മറ്റുള്ളവര്‍ മരത്തില്‍ കാണുന്നത് ആപ്പിള്‍ മാനത്തുകാണും

Posted By:

മറ്റുള്ളവര്‍ മരത്തില്‍ കാണുന്നത് മാനത്തു കാണുന്നതാണ് ആപ്പിളിന്റെ വിജയം. സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ് വിപണിയില്‍ ഐഫോണും ഐപാഡും സൃഷ്ടിച്ച വിപ്ലവത്തിനു കാരണവും ഈ ദീര്‍ഘവീക്ഷണമാണ്. ഭാവിയുടെ ടെക്‌നോളജി തങ്ങളുടേതാക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ആപ്പിള്‍ എന്നാണു സൂചന. കഴിഞ്ഞ കുറച്ചുകാലത്തിനിടെ കമ്പനി നല്‍കിയ പേറ്റന്റ് അപേക്ഷകളാണ് ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത്. നിലവില്‍ നിര്‍മിക്കാന്‍ സാധ്യതയല്ലാത്ത ഉത്പന്നങ്ങള്‍ക്കാണ് കൂടുതലായും പേറ്റന്റ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന നിയമപ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ടാണ് നീക്കം. ആപ്പിള്‍ പേറ്റന്റ് നേടാനായി അപേക്ഷ നല്‍കിയ ചില ഉത്പന്നങ്ങള്‍ ഇതാ..

ആപ്പിള്‍ ഐഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Virtual keyboard

ആപ്പിളിന്റെ തന്നെ ഐമാക്‌സിനും മാക്ബുക്കിനും വേണ്ടി തയാറാക്കുന്നതാണ് ഈ വര്‍ച്വല്‍ കീ ബോഡ്്. യദാര്‍ഥ കീ ബോര്‍ഡിനു പകരം പരന്ന പ്രതലത്തില്‍ ടൈപ് ചെയ്യാന്‍ സാധിക്കുന്നതാണ് ഈ സംവിധാനം. ഐമാക്‌സ് അല്ലെങ്കില്‍ മാക്ബുക്ക് എന്നിവയില്‍ ഘടിപ്പിക്കുന്ന കാമറ ഉപയോഗിച്ചാണ് ഇതു സാധ്യമാക്കുന്നത്. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന വിധത്തില്‍, സ്‌ക്രീനില്‍ കാണുന്ന കീ ബോര്‍ഡില്‍ നോക്കി ഡെസ്‌ക്‌ടോപ്പില്‍ ടൈപ് ചെയ്യാന്‍ കഴിയും. 2012-ലാണ് ഇതിന്റെ പേറ്റന്റിനായി അപേക്ഷ നല്‍കിയത്.

magnetic laptop/tablet hybrid

അസുസ് ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈം, മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബ്ലറ്റ് എന്നിവയ്ക്കു സമാനമായ ഒന്നാണ് അടുത്തിടെ ആപ്പിള്‍ പേറ്റന്റ് അപേക്ഷ നല്‍കിയ മാഗ്നറ്റിക് ലാപ്‌ടോപ്/ടാബ്ലറ്റ് ഹൈബ്രിഡ്. ഇലക്‌ട്രോ മാഗ്നറ്റ് ഉപയോഗിച്ച് സ്‌ക്രീന്‍ മാറ്റാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഈ വര്‍ഷമാണ് പേറ്റന്റ് അപേക്ഷ സമര്‍പ്പിച്ചത്.

Smart Bike

സ്മാര്‍ട് ബൈക് അഥവാ സ്മാര്‍ട് സൈക്കിള്‍ എന്നത് 2010 മുതല്‍ ആപ്പിള്‍ മനസില്‍ കൊണ്ടുനടക്കുന്നതാണ്. ഐഫോണോ ഐപോഡാ ഉപയോഗിച്ച് സെന്‍സറിന്റെ സഹായത്തോടെ നിയന്ത്രിക്കാവുന്ന സൈക്കിളാണ് കമ്പനി വിഭാവനം ചെയ്യുന്നത്. സൈക്കിളിന്റെ വേഗത, സഞ്ചരിച്ച ദൂരം, സമയം, കാറ്റിന്റെ വേഗത തുടങ്ങിയ എല്ലാ വിവരങ്ങളും അറിയാന്‍ സാധിക്കും.

controllable, transparent display

ആവശ്യമാവുമ്പോള്‍ ഫോണ്‍ ഡിസ്‌പ്ലെ സുതാര്യമാക്കാന്‍ സാധിക്കുന്ന സംവിധാനമാണിത്. കാമറ, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ തുടങ്ങിയ ഓപ്ഷനുകള്‍ ഡിസ്‌പ്ലെ സ്‌ക്രീനിനു പിന്നിലാക്കുകയും അവ ഉപയോഗിക്കേണ്ട ആവശ്യം വരുമ്പോള്‍ സ്‌ക്രീന്‍ സുതാര്യമാക്കുകയും ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
മറ്റുള്ളവര്‍ മരത്തില്‍ കാണുന്നത് ആപ്പിള്‍ മാനത്തുകാണും

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot