ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ 3.2 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കും

Posted By:

ആപ്പിള്‍ ഉപകരണങ്ങളില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ നല്‍കിയ പരാതിയില്‍ ആപ്പിള്‍ ഏകദേശം മൂന്നേക്കാല്‍ കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്.

രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികള്‍ ഡൗണ്‍ലോഡ് ചെയ്ത മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് ചാര്‍ജ് ഈടാക്കി എന്നാരോപിച്ച് ഉപഭോക്താക്കള്‍ നല്‍കിയ പരാതിയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായത്. മാത്രമല്ല, ആപ്പിളിന്റെ ബില്ലിംഗ് രീതിയിലും മാറ്റം വരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു.

ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ 3.2 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കും

ഇനിമുതല്‍ ആപ്പിളിന്റെ ആപ് സ്‌റ്റോറില്‍ നിന്ന് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഉപയോക്താവിന്റെ അനുമതിയുണ്ട് എന്ന് ഉറപ്പുവരുത്തണം. ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുക എന്നത് പരമപ്രധാനമാണെന്നു പറഞ്ഞ കോടതി, താനറിയാതെ വാങ്ങിയ ഉത്പന്നങ്ങള്‍ക്ക് ഒരാള്‍ പണം നല്‍കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കുറുച്ചുകാലമായി ഇതുമായി ബന്ധപ്പെട്ട് പരിനായിരക്കണക്കിന് പരാതികളാണ് ഉപഭോക്താക്കള്‍ സമര്‍പ്പിച്ചിരുന്നത്. തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആപ്പിള്‍ തയാറായതിനെ തുടര്‍ന്നാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot