വര്‍ഷങ്ങളായി കേള്‍ക്കുന്നതാണ് ആപ്പിള്‍ ഐ വാച്ചിനെ കുറിച്ച്. സാംസങ്ങ് അവരുടെ ആദ്യ സ്മാര്‍ട് വാച്ചായ ഗാലക്‌സി ഗിയര്‍ പുറത്തിറക്കുന്നതിനു മുമ്പുതന്നെ ആപ്പിള്‍ ഐ വാച്ചിനെ കുറിച്ച് വാര്‍ത്തകളുണ്ടായിരുന്നു. ഇത്രയും കാലം പക്ഷേ ആപ്പിള്‍ ഇതേ കുറിച്ച് മൗനം പാലിക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവിരങ്ങളനുസരിച്ച് ആപ്പിള്‍ ഐ വാച്ച് ഈ വര്‍ഷം ഒക്‌ടോബറില്‍ ലോഞ്ച് ചെയ്യുമെന്നാണ്. മോട്ടറോളയുടെ സ്മാര്‍ട്‌വാച്ചായ മോട്ടോ 360-ക്ക് സമാനമായി വട്ടത്തിലുള്ള കര്‍വ്ഡ് ഡിസ്‌പ്ലെ ആയിരിക്കും ഐ വാച്ചിന് ഉണ്ടാവുക എന്നും അറിയുന്നു.
ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐ.ഒ.എസ് 8 -ന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും ഐ വാച്ചില്‍ ഉപയോഗിക്കുക. വെയറബിള്‍ ഡിവൈസുകള്‍ക്കു മാത്രമായി രൂപകല്‍പന ചെയ്ത ഒ.എസ്. ആയിരിക്കും ഇത്.
രണ്ട് ഡിസ്‌പ്ലെ വേരിയന്റുകളും ഐ വാച്ചിന് ഉണ്ടായിരിക്കും 1.3, 1.5 എന്നിങ്ങനെയായിരിക്കും ഡിസ്‌പ്ലെകള്‍. കൂടുതല്‍ ഹെല്‍ത് ആപ്ലിക്കേഷനുകളും വാച്ചില്‍ ഉണ്ടായിരിക്കും.

ഡിസ്‌പ്ലെ
2 ഡിസ്‌പ്ലെ വേരിയന്റുകളായിരിക്കും ഐ വാച്ചിന് ഉണ്ടാവുക. 1.3, 15 ഇഞ്ച് OLED ഡിസ്‌പ്ലെ ആയിരിക്കും ഇത്.

ഡിസൈന്‍
മോട്ടറോളയുടെ മോട്ടോ 360-ക്കു സമാനമായി വട്ടത്തിലുള്ള, കര്‍വ്ഡ് ഡിസ്‌പ്ലെ ആയിരിക്കും ഐ വാച്ചിന് എന്നും അറിയുന്നു.

ഓപ്പറേറ്റിംഗ് സിസ്റ്റം
വെയറബിള്‍ ഡിവൈസുകള്‍ക്കു മാത്രമായി രൂപകല്‍പന ചെയ്ത, ഐ.ഒ.എസ് 8-ന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും ഐ വാച്ചില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം.

ലോഞ്ച്
നേരത്തെ സെപ്റ്റംബറില്‍ ഐ വാച്ച് ലോഞ്ച് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഒക്‌ടോബറില്‍ ആയിരിക്കും ലോഞ്ചിംഗ് എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. 30 മുതല്‍ 50 ലക്ഷം വരെ ഐവാച്ചുകള്‍ എല്ലാ മാസവും വില്‍ക്കാന്‍ കഴിയുമെന്നാണ് ആപ്പിള്‍ പ്രതീക്ഷിക്കുന്നത്.

ഹെല്‍ത് ആപ്ലിക്കേഷനുകള്‍
ഹാര്‍ട് റേറ്റ് സെന്‍സര്‍, ശരീരത്തിലെ ഓക്‌സിജന്റെ അളവ് അറിയുന്നതിനുള്ള സെന്‍സര്‍ തുടങ്ങി നിരവധി ഹെല്‍ത് ആപ്ലിക്കേഷനുകളും ആപ്പിള്‍ ഐ വാച്ചില്‍ ഉണ്ടാവും.