ചറുകൾ ഡിസേബിൾ ആകും. ടെക്സ്റ്റ് മെസേജുകൾ ഉപയോഗിച്ച് ലിങ്കുകളും അറ്റാച്ച്മെന്റുകളും ഷെയർ ചെയ്യാൻ കഴിയില്ല. പുതിയ നമ്പരുകളിൽ നിന്ന് ഫേസ്ടൈം കോളുകൾ ലഭിക്കുന്നതും നിൽക്കും . വെബ് ബ്രൌസിങ് ഫീച്ചറുകളും പരിമിതമായി മാറും. ലോക്ക്ഡൌൺ മോഡ് എപ്പോൾ വേണമെങ്കിലും ആക്റ്റിവേറ്റ് ചെയ്യാനും ഡീ ആക്ടിവേറ്റ് ചെയ്യാനും സാധിക്കും.

Vivo: ചുരുളഴിഞ്ഞത് വലിയ ചതിയോ? വിവോയ്ക്കെതിരായ അന്വേഷണത്തിലെ കാണാപ്പുറങ്ങൾVivo: ചുരുളഴിഞ്ഞത് വലിയ ചതിയോ? വിവോയ്ക്കെതിരായ അന്വേഷണത്തിലെ കാണാപ്പുറങ്ങൾ

ഒളിഞ്ഞ് നോട്ടം ശീലമാക്കിയ സർക്കാരുകളും കമ്പനികളും

ഒളിഞ്ഞ് നോട്ടം ശീലമാക്കിയ സർക്കാരുകളും കമ്പനികളും

ഇത്തരം സങ്കീർണമായ സ്പൈവെയർ ടൂളുകൾ സ്വന്തമായി വികസിപ്പിക്കാൻ കഴിയുന്ന രീതിയിലുള്ള റിസോഴ്സുകൾ വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമാണ് ഉള്ളത്. എന്നാൽ മറ്റ് രാജ്യങ്ങൾക്കും സർക്കാർ എജൻസികൾക്കും ഇത്തരം സ്പൈവെയർ സോഫ്റ്റ്വെയറുകൾ പണം കൊടുത്ത് വാങ്ങാൻ കഴിയും. ഇസ്രയേലിലെ എൻഎസ്ഒ ഗ്രൂപ്പ് പോലെയുള്ള സ്വകാര്യ കമ്പനികൾ ലോകം എമ്പാടുമുള്ള സർക്കാർ എജൻസികൾക്ക് ഹാക്കിങ് സോഫ്റ്റ്വെയറുകൾ വിൽക്കുന്നുണ്ട്.

എൻക്രിപ്റ്റഡ് ഇൻസ്റ്റന്റ്

എൻക്രിപ്റ്റഡ് ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളുടെ ഉപയോഗം വർധിച്ച് വരുന്നതാണ് ഇത്തരം സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നതിന് ഒരു കാരണമായി സർക്കാർ എജൻസികൾ ചൂണ്ടിക്കാണിക്കുന്നത്. വാട്സ്ആപ്പും സിഗ്നലും പോലെയുള്ള ആപ്പുകളുടെ സുരക്ഷ സംവിധാനങ്ങൾ സാധാരണ രീതിയിൽ ക്രാക്ക് ചെയ്യാൻ കഴിയാത്തതാണ് ഏജൻസികളെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്. തീവ്രവാദം, നർക്കോട്ടിക്സ് തുടങ്ങിയ ന്യായീകരണങ്ങളും സർക്കാരുകൾ മുന്നോട്ട് വയ്ക്കുന്നു.

ശക്തരിൽ ശക്തർ: Asus ROG Phone 6, ROG Phone 6 Pro എന്നിവ ഇന്ത്യയിലെത്തിശക്തരിൽ ശക്തർ: Asus ROG Phone 6, ROG Phone 6 Pro എന്നിവ ഇന്ത്യയിലെത്തി

ക്യാമറ

ബാധിച്ച സ്മാർട്ട്ഫോണിലെ മൈക്രോഫോണുകളും ക്യാമറകളും രഹസ്യമായി നിയന്ത്രിക്കാൻ ഇത്തരം സ്പൈവെയറുകൾക്ക് സാധിക്കുന്നു. ഡിവൈസിലെ ടെക്സ്റ്റ് മെസേജുകളും ഇമെയിലുകളും ഫോട്ടോകളും കൈക്കലാക്കുകയും ചെയ്യുന്നു. സീറോ ക്ലിക്ക് രീതിയിൽ ഡിവൈസുകളെ ബാധിക്കുന്ന അത്യാധുനിക സ്പൈവെയറുകളും ഉപയോഗത്തിലുണ്ട്. മാൽവെയർ ലിങ്കുകളിലോ മറ്റോ ക്ലിക്ക് ചെയ്യാതെ തന്നെ ഡിവൈസുകളിൽ കടന്ന് കയറുന്ന രീതിയാണിത്.

ഹാക്കർ

"ഹാക്കർ ഫോർ ഹയർ" രീതി ലോകമെമ്പാടുമുള്ള എല്ലാ ഡിവൈസ് മാനുഫാക്ചേഴ്സും സാധാരണ യൂസേഴ്സും എല്ലാം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. അല്ലെങ്കിൽ ആ രീതിയിൽ പരിഗണിക്കേണ്ട പ്രശ്നവുമാണ്. ആപ്പിളിന്റെ കാര്യം തന്നെ നോക്കാം. ഇസ്രായേലി ഗ്രൂപ്പായ എൻഎസ്ഒയ്ക്കെതിരെ കേസ് കൊടുക്കേണ്ട അവസ്ഥയിൽ വരെ ആപ്പിൾ എത്തി.

അമേരിക്കൻ

പിന്നാലെ അമേരിക്കൻ വാണിജ്യ വകുപ്പ് എൻഎസ്ഒയെ കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തു. സങ്കീർണമായ സൈബർ നിരീക്ഷണ യന്ത്രങ്ങൾ സൃഷ്ടിച്ച കൂലിപ്പടയാളികൾ എന്നാണ് എൻഎസ്ഒയെ ആപ്പിൾ വിമർശിച്ചത്. എന്നാൽ തങ്ങൾ തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു എൻഎസ്ഒയുടെ നിലപാട്. തങ്ങളുടെ ഉത്പന്നങ്ങൾ തീവ്രവാദികളെ നേരിടാനും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാനും സഹായിച്ചെന്നാണ് കമ്പനി പറയുന്നത്.

ആൻഡ്രോയിഡ്

ഐഫോൺ എതിരാളികളായ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളും സമാനമായ പ്രശ്നങ്ങൾ നേരിടുന്നു. 30ൽ കൂടുതൽ സപൈവെയർ സ്ഥാപനങ്ങളെ തങ്ങൾ ട്രാക്ക് ചെയ്യുന്നതായാണ് ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പ് പറയുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ടുകളും മറ്റും പതിവായി പുറത്ത് വിടുന്നുണ്ടെന്നും ഗൂഗിൾ പറയുന്നു.

മിസ്റ്റർ 'K' തിരിച്ച് വരുന്നു; ആകാംക്ഷ വളർത്തുന്ന പ്രഖ്യാപനവുമായി റെഡ്മിമിസ്റ്റർ 'K' തിരിച്ച് വരുന്നു; ആകാംക്ഷ വളർത്തുന്ന പ്രഖ്യാപനവുമായി റെഡ്മി

സുരക്ഷ വെല്ലുവിളികൾ

കൂടുതൽ സുരക്ഷ വെല്ലുവിളികൾ നേരിടുന്ന ആളുകൾക്കായി പ്രത്യേക പ്രൊട്ടക്ഷൻ സ്കീമുകളും ഗൂഗികൾ ഓഫർ ചെയ്യുന്നുണ്ട്. മാധ്യമപ്രവർത്തകർ, ആക്റ്റിവിസ്റ്റുകൾ മുതലായ വ്യക്തികൾക്കാണ് ഇത്തരം പ്രോഗ്രാമുകൾ വഴി സംരക്ഷണം നൽകുന്നത്. എന്നാൽ എത്രയധികം സംരക്ഷണ മാർഗങ്ങൾ കൊണ്ട് വന്നാലും ഇത്തരം സംഘങ്ങളും സർക്കാരുകളും അതിനെയൊക്കെ മറി കടക്കുന്ന കാഴ്ചയാണ് കാണുന്നത്.

സുരക്ഷ പരിശോധനകൾ

എപ്പോഴും എല്ലാവരുടെയും ഡിവൈസുകളും ഇത്തരം ആക്രമണങ്ങൾക്ക് വിധേയമാകാം. അതിനാൽ തന്നെ സുരക്ഷിതമായിരിക്കുകയും പതിവായി സുരക്ഷ പരിശോധനകൾ നടത്തുകയും ചെയ്യുക എന്നത് മാത്രമാണ് യൂസേഴ്സിന് ചെയ്യാൻ കഴിയുന്നത്. എപ്പോഴും പറയാറുള്ളത് പോലെ ഡിജിറ്റൽ ലോകത്ത് സുരക്ഷയെന്നത് ആപേക്ഷികമായ ആശയം മാത്രമാണെന്ന കാര്യവും യൂസേഴ്സ് മനസിലാക്കിയിരിക്കണം.

Best Mobiles in India

English summary
Apple is taking a strict stance to protect its devices from state-sponsored spyware. The company has announced that it will introduce a "lockdown" option for iPhones, iPads, and Mac computers. Activating this feature will also put the device into an unusable mode.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X