എഴുപത്തിയാറുകാരന്റെ ജീവന്‍ രക്ഷിച്ച് ആപ്പിള്‍ വാച്ച്
ആപ്പിള്‍ വാച്ച് രക്ഷകനായി മാറിയ പല സംഭവങ്ങളും ഞങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും പുതിയ വാര്‍ത്ത വന്നിരിക്കുന്നത് ഹോങ്കോംഗില്‍ നിന്നാണ്. ജീവിതത്തിലേക്ക് മടങ്ങിവന്നത് 76-കാരനായ ഗാസ്റ്റണ്‍ ഡി അക്വിനോ. ഇദ്ദേഹത്തിന്റെ ഹൃദയസ്പന്ദന നിരക്ക് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് അലാറത്തിലൂടെ ആപ്പിള്‍ വാച്ച് അപകടസൂചന നല്‍കുകയായിരുന്നു.

ഏപ്രില്‍ ഒന്നിനാണ് സംഭവം. സമാനമായ സംഭവങ്ങളെ കുറിച്ച് വായിച്ചറിഞ്ഞിരുന്ന ഡി അക്വിനോ ഉടന്‍ ആശുപത്രിയിലെത്തി. തനിക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നും തോന്നുന്നില്ലെങ്കിലും ഹൃദയ സ്പന്ദന നിരക്ക് കൂടുന്നതായി ആപ്പിള്‍ വാച്ച് മുന്നറിയിപ്പ് നല്‍കുന്നതായി അദ്ദേഹം ഡോക്ടറെ അറിയിച്ചു. ഉടന്‍ തന്നെ ഡോക്ടര്‍ EKG പരിശോധന നടത്തുകയും അതില്‍ അദ്ദേഹത്തിന്റെ രക്തക്കുഴലുകളില്‍ തടസ്സം കണ്ടെത്തുകയും ചെയ്തു. ആപ്പിള്‍ വാച്ചിന്റെ കൃത്യതയെ കുറിച്ചായിരുന്നു പിന്നീട് ആശുപത്രിയിലെ സംസാരം.
ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനായ ഡി അക്വിനോ തന്റെ അനുഭവം വിവരിച്ച് ആപ്പിള്‍ സിഇഒ-യ്ക്ക് എഴുതി 'കുറച്ചുനാള്‍ കൂടി ജീവിക്കാന്‍ കഴിയുന്നത് നല്ലൊരു കാര്യമാണ്. അടുത്ത ദിവസം ഉണര്‍ന്ന് നോക്കുമ്പോള്‍ എല്ലാം കൂടുതല്‍ സുന്ദരമായി തോന്നുന്നു. അത് വല്ലാത്തൊരു അനുഭവമാണ്. കുറച്ചുദിവസം ആ സന്തോഷം നമ്മെ വിട്ടുപിരിയില്ല. വളരെ പ്രത്യേകതയുള്ള അനുഭവമാണത്.'
ആപ്പിള്‍ ആരാധകനായ ഡി അക്വിനോ തുടരുന്നു, ' ആദ്യമായാണ് എന്റെ ആപ്പിള്‍ വാച്ചില്‍ നിന്ന് മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്നത്. അപ്പോഴും എനിക്കൊരു ബുദ്ധിമുട്ടും തോന്നിയില്ല. വേദനയോ ക്ഷീണമോ ഇല്ല.'
'ഹൃദ്‌രോഗമുള്ളവര്‍ക്കിടയില്‍ ആപ്പിള്‍ വാച്ചിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. രണ്ടാഴ്ച മുമ്പ് എന്റെ അടുത്ത ബന്ധു ഹൃദയാഘാതത്താല്‍ മരിച്ചു. ആപ്പിള്‍ വാച്ചുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിനും ഒരവസരം കൂടി ലഭിച്ചേനേ.'
ഡി അക്വിനോയ്ക്കുള്ള മറുപടിയില്‍ കുക്ക് ഇങ്ങനെ എഴുതി, 'കൃത്യസമയത്ത് ചികിത്സ തേടിയതിലും താങ്ങള്‍ സുഖമായി ഇരിക്കുന്നുവെന്ന് അറിഞ്ഞതിലും എനിക്ക് അതിയായ സന്തോഷമുണ്ട്. താങ്കളുടെ അനുഭവം ലോകവുമായി പങ്കുവച്ചതിന് നന്ദി. കൂടുതല്‍ മികവോടെ മുന്നോട്ട് പോകാന്‍ ഇത് ഞങ്ങള്‍ക്ക് ഊര്‍ജ്ജം പകരും.'
ഒരിക്കല്‍ കൂടി ആപ്പിള്‍ വാച്ച് മികവ് തെളിയിക്കുകയും ഒരു ജീവന്‍ രക്ഷിക്കുകയും ചെയ്തിരിക്കുന്നു.


Click it and Unblock the Notifications








