ആദ്യമായി ആപ്പിള്‍ വാച്ച് ഇന്ത്യയില്‍ നവംബര്‍ 6-ന് എത്തും..!

Written By:

ആഗോളതലത്തില്‍ അവതരിപ്പിച്ച് ആറ് മാസങ്ങള്‍ക്ക് ശേഷം ആപ്പിള്‍ വാച്ച് ഇന്ത്യയില്‍ വില്‍പ്പനയക്ക് എത്തുന്നു. നവംബര്‍ 6-നാണ് ആപ്പിള്‍ വാച്ച് ഇന്ത്യയില്‍ അവതരിപ്പിക്കുക.

ആപ്പിള്‍ കമ്പനി ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നല്‍കുന്നില്ലെങ്കിലും, ആപ്പിളിന്റെ ഇന്ത്യ വെബ്‌സൈറ്റ് സൂചനകള്‍ നല്‍കുന്നുണ്ട്.

ഐഫോണ്‍ 7 എത്തുക ഇന്റല്‍ പ്രൊസസ്സറുമായി..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍

ആപ്പിള്‍ വാച്ചിന്റെ ഇന്ത്യയിലെ വില ഏകദേശം 30,000 രൂപയോളമായിരിക്കും എന്ന് കരുതപ്പെടുന്നു.

 

ആപ്പിള്‍

ഫ്ളാറ്റ് സ്‌ക്രീന്‍, പോറലേല്‍ക്കാത്ത സഫയര്‍ ഗ്ലാസ് സംരക്ഷണം എന്നീ സവിശേഷതകള്‍ അടങ്ങുന്നതാണ് ഡിസ്‌പ്ലേ.

 

ആപ്പിള്‍

ടാപിങ്, പ്രസിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിശദമായി തിരിച്ചറിയാന്‍ സാധിക്കുന്നതാണ് ആപ്പിള്‍ വാച്ചിന്റെ ചെറിയ ഡിസ്‌പ്ലേ.

 

ആപ്പിള്‍

ആപ്പിള്‍ ഗാഡ്ജറ്റുകളുമായി സമന്വയിപ്പിച്ച് ആപ്പിള്‍ വാച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

 

ആപ്പിള്‍

ഐഫോണിലെ നോട്ടിഫിക്കേഷനുകളും ഇമെയിലുകളും നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷനിലൂടെ ആപ്പിള്‍ വാച്ചിലെത്തുന്നതാണ്.

 

ആപ്പിള്‍

ശബ്ദ നിര്‍ദേശങ്ങളിലൂടെ ആപുകള്‍ പ്രവര്‍ത്തിപ്പിക്കാനും, ഐഫോണ്‍ നിയന്ത്രിക്കാനും ആപ്പിള്‍ വാച്ചില്‍ സാധിക്കുന്നതാണ്.

 

ആപ്പിള്‍

ഇതിനായി ആപ്പിളിന്റെ വെര്‍ച്ച്വല്‍ അസിസ്റ്റന്റായ സിരി ആപ്പിള്‍ വാച്ചില്‍ പ്രീലോഡഡ് ആണ്.

 

ആപ്പിള്‍

ഐഫോണ്‍ 6എസ്, 6എസ് പ്ലസ്, 6, 6 പ്ലസ്, 5, 5എസ് എന്നീ മോഡലുകളുമായി സമന്വയിപ്പിച്ച് ആപ്പിള്‍ വാച്ച് സമന്വയിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

 

ആപ്പിള്‍

വഴി കാണിക്കുക, ദൂരം നിര്‍ണയിക്കുക തുടങ്ങിയ നാവിഗേഷന്‍ പ്രവര്‍ത്തനങ്ങളും ആപ്പിള്‍ വാച്ചില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു.

 

ആപ്പിള്‍

മികച്ച ഫിറ്റ്‌നസ് സവിശേഷതകളും ആപ്പിള്‍ വാച്ചില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Apple Watch launching in India on November 6.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot