ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങും!!!

Posted By:

കമ്പ്യൂട്ടര്‍ നിര്‍മാണ കമ്പനിയായി ആരംഭിച്ച ആപ്പിളിന്റെ ഇന്നത്തെ വളര്‍ച്ച ആശരയും അത്ഭുതപ്പെടുത്തുന്നതാണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ കമ്പ്യൂട്ടറിനപ്പുറം ഐ ഫോണ്‍, ഐ പോഡ്, ഐ പാഡ് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ കമ്പനി വിപണിയിലിറക്കി. എല്ലാം ഉപഭോക്താക്കള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.

ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങും!!!

എന്നാല്‍ അതുകൊണ്ട് അടങ്ങിയിരിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചിട്ടില്ല എന്നുവേണം സി.ഇ.ഒ ടിംകുക്കിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം വാള്‍ സ്ട്രീറ്റ് ജേര്‍ണലിന് അനുവദിച്ച അഭിമുഖത്തില്‍ ടിം കുക് പറഞ്ഞത് ആപ്പിള്‍ പുതിയ ഏതാനും ഉത്പന്നങ്ങള്‍കൂടി ഈ വര്‍ഷം വിപണിയിലിറക്കുമെന്നാണ്. ഏതെല്ലാമാണെന്ന് പറഞ്ഞില്ലെങ്കിലും കുറെ കാലമായി ചര്‍ച്ച ചെയ്യുന്ന ഐ വാച്ച് ഈ കൂട്ടത്തില്‍ ഉണ്ടാകുമോ എന്നാണ് ഇപ്പോള്‍ ടെക്‌ലോകം ഉറ്റുനോക്കുന്നത്.

പുതിയ രണ്ട് ഐ ഫോണുകള്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് നേരത്തെ അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. രണ്ടുഫോണുകളും സാധാരണ ആപ്പിള്‍ ഫോണുകളില്‍ നിന്നു വ്യത്യസ്തമായി 4 ഇഞ്ചിലധികം സ്‌ക്രീന്‍ സൈസുള്ള ഫോണുകളായിരിക്കും ഇതെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്.

പുതിയ ഉത്പന്നങ്ങള്‍ ഇറക്കുന്ന എന്ന പ്രഖ്യാപനത്തിനൊപ്പം ആപ്പിള്‍ കമ്പനിയുടെ 14 ബില്ല്യന്‍ ഡോളറിന്റെ ഓഹരികള്‍ തിരികെ വാങ്ങിയതായും ടിം കുക് സ്ഥിരീകരിച്ചു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot