Home
News

ആശാനേ 1 മിനിറ്റ്, ഹാപ്പി ബർത്ത് ഡേ ടു യു! ആപ്പിൾ വാച്ചിന് പിറന്നാൾ; വരുന്നു X സൂപ്പർ സ്മാർട്ട് വാച്ച്!

ടെക്നോളജി മേഖലയിലെ രാജകുടുംബമാണ് ആപ്പിൾ എന്ന് വേണമെങ്കിൽ പറയാം. സ്മാർട്ട്ഫോണുകളുടെ ലോകത്ത് ഐഫോൺ ആണ് രാജാവ്, സ്മാർട്ട് വാച്ചുകളുടെ വംശം ഭരിക്കുന്നതും ആപ്പിൾ വംശത്തിൽ നിന്നുള്ള സ്മാർട്ട് 'യുവരാജാക്കന്മാർ' തന്നെ. ​ഐപാഡ് മുതൽ ഇയർപോഡ്സും എയർടാഗും വരെ, കൈവച്ച മേഖലകളിലെല്ലാം തങ്ങളു​ടേതായ മുദ്രപതിപ്പിക്കാൻ ആപ്പിളിന് കഴിഞ്ഞിട്ടുണ്ട്.

ആപ്പിളിന്റെ എല്ലാ ഡി​വൈസുകളും ഒന്നിനൊന്ന് മികച്ചതാണെങ്കിലും ഐഫോണുകൾ കഴിഞ്ഞാൽ, ഏറ്റവുമധികം ജനപ്രീതിയുള്ളത് ആപ്പിൾ വാച്ചുകൾക്കാണെന്ന് പറയേണ്ടിയിരിക്കുന്നു. കാരണം അ‌ടുത്ത കാലത്തായി ആപ്പിൾ വാച്ചുകൾ അ‌ത്രയേറെ പ്രശംസനീയമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഏറ്റവും പുതിയ ടെക്നോളജികളുമായെത്തുന്ന ആപ്പിൾ വാച്ചുകളിലെ ആരോഗ്യനിരീക്ഷണ ഫീച്ചറുകൾ ഇതിനകം നിരവധി പേരുടെ ജീവൻ രക്ഷിച്ചു.

ആശാനേ 1 മിനിറ്റ്, ഹാപ്പി ബർത്ത് ഡേ ടു യു!

സ്മാർട്ട് വാച്ചുകൾ ശരിക്കും സ്മാർട്ട് ആയത് ആപ്പിൾ അ‌വതരിപ്പിച്ച കിടിലൻ ഫീച്ചറുകളിലൂടെ ആണ് എന്നുതന്നെ പറയാം. ഇന്ന് സ്മാർട്ട് വാച്ച് വിപണി ഏറെ മുന്നേറിയിരിക്കുന്നു. അ‌വിടെ ആപ്പിൾ സ്മാർട്ട് വാച്ചുകൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുന്നു. ഈ ​ജൈത്രയാത്ര ആരംഭിച്ചിട്ട് പത്ത് വർഷം ആകാൻ പോകുകയാണ്.

ആപ്പിൾ സിഇഒ ടിം കുക്കിന്റെ നേതൃത്വത്തിൽ 2014 ൽ ആണ് ആപ്പിൾ വാച്ച് അ‌നാച്ഛാദനം ചെയത്. എന്നാൽ പുറത്തിറങ്ങിയത് ആകട്ടെ 2015 ലും. എന്തായാലും ആപ്പിൾ വാച്ചിന്റെ പത്താം പിറന്നാൾ ആഘോഷമാക്കാനാണ് ആപ്പിൾ തീരുമാനം. ഇന്ന് ആപ്പിളിന് ഏറ്റവുമധികം പ്രശംസ നേടിക്കൊടുക്കുന്ന ഉത്പന്നം ആപ്പിൾ വാച്ചുകളാണ്.

ആ സ്മരണ ഊട്ടിയുറപ്പിക്കാൻ കൂടുതൽ കരുത്തുറ്റ ഒരു സ്മാർട്ട് വാച്ച് നിർമിക്കാനുള്ള തയാറെടുപ്പുകൾ ആപ്പിൾ ആരംഭിച്ചതായി ആപ്പിൾ അനലിസ്റ്റും ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമനും പറയുന്നു. ആപ്പിൾ വാച്ചിന്റെ പത്താം പിറന്നാളിനോട് അ‌നുബന്ധിച്ച് ഒരുക്കുന്ന വാച്ചിന് എക്സ് ( X ) എന്നാണ് നിലവിൽ പേര് നൽകിയിരിക്കുന്നത്.

പുതിയ എക്സ് വാച്ചിൽ ആകർഷകമായ പുത്തൻ ഫീച്ചറുകൾ സജ്ജീകരിക്കാൻ ആപ്പിൾ തയാറെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ആപ്പിൾ വാച്ച് 2014 ൽ ആദ്യം അ‌നാച്ഛാദനം ചെയ്ത് 2015ൽ പുറത്തിറങ്ങിയതിനാൽ ഈ പുതിയ എക്സ് വാച്ച് 2024 ലോ 2025 ലോ പുറത്തിറങ്ങും. കൃത്യമായ തീയതി ആപ്പിൾ പ്രഖ്യാപിച്ചിട്ടില്ല.

മികച്ച ബാക്കപ് നൽകുന്ന വലിയ ബാറ്ററി ഉൾക്കൊള്ളാൻ കഴിയുന്ന രൂപമാറ്റം എക്സ് വാച്ചിൽ ഉണ്ടാകുമെന്ന് ഗുർമാൻ പറയുന്നു. അ‌തുപോലെ തന്നെ ഡിസ്പ്ലേയുടെ കാര്യത്തിലും ഏറെ സവിശേഷതകൾ ഉണ്ടാകും. മികച്ച കാഴ്ചാ അ‌നുഭവത്തിനായി ഒരു മൈക്രോഎൽഇഡി ഡിസ്‌പ്ലേ ആപ്പിൾ ഈ സ്മാർട്ട് വാച്ചിൽ ഉൾപ്പെടുത്തുമെന്നും കൂടെ രക്തസമ്മർദ്ദ നിരീക്ഷണത്തിനുള്ള ഫീച്ചറും ഉണ്ടാകുമെന്നും ഗുർമൻ പറയുന്നു.

ആശാനേ 1 മിനിറ്റ്, ഹാപ്പി ബർത്ത് ഡേ ടു യു!

ഡിസ്പ്ലേയിൽ മാത്രമല്ല, ആകർഷകമായ പുറം മോടിക്കായി സ്ട്രാപ്പിലും ഡി​സൈൻ മാറ്റം ഉണ്ടാകും എന്നാണ് ഗുർമാൻ തന്റെ ഏറ്റവും പുതിയ പവർ ഓൺ വാർത്താക്കുറിപ്പിൽ പറയുന്നത്. ആപ്പിൾ വാച്ച് എക്സ് അ‌ല്ലെങ്കിൽ ഈ വർഷം പുറത്തിറങ്ങുന്ന ആപ്പിൾ വാച്ച് 9 എന്നിവയിൽ ഏതെങ്കിലുമൊരു സ്മാർട്ട് വാച്ചിനൊപ്പം പുതിയ സ്ട്രാപ്പ് അരങ്ങേറ്റം കുറിച്ചേക്കാം.

അ‌തേസമയം, ആപ്പിൾ വാച്ച് 9 ൽ അ‌ധികം മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഗുൾമാൻ പ്രതീക്ഷിക്കുന്നില്ല. 41, 45 മില്ലിമീറ്റർ (അല്ലെങ്കിൽ അൾട്രായ്‌ക്ക് 49 മില്ലിമീറ്റർ) എന്നീ രണ്ട് വലുപ്പങ്ങൾ ആപ്പിൾ നിലനിർത്തിയേക്കുമെന്ന് അദ്ദേഹം പറയുന്നു. ഇവയ്ക്ക് എൽടിഇ അല്ലെങ്കിൽ വൈഫൈ വേരിയന്റുകൾ ഉൾപ്പെടെയുള്ള ഓപ്ഷനുകൾ ഉണ്ടായിരിക്കാം. ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം വേഗതയേറിയ പ്രോസസ്സറുകളും പുതിയ നിറങ്ങളുമായിരിക്കും.

അ‌ടുത്ത മാസം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ആപ്പിൾ ഇവന്റിൽ ഐഫോൺ 15 സീരീസ് സ്മാർട്ട്‌ഫോണുകൾക്കൊപ്പം പുതിയ വാച്ച് സീരീസ് 9 അരങ്ങേറ്റം കുറിച്ചേക്കാം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരാൻ പോകുന്ന പുതിയ മാക്കുകളിൽ ന്യൂ-ജെൻ M3 സീരീസ് ചിപ്സെറ്റായിരിക്കും ഉണ്ടാകുക എന്നുള്ള വിവരങ്ങളും ഗുർമൻ പുറത്തുവിട്ടു.

More from GizBot

Best Mobiles in India

English summary
To celebrate the 10th anniversary of the Apple Watch, the Apple Watch X smartwatch is packed with great features. The X Watch will have a design change to accommodate a larger battery. According to Mark Gurman, Apple will include a microLED display in this smartwatch for a better viewing experience, along with a blood pressure monitoring feature.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X