ആപ്പിളിന് എന്താണ് സാംസങ്ങളിനോട് ഇത്ര വിരോധം???

Posted By:

ആപ്പിളും സാംസങ്ങും ടെക്‌ലോകത്തെ അതികായന്‍മാരാണ്. ഏറ്റവും വലിയ ശത്രുക്കളും. ഇവര്‍ തമ്മിലുള്ള നിയമയുദ്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം, പേറ്റന്റ് നിയമം ലംഘിച്ചു എന്ന കേസില്‍ 2000 കോടി രൂപയോളം സാംസങ്ങ് ആപ്പിളിനു നല്‍കണമെന്നും കോടതി വിധിച്ചു. എന്താണ് വാസ്തവത്തില്‍ ഇരു കമ്പനികളും തമ്മിലുള്ളപ്രശ്‌നം.

സാംസങ്ങ് സ്മാര്‍ട്‌ഫോണുകളില്‍ കാണുന്ന പല ഫീച്ചറുകളും വാസ്തവത്തില്‍ ആപ്പളിന് പേറ്റന്റ് ഉള്ളതാണെന്നും അതുകൊണ്ടുതന്നെ അതൊന്നും സാംസങ്ങിന് ഉപയോഗിക്കാന്‍ പറ്റില്ലെന്നുമാണ് ആപ്പിള്‍ പറയുന്നത്. എന്നാല്‍ ആപ്പിളിന്റെ പല പേറ്റന്റുകള്‍ക്കും നിയമസാധുതയില്ലെന്നും അത് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് സാംസങ്ങിന്റെ വാദം.

സാംസങ്ങ് സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എന്തായാലും ഇതാദ്യമായല്ല, സാംസങ്ങിന് നിയമപോരാട്ടത്തില്‍ ചുവടു പിഴയ്ക്കുന്നത്. കഴിഞ്ഞ ദിവസത്തെ വിധിയോടെ ഒന്നും അവസാനിക്കുന്നുമില്ല. വിധി അംഗീകരിക്കുന്നില്ലെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നുമാണ് സാംസങ്ങ് അറിയിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ നിയമ പോരാട്ടം തുടര്‍ന്നുകൊണ്ടേ ഇരിക്കുമെന്നര്‍ഥം.

ആപ്പിളും സാംസങ്ങും തമ്മിലുള്ള യദാര്‍ഥ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് ഇരു കമ്പനികളും തമ്മിലുള്ള നിയമപോരാട്ടത്തിന്റെ നാള്‍വഴികളിലൂടെ വിവരിക്കുകയാണ് ഇവിടെ.

ആപ്പിള്‍ ഐ ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ആപ്പിളിന് എന്താണ് സാംസങ്ങളിനോട് ഇത്ര വിരോധം???

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot