ആപ്പിളിന്റെ ചൈനയിലെ അസംബ്ലിംഗ് ഫാക്റ്ററിയില്‍ തൊഴിലാളികള്‍ക്ക് നരകയാതന

Posted By:

ആപ്പിള്‍ ഉത്പന്നങ്ങളുടെ അസംബ്ലിംഗ് നടത്തുന്ന ചൈനയിലെ ഫാക്റ്ററിയില്‍ തൊഴിലാളികള്‍ക്ക് നരകയാതന. അസൗകര്യങ്ങള്‍ നിറഞ്ഞതും വൃത്തിയില്ലാത്തതുമായ അന്തരീക്ഷത്തിലാണ് തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നത്. മൂന്നോ നാലോ പേര്‍ക്കു കഴിയാവുന്ന ചെറിയ മുറിയില്‍ പന്ത്രണ്ടുപേരാണ് കിടക്കുന്നത്. നൂറോളം പേരടങ്ങുന്ന തൊഴിലാളികള്‍ക്ക് കുളിക്കാന്‍ അഞ്ചു പൈപ്പുകള്‍ മാത്രമുള്ള ഒറ്റ ബാത്ത്‌റൂം. ടോയ്‌ലറ്റുകളാണെങ്കില്‍ വൃത്തിഹീനവും

ആപ്പിള്‍ ഐ പാഡിന്റെയും ഐ ഫോണിന്റെയും അസംബ്ലിംഗ് നടത്തുന്ന തായ്‌വാന്‍ ആസ്ഥാനമായ പെഗാര്‍ടണ്‍ എന്ന കമ്പനിയുടെ ഫാക്റ്ററിയിലാണ് കടുത്ത തൊഴില്‍ നിയമ ലംഘനങ്ങള്‍ നടക്കുന്നതായി മനുഷ്യാവകാശ സംഘടനയായ ചൈനീസ് ലേബര്‍ വാച്ച് കണ്ടെത്തിയിരിക്കുന്നത്. ദുരിതപൂര്‍ണമായ സാഹചര്യങ്ങള്‍ക്കൊപ്പം ഇവിടെ ബാലവേലയും നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. നിശ്ചിത പ്രായത്തില്‍ കൂടുതലുള്ളവരെയും ചില പ്രത്യേക വിഭാഗത്തില്‍ പെട്ടവരേയും ജോലിയില്‍ നിന്ന് വിലക്കുക, അമിതമായി ജോലി ചെയ്യിക്കുക തുടങ്ങി നിരവധി തൊഴിലാളി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നതായാണ് സി.എല്‍.ഡബ്ല്യൂ കണ്ടെത്തിയിരിക്കുന്നത്. ഗര്‍ഭിണികളായ തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രസവാവധിപോലും നല്‍കാറില്ലെന്നും സി.എല്‍.ഡബ്യു വക്താക്കള്‍ പറഞ്ഞു.

ആപ്പിള്‍ ഗാഡ്‌ജെറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

തൊഴിലാളികളുടെ ദയനീയത കാണിക്കുന്ന ചിത്രങ്ങളും വീഡിയോയും ചൈന ലേബര്‍ വാച്ച് പുറത്തുവിട്ടിട്ടുണ്ട്. സംഭവം വിവാദമായതോടെ അന്വേഷണം നടത്തുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചു. ഒരുതരത്തിലുള്ള തൊഴില്‍ പീഡനവും അനുവദിക്കില്ലെന്നും അത്തരത്തില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ ശക്തമായ നടപടിസ്വീകരിക്കുമെന്നുമാണ് ചൈനയിലെ ആപ്പിള്‍ വക്താവ് അറിയിച്ചത്. ചൈന ലേബര്‍ വാച്ചിന്റെ റിപ്പോര്‍ട്ട് കണ്ടില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പെഗാര്‍ടന്‍ കമ്പനിയും പറഞ്ഞു.

സി.എല്‍.ഡബ്യു പുറത്തുവിട്ട ദൃശ്യങ്ങളില്‍ ചിലത്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Chines apple factory workers conditation

ചെറിയ ഒരു മുറിയില്‍ പന്ത്രണ്ടോളം ജോലിക്കാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. വസ്ത്രങ്ങളും ബക്കറ്റും ഉള്‍പ്പെടെയുള്ള എല്ലാ സാധനങ്ങളും സൂക്ഷിക്കുന്നതും ഇവിടെത്തന്നെ.

Chines apple factory workers conditation

ഏജന്‍സികള്‍ വഴിയാണ് ഇവിടേക്ക് ജോലിക്കാരെത്തുന്നത്. ഇവര്‍ അനധികൃതമായി പണം വാങ്ങുന്നുണ്ട്.

Chines apple factory workers conditation

അഞ്ച് പൈപ്പുകള്‍ ഉള്ള ഒരു ബാത്ത്‌റൂമാണ് നൂറോളം വരുന്ന തൊഴിലാളികള്‍ക്് കുളിക്കാനായി ഉള്ളത്.

Chines apple factory workers conditation

വൃത്തിഹീനമായ ടോയ്‌ലറ്റുകളാണ് ജീവനക്കാര്‍ക്കുള്ളത്.

Chines apple factory workers conditation

മാരകമായ കെമിക്കലുകളും മറ്റും ഉപയോഗിക്കുന്ന തൊഴിലിടത്തില്‍ കൃത്യമായ പരിശീലനം നല്‍കാതെയാണ് തൊഴിലാളികളെ കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ജീവന്‍പോലും അപകടത്തിലാണ്.

Chines apple factory workers conditation

ആഴ്ചയില്‍ 66 മണിക്കൂര്‍ വരെ ജോലിചെയ്യിപ്പിക്കുന്നുണ്ട്.

Chines apple factory workers conditation

പല ദിവസങ്ങളിലും 11 മണിക്കൂര്‍ വരെ ജോലി ചെയ്യിക്കാറുണ്ട്. ഓവര്‍ടൈം അലവന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാറുമില്ല.

Chines apple factory workers conditation

600 ഐ പാഡ് കേസുകള്‍ വരെ ഒരു ഷിഫ്റ്റില്‍ ഒരു തൊഴിലാളി നിര്‍മിക്കേണ്ടി വരുന്നു.

Chines apple factory workers conditation

ഗര്‍ഭിണികള്‍ക്ക് നിയമം അനുശാസിക്കുന്ന പ്രസാവവധി ലഭിക്കാറില്ലെന്നും തൊഴിലാളികള്‍ പറയുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ആപ്പിളിന്റെ ചൈനയിലെ അസംബ്ലിംഗ് ഫാക്റ്ററിയില്‍ തൊഴിലാളികള്‍ക്ക് നരകയാതന

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot